
ബ്രിട്ടനിലെ ഫെയർഫോർഡിൽ യുഎസ് ഉപയോഗിക്കുന്ന റോയൽ എയർ ഫോഴ്സ് വ്യോമത്താവളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു എന്ന ആരോപണത്തിൽ ഇറാൻ-ബ്രിട്ടീഷ് പൗരത്വമുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. നേരത്തെ ഞായറാഴ്ച്ച ഫെയർഫോർഡിൽ അറസ്റ്റ് ചെയ്ത അഞ്ചു പേർ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. അവരിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ചാണ് 25 വയസുള്ള യുവാവിനെ ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലണ്ടൻ വെസ്റ്റ്മിൻസ്റ്ററിൽ രണ്ടു പുരയിടങ്ങളിൽ പരിശോധന നടത്തിയ ശേഷമാണു അറസ്റ്റ് ഉണ്ടായത്. ഭീകരാക്രമണത്തിന് ആളെ കൂട്ടുന്ന ജോലിയാണ് അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഉള്ളതെന്നു 'ടൈംസ്' പത്രം പറഞ്ഞു.
ഇറാന് ആക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നു പ്രധാനമന്ത്രി ആൻഡി ബേണം നേരത്ത പറഞ്ഞിരുന്നു. ഉറപ്പായും ഇറാൻ ഉൾപെട്ടിട്ടുണ്ടെന്നു യുഎസ് പ്രസിഡന്റ് ട്രംപും പറഞ്ഞിരുന്നു.
ഞായറാഴ്ച്ച അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേർ ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് പോലീസ് പറഞ്ഞത്. ആറാമൻ ബ്രിട്ടിഷ്-ഇറാൻ പൗരത്വമുള്ള യുവാവ് എന്നു പോലീസ് പറയുന്നെങ്കിലും ഇരട്ട പൗരത്വം ഇറാൻ അംഗീകരിക്കുന്നില്ല. ഇറാൻകാരനായി മാത്രമാണ് അങ്ങനെയുള്ളവരെ അവർ കാണുന്നത്.
വിദേശരാജ്യത്തിന്റെ ബന്ധം അന്വേഷണ വിഷയമാണെന്നു പോലീസ് വക്താവ് വിക്കി ഇവാൻസ് പറഞ്ഞു.
ഫെയർഫോർഡിൽ ഏതാനും പേർ മുഖം മൂടി ധരിച്ചു എത്തിയതായി കർഷകയായ സ്ത്രീയാണ് ഞായറാഴ്ച്ച പോലീസിൽ അറിയിച്ചത്. അവരിൽ നിന്ന് ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കണ്ടുകിട്ടിയില്ല. എന്നാൽ കുറച്ചു പെട്രോൾ കിട്ടി.
അറസ്റ്റ് ചെയ്യപ്പെട്ടവരെ ദീർഘകാലമായി യുഎസും യുകെയും നിരീക്ഷിച്ചു വരികയായിരുന്നുവെന്നു ട്രംപ് അവകാശപ്പെട്ടു. അഞ്ചു പേരെ ജാമ്യത്തിൽ വിട്ടതിനെ അദ്ദേഹം നേരത്ത വിമർശിക്കയും ചെയ്തു.
ഇറാന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. ടെഹ്റാനിൽ ബ്രിട്ടിഷ് അംബാസഡർ ഹ്യൂഗോ ഷോർട്ടറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കയും ചെയ്തു.
UK arrests Iranian over Fairford 'terror plot'