
പോളണ്ടിൽ യുഎസ് സൈനിക താവളം തുറക്കാൻ ആലോചിക്കുന്നുവെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച വെളിപ്പെടുത്തി. യുഎസിൽ കുതിച്ചു കയറുന്ന ഡീസൽ വില നിയന്ത്രിക്കാൻ യൂറോപ്പിൽ നിന്നു ഡീസൽ വാങ്ങാൻ ആലോചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുമെന്നു പറഞ്ഞ ട്രംപ് ബ്രസീൽ തിരഞ്ഞെടുപ്പ് നിർണായകമാണെന്നു അഭിപ്രായപ്പെടുകയും ചെയ്തു.
പോളണ്ടിലെ താവളം നടക്കുമെന്നാണ് ട്രംപ് കരുതുന്നത്. "പോളിഷ് പ്രസിഡന്റിനോട് ഏറെ മതിപ്പുണ്ട്. ഒരു പക്ഷെ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞിരിക്കാം," അദ്ദേഹം റിപ്പോർട്ടർമാരോട് പറഞ്ഞു.
ഡീസൽ വില യുഎസിൽ കുറയുന്നുണ്ട് എന്നാണ് ട്രംപിന്റെ കാഴ്ചപ്പാട്. എന്നാൽ യൂറോപ്പിൽ നിന്ന് ഇറക്കുമതിക്ക് ആലോചനയുണ്ട്. യുഎസിൽ നിന്നു കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കാനും ശ്രമിക്കും. "അക്കാര്യം ഗൗരവമായി ആലോചിക്കും."
മിഡിൽ ഈസ്റ്റ് പ്രശ്നം മാത്രമല്ല ഡീസൽ വില കൂടാൻ കാരണമെന്നു ട്രംപ് പറഞ്ഞു. റഷ്യയുടെ റിഫൈനറികളിൽ ശുദ്ധീകരണം കുറഞ്ഞിട്ടുണ്ട്. "അവരുടെ റിഫൈനറികൾ യുക്രൈൻ തകർക്കയാണ്."
ബ്രസീൽ സൗത്ത് അമേരിക്കയിൽ ഏറെ പ്രധാനപ്പെട്ട രാജ്യമായതിനാൽ ഞായറാഴ്ച്ച നടക്കുന്ന തിരഞ്ഞെടുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നു ട്രംപ് പറഞ്ഞു.
"മഹത്തായ രാജ്യം, മഹത്തായ ജനത. വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ്."
ട്രംപിനു വലിയ താല്പര്യമില്ലാത്ത പ്രസിഡന്റ് ലുലയ്ക്കെതിരെ ട്രംപിനു പ്രിയപ്പെട്ട മുൻ പ്രസിഡന്റ് ബോത്സനാരോയുടെ പുത്രൻ ആണ് മത്സരിക്കുന്നത്. വി പി, ഗവർണർ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പുണ്ട്.
Trump weighs Poland base, seeks European diesel