
എന്റെ പുസ്തകങ്ങൾ മുൻപ് പ്രകാശനം ചെയ്തത് കോട്ടയം IMA
ഹാളിലെ നിറ സദസ്സിലായിരുന്നു. ഇത്തവണ, വീട്ടിലെ ലൈബ്രറിയിൽ
നമ്മൾ മാത്രമായി നടത്താമെന്ന ഐഡിയ മരുമകൻ ഡെയിലിന്റേതാണ്.
അത് എല്ലാവർക്കും അങ്ങു ബോധിച്ചു.
സായാഹ്നം , ലൈബ്രറി ഒക്കെ വേഗം അലങ്കരിച്ച്
പുസ്തകങ്ങൾക്ക് നടുവിൽ കരുണയുടെ ഈശോയുടെ പടം വച്ച്
മെഴുകുതിരി കത്തിച്ചു വച്ചതൊക്കെ മക്കളും, കൊച്ചുമക്കളുമാണ്.
ഞാൻ പതിവില്ലാതെ relax ചെയ്തിരുന്നു.
വല്യപ്പയും, അമ്മമ്മയും ചേർന്ന് കൊച്ചുമക്കൾ ആമിക്കുട്ടിയ്ക്കും,
ചാക്കോച്ചിക്കും കൊടുത്ത് ‘ യവന ഭൂമിയിലൂടെ ഒരമ്മയും മകളും ’ എന്ന
പുതിയ പുസ്തകം പ്രകാശനം ചെയ്തു.
കുട്ടികൾ വായിച്ചു വളരട്ടെ.
രണ്ടു പേർക്കും അവരുടെ പേരെഴുതിയ
പുസ്തകങ്ങൾ ഞാൻ ഒപ്പിട്ടു കൊടുത്തു.
ചാക്കോച്ചി അവന്റെ പേര് കണ്ട് ഉറപ്പു വരുത്തി എന്നത് എന്നിൽ കൗതുകമുണർത്തി.
ഒരുനാൾ കുട്ടികൾ ഓർക്കും, അവരുടെ അമ്മയും, അമ്മമ്മയും ചേർന്ന്
ഗ്രീസ് എന്ന സ്വപ്ന ഭൂമിയിലൂടെ സഞ്ചരിച്ചു എന്ന്.
ഞങ്ങൾ പരസ്പ്പരം പുസ്തകങ്ങൾ കൈമാറി സന്തോഷം പങ്കിട്ടു.
ഈ പുസ്തകം ഞാൻ സമർപ്പിച്ചിരിക്കുന്നത് എന്റെ മോൾക്ക് മാത്രമായിട്ടാണ്
എന്ന പ്രത്യേകതയും ഉണ്ട്.
ശേഷം എല്ലാവരും ചേർന്ന് ചായ കുടിച്ചു. MacDonald ന്റെ ചിക്കൻ, French fries
ഒക്കെ കഴിച്ചു ആഹ്ലാദം പങ്കിട്ടു.
ഞങ്ങൾ ഇങ്ങനെ പ്രകാശനം ചെയ്തു എന്നു വച്ച് നിങ്ങൾ ആരും ഇത്ര ഒതുക്കത്തിൽ ചെയ്യാം
എന്ന് വിചാരിക്കരുത്. ജീവിതം ഒന്നേയുള്ളൂ, അത് ആഹ്ലാദിക്കാൻ കൂടി ഉള്ളതാണ്.
കൈരളി ബുക്സ് കണ്ണൂർ ആണ് പ്രസാധകർ.
സ്നേഹപൂർവ്വം
ഡോ. കുഞ്ഞമ്മ ജോർജ്ജ്

