Image

മുന്‍ യുഎസ് കോണ്‍ഗ്രസ്മാന്‍ ഡേവിഡ് റിവേരക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

പി പി ചെറിയാന്‍ Published on 03 October, 2026
മുന്‍ യുഎസ് കോണ്‍ഗ്രസ്മാന്‍ ഡേവിഡ് റിവേരക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

ഫ്‌ലോറിഡ : വെനസുവേലന്‍ സര്‍ക്കാരിനായി രഹസ്യമായി ലോബിയിംഗ് നടത്തിയ കേസില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള  മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗവും റിപ്പബ്ലിക്കന്‍ നേതാവുമായ ഡേവിഡ് റിവേരയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.   ഫെഡറല്‍ ജഡ്ജി മെലിസ ഡാമിയന്‍ ആണ് ശിക്ഷ വിധിച്ചത്. ആദ്യ ട്രംപ് ഭരണകാലത്ത് നിക്കോളാസ് മഡുറോ സര്‍ക്കാരിനുവേണ്ടി 50 മില്യണ്‍ ഡോളറിന്റെ ലോബിയിംഗ് ക്യാമ്പെയ്ന്‍ രഹസ്യമായി നടത്തിയെന്നാണ് കേസ്.

ഡേവിഡ് റിവേര (61),  മുന്‍ കോണ്‍ഗ്രസ് അംഗവും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ അടുത്ത സുഹൃത്തുമാണ്

വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ഡെല്‍സി റോഡ്രിഗസിന്റെ ആവശ്യപ്രകാരം യു.എസും വെനസ്വേലയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ റിവേര ഇടപെട്ടു.മാര്‍ക്കോ റൂബിയോ, മുന്‍ അറ്റോര്‍ണി ജനറല്‍ പീറ്റ് സെഷന്‍സ് തുടങ്ങിയ പ്രമുഖ സുഹൃത്തുക്കളെ സ്വാധീനിക്കാന്‍ ഇവര്‍ രഹസ്യമായി ശ്രമിച്ചു.

വന്‍തുക പ്രതിഫലം വാങ്ങിയ പ്രതി വിദേശ ലോബിയിംഗ് നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി.ശിക്ഷാവിധിക്ക് പിന്നാലെ റിവേരയുടെ അഭിഭാഷകര്‍ പ്രസിഡന്‍ഷ്യല്‍ മാപ്പിനായി അപേക്ഷ നല്‍കുകയും അപ്പീല്‍ പോകാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക