
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് വീണ്ടും ഗാനരംഗത്തേക്ക് തിരികെയെത്തുന്നു. എസ്. എസ്. ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന 'മഴവില്‍ക്കനവുകള്‍' എന്ന പുതിയ സിനിമയിലെ 'രാവുറങ്ങാതെ' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ശരത്തിന്റെ ഈ തിരിച്ചുവരവ്. ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി യൂട്യൂബില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്.

ജീവിത പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു കരുത്തുറ്റ സ്ത്രീയുടെ അതിജീവനകഥ പറയുന്ന ഈ ചിത്രം പുഷ്‌കാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാവേരിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഏറെക്കാലത്തിന് ശേഷമുള്ള ശരത്തിന്റെ വേറിട്ട ശബ്ദവും വേഗത്തില്‍ മനസ്സില്‍ തട്ടുന്ന ആലാപന ശൈലിയുമാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം.

രചനയും. ദീപു ആര്‍. എസ്. ചടയമംഗലത്തിന്റെ വരികള്‍ക്ക് സബീഷ് ബാലയാണ് ഹൃദ്യമായ ഈണം നല്‍കിയിരിക്കുന്നത്.
പാട്ടിന്റെ കാവ്യാത്മകതയ്ക്കും ഈണത്തിനും അനുയോജ്യമായ രീതിയില്‍ സംവിധായകന്‍ എസ്. എസ്. ജിഷ്ണു ദേവ് ഒരുക്കിയ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു.
ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാര്‍, പ്രിന്‍സ് ജോണ്‍സന്‍, ജലതാ ഭാസ്‌കരന്‍, ടി. സുനില്‍ പുന്നക്കാട്, ശ്രേയസ്, അരുണ്‍ കുമാര്‍ എസ്. എസ്. എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈന്‍ പ്രജിന്‍ ഡിസൈന്‍സും പി.ആര്‍.ഒ ചുമതലകള്‍ അജയ് തുണ്ടത്തിലുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗാനം ആസ്വദിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക