
ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. ഗര്‍ഭിണിയായതിന് പിന്നാലെ സാമന്ത സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെക്കുറിച്ച് ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്.
മാ ഇന്‍ഡി ബംഗാരം എന്ന സിനിമയിലെ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
'മക്കളുണ്ടാകുന്ന കാര്യത്തില്‍ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയില്‍ ഞാന്‍ എത്തിയിരുന്നു.
അതായത്, കുട്ടികള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു. എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്‌നമായിരുന്നില്ല.
അതുകൊണ്ട്, ഇതൊരു സര്‍പ്രൈസ് ആയിരുന്നു. തസ്സാദിയയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
അത് അറിഞ്ഞ ഉടനെ പോയി ഡാന്‍സ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകള്‍ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാന്‍ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കുഞ്ഞ് ജീവിത്തില്‍ വരുന്നതോടെ എല്ലാം മാറുമെന്ന്.
ആ വലിയ മാറ്റത്തിന് ഞാന്‍ ഇപ്പോള്‍ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു. സാമന്ത പറഞ്ഞു.
സാമന്തയ്ക്കും സംവിധായകന്‍ രാജ് നിദിമോരുവിനും ഈ വര്‍ഷം ഡിസംബറില്‍ ആദ്യ കണ്‍മണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2025 ഡിസംബര്‍ ഒന്നിനാണ് സാമന്തയും നിര്‍മാതാവ് രാജ് നിദിമോരുവും വിവാഹിതരായത്.