
ടെക്‌സാസ് :ഫോര്‍ട്ട് ഹുഡ് വെടിവയ്പ്പ് കേസ് പ്രതിയുടെ വധശിക്ഷ ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ അവസരമൊരുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.
2009-ല്‍ നടന്ന ഫോര്‍ട്ട് ഹുഡ് വെടിവയ്പ്പില്‍ 13 പേരുടെ മരണത്തിനിടയാക്കിയ നിദാല്‍ ഹസന്റെ വധശിക്ഷ ഡിസംബര്‍ 3-ന് ഫയറിങ് സ്‌ക്വാഡ് വഴി നടപ്പിലാക്കാനാണ് തീരുമാനം. 1991-നു ശേഷം യു.എസില്‍ പരസ്യമായി നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഡിസംബറിലെ ഈ ശിക്ഷാവിധി പെന്റഗണ്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യു.എസ് സൈന്യത്തിന്റെ ചരിത്രത്തില്‍ 1961-ന് ശേഷം നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഫയറിങ് സ്‌ക്വാഡ് വഴിയുള്ള സൈനിക വധശിക്ഷ 1945-നു ശേഷമുള്ള ആദ്യത്തേതും ആകുന്നു. വധശിക്ഷ എങ്ങനെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ പെന്റഗണ്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.