Image

'പിന്നെ, സര്‍ക്കാര്‍ ചെലവിലല്ല, എന്റെ അമേരിക്കന്‍ യാത്ര, കേട്ടോ'; വിശദീകരണവുമായി രമേശ് ചെന്നിത്തല

Published on 15 September, 2026
 'പിന്നെ, സര്‍ക്കാര്‍ ചെലവിലല്ല, എന്റെ അമേരിക്കന്‍ യാത്ര, കേട്ടോ'; വിശദീകരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ചെന്നിത്തലയുടെ വിശദീകരണം. ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.


'ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയില്‍ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും കുടുംബവും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായുള്ളത്. ഇവിടുത്തെ മലയാളി സംഘടനകളുടെ പരിപാടിയിലും പങ്കെടുത്തു. ഓണാഘോഷങ്ങളിലും പങ്കെടുത്തും. ജോസ് കെ മാണിയടക്കമുള്ളവരും തന്നോടൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു' എന്നും ചെന്നിത്തല വീഡിയോയിലൂടെ അറിയിച്ചു.


വീഡിയോയ്ക്ക് ഒടുവിലാണ് ചെന്നിത്തല ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത് ' പിന്നെ സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ' എന്ന് ചെന്നിത്തല പറയുകയുണ്ടായി.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-15 12:16:43
💥🔥അവിടെ പ്രശ്നം തുടങ്ങുകയാണ് ശ്രീ. തോപ്രാംകുടി. ഒരു മന്ത്രി എങ്ങോട്ട് യാത്ര ചെയ്താലും, ആ ചിലവ് ഒരു കാരണവശാലും മറ്റൊരു വ്യക്തി വഹിക്കാൻ പാടില്ല. അവിടെയാണ് വഴിവിട്ട ബന്ധങ്ങൾ തുടങ്ങുന്നതും അങ്ങനെ അഴിമതി വളരുന്നതും. മന്ത്രിയുടെ യാത്രാ ചിലവ് ഖജനാവിൽ നിന്നും തന്നെ ആയിരിക്കണം. വ്യക്തിപരമായ യാത്ര ആണെങ്കിൽ അത് തീർച്ചയായും മന്ത്രിയുടെ സ്വന്തം പോക്കറ്റിൽ നിന്നും ചിലവഴിക്കണം. അതിനൊരു പ്രോട്ടോകോൾ ഇല്ലെങ്കിൽ ഉടനേ ഉണ്ടാക്കണം. പ്രൈവറ്റ് യാത്രക്ക് സർക്കാരിൽ നിന്നും വായ്പ ആയോ മറ്റോ ഒരു ചെറു സഹായം ചെയ്യുന്നതിന് കുഴപ്പമില്ലായിരിക്കും. മന്ത്രിമാർക്കും mla മാർക്കും വീട് വയ്ക്കാനും car വാങ്ങാനും ലോൺ കൊടുക്കുന്നത് പോലെ. Private യാത്ര ആണെങ്കിലും official യാത്ര ആണെങ്കിലും ഒരു കാരണവശാലും ഒരു സ്വകാര്യ വ്യക്തി മന്ത്രിയുടെ ഒരു ചിലവും വഹിക്കാൻ പാടുള്ളതല്ല ഒരു സാഹചര്യത്തിലും.At any cost on any occasion, Period. ✳️റെജീസ്
പ്രിൻസ് തോപ്രാംകുടി 2026-09-15 10:23:32
മിസ്റ്റർ ചെന്നിത്തല, താങ്കളുടെ ഈ യാത്രയ്ക്കുള്ള ചെലവ് വഹിച്ചത് അമേരിക്കയിലെ ഏത് സംഘടനയാണ്? യാത്രയ്ക്ക് മുൻപ് വിദേശകാര്യ മന്ത്രാലയത്തിൽ (MEA) നിന്ന് അനുമതി വാങ്ങിയിരുന്നോ? ഔദ്യോഗിക ആവശ്യങ്ങൾക്കായാലും സ്വകാര്യ സന്ദർശനത്തിനായാലും, വിദേശയാത്ര നടത്തുന്നതിന് മുൻപ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് 'രാഷ്ട്രീയ അനുമതി' (political clearance) നേടേണ്ടത് ഇന്ത്യയിലെ ഏതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും അല്ലെങ്കിൽ പൊതുപ്രവർത്തകന്റെയും കടമയാണ്. ആ നിയമം അറിയുന്ന വ്യക്തി ഇങ്ങിനെയാണോ പ്രതികരിക്കുന്നത് ? ഒരു പൊതുപ്രവർത്തകൻ വ്യക്തിപരമായോ സ്വകാര്യമായോ വിദേശത്തേക്ക് അവധിക്കാല യാത്ര നടത്തുമ്പോൾ പോലും മുൻകൂർ അനുമതി ആവശ്യമാണ്. പിന്നെ സ്വന്തം ചിലവിൽ വന്നവൻ ആ പണി ചെയ്താൽ പോരെ ? നാടാകെ നാട മുറിക്കാൻ പോകുന്നതെന്തിന് ? ഇങ്ങിനെ പോയാൽ ആ അമേരിക്കൻ വിസ ദുരുപയോഗത്തെ പെടുത്തി അന്വേഷിക്കേണ്ടി വരും. പ്രിൻസ് തോപ്രാംകുടി
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-15 12:29:44
💥🔥ഇവൻ തനി പൊട്ടനാണല്ലോ കർത്താവേ ഇങ്ങനെ ഒരു വീഡിയോ post ചെയ്യാൻ. 🫣🫣🫣 കാരണം (1). ഭാരതത്തിന് വെളിയിലോട്ടുള്ള ഏതു യാത്രയ്ക്കും കേന്ദ്രത്തിന്റെ അനുമതി വേണം (2) immediate family member അല്ലാത്ത ഒരു സ്വകാര്യ വ്യക്തിയുടെ അതിഥി ആകുന്നുന്നതിന്റെ ധാർമ്മീകത. (3) സാമ്പത്തീക ഉറവിടത്തിന്റെ വസ്തുതാപരമായ വെളിപ്പെടുത്താൽ . ഇതൊക്കെ പാലിക്കപ്പെട്ടിട്ടുണ്ടോ, അതും ഇയാളൊരു ആഭ്യന്തര മന്ത്രി കൂടി ആയ സ്ഥിതിക്ക്. കഷ്ട്ടം. എന്തൊണ്ടാക്കാൻ, ആരെ കെട്ടിക്കാൻ??? ആ ®️Rejice ജോൺ
സോമൻ മാവേലി 2026-09-15 17:22:08
ചെന്നിത്തല മുന്തിയ ക്ലാസ്സിൽ, പ്ലെയിൻ യാത്രയ്ക്കും മറ്റും ചെലവിട്ട, പ്രൈവറ്റ് വ്യക്തിയുടെ മുഴുവൻ ട്രാൻസാക്ഷൻ ശരിയായിട്ട് പരിശോധിച്ച്, ഇൻവെസ്റ്റിഗേഷൻ നടത്തി പറയുന്നത് സത്യമാണെന്ന് തെളിയിക്കണം. കാരണം ഇയാൾ പ്രൈവറ്റ് വ്യക്തിയല്ല കേരള ആഭ്യന്തര മന്ത്രിയാണ്. പ്രൈവറ്റ് ആവശ്യത്തിന് വന്നെങ്കിൽ, അതിനുമാത്രം പങ്കെടുത്തിട്ട്, തിരിച്ചു പോകണം. അല്ലാതെ മറ്റു യാതൊരു രാഷ്ട്രീയ കാര്യത്തിലും ഇടപെടാൻ പാടില്ല. ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയ, ടൂറിസ്റ്റ് സന്ദർശനം എത്തിയ ഒരു വൈദികൻ പള്ളിയിൽ പോയി പ്രസംഗിച്ചു എന്നതിന്റെ പേരിൽ, ഇന്ത്യ ഗവൺമെൻറ് അയാളുടെ ടൂറിസ്റ്റ് വിസ ചെയ്തു ഇന്ത്യയിൽ നിന്ന് കഴിഞ്ഞകൊല്ലം മടക്കി അയച്ച കഥ, ആ കഥ മാത്രമല്ല അത്തരം അനേകം കഥകൾ ഇന്ത്യയിലുണ്ട്. അമേരിക്കയിലും ട്രംപ് ഗവൺമെൻറ് അതുതന്നെയാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇയാളുടെ യാത്രയെപ്പറ്റി കൂടുതൽ ഇൻവെസ്റ്റിഗേഷൻ നടത്തണം. ഇയാളെ ഉടൻതന്നെ ഇന്ത്യയിലേക്ക് നാടുകടത്തണം. ഇയാള് കേരളത്തിലെ ആഭ്യന്തര മന്ത്രി ആകാൻ മുഖ്യമന്ത്രിയാകാനും മറ്റും കളിച്ച രാഷ്ട്രീയ കളികൾ എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിൽ നിന്ന് എത്തുന്ന ഇത്തരം പൊക്കിക്കൊണ്ട് നടക്കുന്ന പ്രവാസി പ്രാഞ്ചികളെ നിങ്ങളും കാര്യങ്ങൾ മനസ്സിലാക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക