
ചെന്നൈ: വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിലെ ആര്‍.കെ. നഗറില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ രൂപത്തിലുള്ള ഗണേശ വിഗ്രഹങ്ങള്‍. വിജയ് നായകനായ 2004-ലെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഗില്ലി'യിലെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഗണേശ വിഗ്രഹങ്ങളായി മാറിയത്.
നിയമസഭയിലെ വിജയ്യുടെ വിവാദമായ ആംഗ്യം, തിരഞ്ഞെടുപ്പ് കാലത്ത് സൈക്കിളില്‍ നടത്തിയ പ്രചാരണം എന്നിവയും ഗണേശ വിഗ്രഹങ്ങളായി മാറി. വിജയ് ആരാധകനായ രാജേഷ് ആണ് പ്രതിമകളുടെ ശില്‍പി.
വിഗ്രഹങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രാജേഷിനെതിരെ പോലീസില്‍ പരാതി ലഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിമകള്‍ മാറ്റാന്‍ രാജേഷിനോട് ആവശ്യപ്പെട്ടു.