Image

അടുത്ത നാഷണല്‍ അവാര്‍ഡ് ഉറപ്പ്? മമ്മൂക്ക ഇനി ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയില്‍, പദയാത്ര ട്രെയ്ലര്‍ പുറത്ത്

Published on 14 September, 2026
 അടുത്ത നാഷണല്‍ അവാര്‍ഡ് ഉറപ്പ്? മമ്മൂക്ക ഇനി ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയില്‍, പദയാത്ര ട്രെയ്ലര്‍ പുറത്ത്

 

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-അടൂര്‍ ചിത്രം പദയാത്രയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. Zone മാറ്റി മമ്മൂക്ക, അടുത്ത നാഷണല്‍ അവാര്‍ഡ് ഉറപ്പ് എന്നാണ് ട്രെയിലറിന് താഴെ പ്രേക്ഷകരുടെ കമെന്റുകള്‍. ഒരു ഡ്രാമ ചിത്രമായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മ്മിക്കുന്നത്. ഒരു ഡോക്ടറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പദയാത്രയ്ക്ക് ഉണ്ട്. തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂര്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കഥയും തിരക്കഥയും സംഭാഷണവും അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍കുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

1987 ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടര്‍ന്ന് വിധേയന്‍, മതിലുകള്‍ എന്നീ അടൂര്‍ സിനിമകളില്‍ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനില്‍ വില്ലനായ ഭാസ്‌കര പട്ടേലര്‍ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായി ഇവ രണ്ടും മാറിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക