
നിവിന്‍ പോളി മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് നടനും സുഹൃത്തുമായ അജു വര്‍ഗീസ്. 'സര്‍വം മായ'യുടെ വിജയത്തിന് പിന്നാലെ നിവിന്‍ ജീവിതത്തെയും കരിയറിനെയുംകുറിച്ച് പറഞ്ഞ വാക്കുകളാണ് അജു വര്‍ഗീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സര്‍വം മായ ടീമിനൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനായാണ് അജു നിവിന്റെ വാക്കുകള്‍ കുറിച്ചത്.
'സര്‍വം മായ'യില്‍ നായകനായ നിവിന്‍ പോളി, സംവിധായകന്‍ അഖില്‍ സത്യന്‍, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അജു പങ്കുവെച്ചത്. സൈമ അവാര്‍ഡ്സില്‍ വിവിധ വിഭാഗങ്ങളിലായി ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സമ്മാനിക്കപ്പെട്ട ശില്‍പങ്ങളുമായി അഞ്ചുപേരും
ഒന്നിച്ചുനില്‍ക്കുന്നതാണ് ചിത്രം.നിവിന്‍ നായകനായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഇന്‍ഡസ്ട്രി ഹിറ്റായതിന് ശേഷമാണ് അജുവിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
'ഒരു ദിവസം വരും, ഒരു പരിപാടി വരും, ഒരു ഫ്രൈഡേ വരും. നിര്‍ത്തിപ്പോകാതെ ഇരുന്നാല്‍ മതി', എന്നാണ് അജു വര്‍ഗീസ് ക്യാപ്ഷന്‍ പങ്കുവെച്ചത്. നേരത്തെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അക്കാലത്തെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തോട് മറുപടി പറയവെയാണ് നിവിന്‍ ഈ വാക്കുകള്‍ പറഞ്ഞത്.