
ഇരുപത്തി അഞ്ചു വർഷത്തെ സമ്പുഷ്ടമായ പ്രവർത്തന പാരമ്പര്യം വിളിച്ചോതി ന്യൂയോർക്കിലെ മലയാളി ഹിന്ദുമണ്ഡലം സിൽവർ ജൂബിലി കൺവെൻഷൻ “രജതോത്സവം”ആഘോഷിക്കുന്നു .
വിപുലമായ പരിപാടികളോടെ ഒരു ഏക ദിന കൺവെൻഷൻ ആയി ആണ് മഹിമ രജതോത്സവം ആഘോഷിക്കുന്നത് . നവമ്പർ 7 ശനിയാഴ്ച്ച ന്യൂ യോർക്കിലെ ക്വീൻസിൽ (P S 115 ,80- 51 262 ST ഗ്ലെൻ ഓക്സ് ന്യൂയോർക് ) വെച്ചാണ് ചരിത്രപ്രധാനമായ ഈ ഏക ദിന കൺവെൻഷൻ അരങ്ങേറുക .
രാവിലെ 8.30 നു കൊടിയേറുന്ന രജതോത്സവം , മാതൃ-പിതൃ സർവ ഐശ്വര്യ മഹാലക്ഷ്മി പൂജയോടെ ആണ് ആരംഭിക്കുക . സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബങ്ങളുടെ ഐശ്വര്യം സമൂഹത്തിലേക്കും ലോകത്തിലേക്കുംപ്രവഹിക്കും എന്ന ഉദാത്ത ആശയം മുൻ നിറുത്തി ആണ് ഈ സമർപ്പണം . ഗുരുവര്യ ഡോ. ശ്രീനാഥ്കാര്യാട്ടിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ , പവിത്രമായ മഹാലക്ഷ്മി അനുഷ്ഠാനങ്ങളിലൂടെ ദിവ്യമായഐശ്വര്യവും, ശാന്തിയും, ആത്മീയ സമ്പത്തും ഉണർത്തുന്ന ഒരു വലിയ ആത്മീയ പരിഷ്ക്കരണം ഈ പൂജകളിലൂടെ ഉണ്ടാവും . സ്ഥല പരിമിതികൾ ഉള്ളതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുടുംബങ്ങൾക്കായിരിക്കും ഈ ദിവ്യമായ മഹാലക്ഷ്മി ഉപാസനയിൽ നേരിട്ട് പങ്കെടുക്കാനാവുക . ഇതിനായി നാലു ആഴചയോളം നീളുന്ന ഉപാസനാ പരിശീലങ്ങൾക്കു
ഡോ . ശ്രീനാഥ് കാര്യാട്ട്നേതൃത്വം നൽകും . 30 ഡോളർ ആണ് മഹാലക്ഷി പൂജയ്ക്കുള്ള രെജിസ്ട്രേഷൻ ഫീസ് .
ജന്മ നൽകിയ മാതാവിനെയും പിതാവിനെയും സ്മരിക്കുക , സ്നേഹിക്കുക എന്ന ഭാരതീയമൂല്യങ്ങൾക്ക് ഈ കാലത്തു പ്രാധാന്യം ഏറുകയാണെന്ന സത്യം മഹിമ തിരിച്ചറിയുന്നു . പുത്തൻതലമുറയിലെ കുട്ടികൾക്ക് പ്രചോദനമാകും വിധം ആണ് ഇവ സജ്ജീകരിച്ചിരിക്കുന്നത് .
തുടർന്ന് 51 പേർ പങ്കെടുക്കുന്ന മഹാ പഞ്ചാരി മേളം , വൈവിധ്യമാർന്ന നിരവധി കലാ പ്രകടനങ്ങൾ, ചിന്തോ ദ്വീപകങ്ങൾ ആയ ടോക്ക് ഷോകൾ , ഭക്തി സാന്ദ്രമായ ഭജൻസ് , പുരാണ കഥകളുടെനൃത്താവിഷ്കാരങ്ങൾ എന്നിവ അരങ്ങേറും . രാത്രി 8 മണിക്ക് ഡിന്നറും അതിനു ശേഷം ദീപാവലിപ്രമാണിച്ചുള്ള ദാണ്ഡിയയും നടക്കും . അതിനു ശേഷമായിരിക്കും ആഘോഷ പരിപാടികൾക്ക്വന്ദനം ചൊല്ലി തിരശീല വീഴുക . .ട്രൈ സ്റ്റേറ്റ് ഏരിയയിലെ കുടുംബങ്ങൾ ഒത്തു ചേർന്ന് ആഘോഷിക്കുന്ന ഒരു മഹോത്സവമായി രജതോത്സവം മാറും . ഇന്ത്യയിൽ നിന്നുംലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഉള്ള ശ്രെഷ്ഠ വ്യക്തിത്വങ്ങൾ രജതോത്സവത്തിന്റെ ഭാഗഭാക്കാകും .
ഭാരതീയ സാംസ്‌കാരിക ധാരകളെ ചേർത്ത് പിടിച്ചു കൊണ്ട് പാശ്ചാത്യ ജീവിത വൈവിധ്യങ്ങളിലൂടെഎങ്ങനെ ഭൗതീകമായും , ആത്മീയമായും സാംസ്കാരികമായും മുന്നേറാം എന്ന് കഴിഞ്ഞ 25 വർഷമായി മലയാളി ഹിന്ദു മണ്ഡലം അഥവാ മഹിമ നമുക്ക് കാണിച്ചു തരുന്നു. ഈമഹോത്സവത്തിൽ പങ്കാളിയാവാൻ ഏവരെയും രജതോത്സവത്തിലേക്കു മഹിമ സാദരംക്ഷണിക്കുന്നു . കൺവെൻഷനിലേക്കുള്ള പ്രവേശനവും ബ്രീക്ഫസ്റ്റ് ,ലഞ്ച് ,ഡിന്നർ ഉൾപ്പടെ മൂന്നുനേരം ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് മഹിമ പ്രസിഡണ്ട്
ശ്രീ രഞ്ജിത്ത് നായർ ( (646) 301-8922 )
, സെക്രട്ടറി ഡോ ആശാമോൾ നായർ ( (917) 478-8142 )
B.O.T ചെയർ ഡോ ഉണ്ണികൃഷ്ണൻ തമ്പി ( (516) 395-1835 ) , രജതോത്സവം കൺവെൻഷൻ ചെയർമാൻ
ശ്രീ ശബരിനാഥ് നായർ ((516) 244‑9952)
എന്നിവരെ ബന്ധപ്പെടുക .