
എച്-1 ബി വിസ ലഭിക്കാൻ $100,000 ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് രണ്ടാമതൊരു ഫെഡറൽ കോടതി കൂടി തടഞ്ഞു. ഇന്ത്യക്കാർ ഏറ്റവുമധികം വാങ്ങുന്ന ഈ വിസയ്ക്കു നിർദിഷ്ട ഫീ ചുമത്താൻ ഭരണകൂടം ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു കാലിഫോർണിയ നോർത്തേൺ ഡിസ്‌ട്രിക്‌ട് ജഡ്ജ് ഹെയ്‌വുഡ് എസ്. ഗില്യം ജൂനിയർ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ട്രംപ് 2025 സെപ്റ്റംബറിൽ ഫീ ചുമത്തിയ പ്രഖ്യാപനവും 2026 സെപ്റ്റംബറിൽ അതു നീട്ടിയതും ബുധനാഴ്ച്ചത്തെ കോടതി വിധി സ്റ്റേ ചെയ്യുന്നു.
ആരോഗ്യരക്ഷാ രംഗത്തുള്ളവരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്പാദകരും തൊഴിലാളി സംഘടനകളൂം ചേർന്നു നൽകിയ പരാതിയിലാണ് വിധി.
നോട്ടീസ് നൽകി പ്രതികരണത്തിനു കാത്തിരിക്കുന്ന ഭരണ നടപടി ഒഴിവാക്കി എന്ന പരാതിയിൽ കഴമ്പുണ്ടെന്നു കോടതി കണ്ടെത്തി.
2024ൽ എച്-1 ബി അപേക്ഷകൾ നൽകി വിസ ലഭിച്ചവരിൽ 71% പേർ ഇന്ത്യക്കാരാണെന്നാണ് യുഎസ് സി ഐ എസ് രേഖകൾ കാണിക്കുന്നത്. രണ്ടാം സ്ഥാനത്തു എത്തിയ ചൈനയിൽ നിന്നു അപേക്ഷിച്ചവർ വെറും 12% ആണ്.
എച്-1 ബി പ്രോഗ്രാമിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ അമേരിക്കൻ ജീവനക്കാരെ സംരക്ഷിക്കാൻ ആവശ്യമാണെന്നു ഭരണകൂടം കോടതിയിൽ വാദിച്ചിരുന്നു. ഈ വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഈ ഫീ നടപ്പാക്കുന്നത് ജൂണിൽ മാസച്ചുസെറ്സ് ഡിസ്‌ട്രിക്‌ട് ജഡ്ജ് ലിയോ സോറോകിൻ തടഞ്ഞിരുന്നു. 20 സംസ്ഥാനങ്ങളാണ് അന്നു പരാതിക്കാർ. അപ്പീൽ നൽകിയ ഭരണകൂടം ആവശ്യപ്പെട്ട സ്റ്റേ ജൂലൈയിൽ കോടതി തള്ളി.
Second US judge blocks $100,000 H-1B fee