Image

വിക്രത്തിനൊപ്പം നമ്മുടെ ഡെലൂലു; 'പവര്‍ ഹൗസ്' ടൈറ്റില്‍ ടീസര്‍

Published on 15 September, 2026
 വിക്രത്തിനൊപ്പം നമ്മുടെ ഡെലൂലു; 'പവര്‍ ഹൗസ്' ടൈറ്റില്‍ ടീസര്‍

 

ചിയാന്‍ വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പവര്‍ ഹൗസിന്റെ ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തു. വിക്രത്തിന്റെ 63-ാം ചിത്രമാണിത്.

'ഇരു മുഗന്' ശേഷം ആനന്ദും വിക്രവും ഒന്നിക്കുന്ന സിനിമയാണിത്. മൂന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയ്‌ക്കൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം റിയ ഷിബുവും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി.ജി. ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ജി ശരവണനും സായ് സിദ്ധാര്‍ഥുമാണ് സഹനിര്‍മ്മാണം.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക