Image

അനുമതി കാലാവധി കഴിഞ്ഞു യുഎസിൽ തുടർന്ന രണ്ടു ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി (പിപിഎം)

Published on 04 October, 2026
അനുമതി കാലാവധി കഴിഞ്ഞു യുഎസിൽ തുടർന്ന രണ്ടു ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി (പിപിഎം)

യുഎൻ പൊതുസഭാ സമ്മേളനത്തിന് എത്തിയ ശേഷം അനുമതി കാലാവധി കഴിഞ്ഞു യുഎസിൽ തുടർന്ന രണ്ടു ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ചു പുറത്താക്കിയെന്നു 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു. സ്ഥലം വിടാനുള്ള ഉത്തരവ് മാനിക്കാതിരുന്നതു കൊണ്ടാണ് അവർക്കു നേരെ ബലപ്രയോഗം വേണ്ടി വന്നത്.

ഉത്തരവ് അവഗണിച്ചു അവർ ന്യൂ യോർക്കിൽ കുറെ ദിവസം തങ്ങിയെന്നു സ്റ്റേറ്റ് പറയുന്നു. "സെക്രട്ടറി റുബിയോ പറഞ്ഞാൽ പറഞ്ഞതു തന്നെ. അവരെ തൊഴിച്ചു പുറത്താക്കി (Kicked out).

ഒരാൾ വെള്ളിയാഴ്ച്ച രാത്രിയും രണ്ടാമത്തെയാൾ ശനിയാഴ്ചയും യുഎസ് വിട്ടു.

Two Iranian diplomats 'kicked out' of US

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക