
ടൊറന്റോ: ടൊറന്റോ മലയാളി സമാജത്തിന്റെ സെപ്റ്റംബർ 19-ന് ഉച്ചയ്ക്ക് 12 മണി മുതൽ നടക്കുന്ന ഓണം 2026 ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കാനഡയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കുന്ന വിപുലമായ ഓണാഘോഷത്തിനാണ് ടൊറന്റോ മലയാളി സമാജം നേതൃത്വം നൽകുന്നത്. വിവിധ കലാ-സാംസ്കാരിക പരിപാടികളും കുടുംബസംഗമങ്ങളും ഉൾപ്പെടുന്ന ഓണം 2026-ലേക്ക് ടൊറന്റോയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കോക്കാടൻസ് ഗ്രൂപ്പിന്റെ ടോമി കൊക്കാട്ട്, എ.എം. റബേഴ്സിന്റെ ജോസഫ് മാത്യു എന്നിവരാണ് ഓണം 2026 ആഘോഷത്തിന്റെ മെഗാ സ്പോൺസർമാർ .
ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ ബോബൻ ജെയിംസ് പ്ലാറ്റിനം സ്പോൺസറും മലബാർ ഗോൾഡ് ഇവന്റ് സ്പോൺസറും ആണ്.