Image

എന്തുകൊണ്ട് (കവിത: ഫൈസൽ മാറഞ്ചേരി)

Published on 13 September, 2026
എന്തുകൊണ്ട്  (കവിത: ഫൈസൽ മാറഞ്ചേരി)

എന്തുകൊണ്ടാണ് ചില വാതിലുകൾ അടഞ്ഞുകിടക്കുന്നത്

എന്തുകൊണ്ടാണ് ചില വാക്കുകൾ ഒരിക്കലും ഉച്ചരിക്കപ്പെടാത്തത്

എന്തുകൊണ്ടാണ് ചില കവിതകൾ പലർക്കും കേട്ടാൽ മനസ്സിലാവാത്തത്

എന്തുകൊണ്ടാണ് ചില സമയത്തിന് വല്ലാത്ത ദൈർഘ്യം തോന്നുന്നത്

എന്തുകൊണ്ടാണ്  വിശന്ന് പൊരിയുമ്പോൾ ഭക്ഷണം വിശപ്പ് കെടുത്താത്തത്

എന്തുകൊണ്ടാണ് ഉറക്കം നിങ്ങളിലേക്ക് കടാക്ഷിക്കപ്പെടാത്തത്

എന്തുകൊണ്ടാണ് നിങ്ങളുടെ വിധി ഇതായിരുന്നില്ലന്നു നിങ്ങൾ കരുതുന്നത്

എന്തുകൊണ്ടാണ് ജനക്കൂട്ടങ്ങൾ ഒഴിഞ്ഞു ചില വഴികൾ മാത്രം വിജനമാകുന്നത്

എന്തുകൊണ്ടാണ് അധികാര കസേരകളിൽ അനർഹർ ഉപവിഷ്ടരാവുന്നത്

എന്തുകൊണ്ടാണ് ചില ചിന്തകൾക്കും ചില ചോദ്യങ്ങൾക്കും കാലം മറുപടി നൽകാത്തത്.....

✒️ഫൈസൽ മാറഞ്ചേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക