Image

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

രാജു തരകൻ Published on 15 September, 2026
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ),   ഷെർവിൻ ഡേസ്സ് ,  ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.

സമ്മേളന സ്ഥലം :  Bethany Full Gospel Assembly,  2901 N MacArthur Blvd.Irving,.Tx.75062

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-15 12:36:53
💥🔥യവനൻ എന്നോ, പരീശൻ എന്നോ......... ഇല്ലാ, നാമെല്ലാം ക്രിസ്തുവിൽ ഒന്നത്രേ?? അപ്പോൾ 'ഇന്ത്യൻ ക്രിസ്ത്യൻ' എങ്ങനെ വന്നു?? "ഇന്ത്യൻ ക്രിസ്ത്യൻ Day" വൈകുന്നേരം 5 മണിക്ക്. ഹാഹാഹാ അത് അവിടൂന്നും പോയി. ന്താ ല്ലേ ✳️Rejice ജോൺ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക