Image

വൈറ്റ് ഹൗസ് പ്രവേശനം പ്രത്യേക അവകാശം, മാധ്യമങ്ങൾക്കു നിലവാരം വേണമെന്നു ഡി ഓ ജെ (പിപിഎം)

Published on 23 September, 2026
വൈറ്റ് ഹൗസ് പ്രവേശനം പ്രത്യേക അവകാശം,  മാധ്യമങ്ങൾക്കു നിലവാരം വേണമെന്നു ഡി ഓ ജെ (പിപിഎം)

വൈറ്റ് ഹൗസിൽ വാർത്താ മാധ്യമങ്ങൾക്കുള്ള  പ്രവേശനം ലഭിക്കുന്നത് പ്രത്യേക അവകാശമായി കാണേണ്ടതുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) കോടതിയിൽ വാദിച്ചു. പ്രസിഡന്റ് ട്രംപ് നിരോധിച്ച മൂന്നു മാധ്യമങ്ങൾ കോടതിയിൽ ആ വിലക്കിനെ ചോദ്യം ചെയ്തു നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ഡി ഓ ജെ ഈ വാദം ഉന്നയിച്ചത്.

മാധ്യമങ്ങൾ ഉന്നത പ്രഫഷണൽ നിലവാരം പാലിക്കണമെന്നു പ്രസിഡന്റ് ആഗ്രഹിക്കുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. വിലക്കിനെതിരെ സി എൻ എൻ,  എം എസ് നൗ, പൊളിറ്റിക്കോ എന്നിവർ നൽകിയ പരാതിയിൽ വാദിക്കുന്നത് നടപടി ഫസ്റ്റ് അമെൻഡ്മെന്റിന്റെ ലംഘനമാണ് എന്നാണ്. ട്രംപിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നു അവർ ആവശ്യപ്പെടുന്നു.

വാർത്താ മാധ്യമങ്ങൾ രാജ്യത്തിൻറെ ശരീരത്തിലെ കാൻസർ ആണെന്നാണ് ട്രംപ് പറഞ്ഞത്. സ്വതന്ത്ര മാധ്യമങ്ങളെ താൻ ഇഷ്ടപ്പെടുന്നു എന്നും വ്യാജ വാർത്ത നൽകുന്നവരെ എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

DOJ says White House media access 'privilege'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക