Image

ഫ്‌ളൈദുബായ് വിമാനത്തിലെ അക്രമിയായ ഒമാനി പൈലറ്റ് ഇസ്‌ലാമിക തീവ്രവാദി (പിപിഎം)

Published on 03 October, 2026
ഫ്‌ളൈദുബായ് വിമാനത്തിലെ അക്രമിയായ ഒമാനി പൈലറ്റ് ഇസ്‌ലാമിക തീവ്രവാദി (പിപിഎം)

ഫ്‌ളൈദുബായ് വിമാനത്തിൽ വച്ച് ഇന്ത്യക്കാരനായ ക്യാപ്റ്റനെ ആക്രമിച്ച ഒമാനി കോ-പൈലറ്റ് ഇസ്‌ലാമിക തീവ്രവാദി ആയിരുന്നുവെന്നു റിപ്പോർട്ട്. ഹമാം അൽ ഹമാമി എന്നു പേരുള്ള ഇയാളെ തീവ്രവാദി എന്നു കണ്ടു സ്വന്തം രാജ്യത്തു തന്നെ ഒമാൻ എയർ വിമാനങ്ങൾ പറപ്പിക്കുന്നതിൽ നിന്നു വിലക്കിയിരുന്നുവെന്ന് 'അൽ അറേബ്യ' ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.

വിമാനം തട്ടിയെടുത്തു തകർക്കുക തന്നെ ആയിരുന്നു ഹമാമിയുടെ ലക്ഷ്യമെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നു. ഒരു 9/11 ആക്രമണമാണ് അയാൾ ലക്ഷ്യമിട്ടത്. 

അധികസമയവും അമ്മയുടെ നാടായ സിറിയയിൽ കഴിഞ്ഞിരുന്ന ഹമാമി അവിടെയുള്ള അൽ ഖായ്ദ തീവ്രവാദി സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് നിഗമനം. ഇക്കാര്യങ്ങൾ അറിയാനോ ഇസ്രയേലിലേക്കു പറക്കുന്നതിൽ നിന്നു അയാളെ വിലക്കാനോ കഴിഞ്ഞില്ല എന്നത് ഇസ്രയേലി ചാര സംഘടന മൊസാദിന്റെ പരാജയമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ഒമാനിൽ പറക്കുന്നതിനു വിലക്കുണ്ടായപ്പോൾ  ഹമാമി രാജ്യം വിട്ടു പോയി. അവിടന്നു പിന്നീട് യു എ എയിലേക്കു പോകും മുൻപ് സിറിയയിൽ അയാൾ തീവ്രവാദി ആയിക്കഴിഞ്ഞിരുന്നു.

ഹമാമി ജനിച്ചത് യു എ എയിൽ ആയിരുന്നു. പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയും. ഏറെക്കാലം അയാൾ യു എ ഇയിൽ ജീവിച്ചു. എട്ടു മാസം മുൻപാണ് ഫ്‌ളൈദുബായിയിൽ ജോലി കിട്ടിയത്. മൊറോക്കോയുടെ റോയൽ എയറിൽ ജോലി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേലിനെ അംഗീകരിക്കാത്ത ഒമാനിൽ നിന്നുള്ള ഒരു പൈലറ്റിനെ ടെൽ അവീവ് ഫ്ലൈറ്റിൽ തടയാൻ എന്തു കൊണ്ടു മൊസാദിനു കഴിഞ്ഞില്ല എന്ന ചോദ്യം ഒക്ടോബർ 27നു തിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്രയേലിൽ രാഷ്ട്രീയ ചർച്ചയായി.

അക്കാര്യം ഇപ്പോൾ മൊസാദിനു പുറമെ ഷിൻ ബെറ്റ്, മിലിട്ടറി, ഗതാഗത വകുപ്പ് എന്നിവ അന്വേഷിക്കുന്നുണ്ടെന്നു സി എൻ എൻ റിപ്പോർട്ട് ചെയ്തു.  

പലസ്തീൻ വിമോചനം ആവശ്യപ്പെടുന്ന ഗ്രൂപ്പുകളുടെ പ്രസിദ്ധീകരണങ്ങൾ ഹമാമിയിൽ നിന്നു കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിനോട് അദ്ദേഹം ശക്തമായ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

ഹമാമിക്കു മറ്റൊരു രാജ്യത്തിന്റെയും പൗരത്വം ഉണ്ടായിരുന്നില്ല.

2024ൽ ഇസ്‌ലാമിക തീവ്രവാദി വെബ്സൈറ്റുകൾ നിരന്തരം സന്ദർശിക്കുന്നു എന്നു കണ്ടെത്തിയപ്പോഴാണ് ഒമാൻ ഹമാമിക്കു നിരോധനം ഏർപ്പെടുത്തിയത്. അയാൾ ഫ്‌ളൈദുബായ് ജോലി തേടിയപ്പോൾ ഈ നിരോധനം അവർ അറിഞ്ഞില്ല. ഒമാൻ എയറുമായി ബന്ധപ്പെട്ടാൽ അറിയാൻ ഒരു തടസവും ഉണ്ടാകുമായിരുന്നില്ല.

Omani pilot named, has extremist background  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക