Image

ഓസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രൊവിന്‍സ് ; 84-ാം പ്രൊവിന്‍സിന് തുടക്കം.

വിജയന്‍ ടി.പി. Published on 08 September, 2026
ഓസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രൊവിന്‍സ് ; 84-ാം പ്രൊവിന്‍സിന് തുടക്കം.

ഡാര്‍വിന്‍ : ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) പുതിയ പ്രൊവിന്‍സിന് ഔദ്യോഗിക തുടക്കമായി. WMC ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ഡാര്‍വിന്‍ പ്രൊവിന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

നോര്‍ത്തേണ്‍ ടെറിട്ടറി മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ജിന്‍സണ്‍ ചാള്‍സ് ചടങ്ങില്‍ മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായി. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ WMC ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. WMC ഫാര്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് കിരണ്‍ ജെയിംസ് ചടങ്ങിന് നേതൃത്വം നല്‍കി.

ഡാര്‍വിന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍

പ്രസിഡന്റ്: ഷില്‍വിന്‍ മാത്യൂസ്
വൈസ് പ്രസിഡന്റ്: മാത്യു മാത്തം
സെക്രട്ടറി: സലാസ് എബ്രഹാം
ജോയിന്റ് സെക്രട്ടറി: മോന്‍സി തോമസ്
ട്രഷറര്‍: സുജേഷ് മാത്യു
ഡാര്‍വിന്‍ പ്രൊവിന്‍സ് നിലവില്‍ വന്നതോടെ WMCയുടെ ആഗോള ശൃംഖലയില്‍ 84 പ്രൊവിന്‍സുകളായി. ലോകമെമ്പാടുമുള്ള മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. 100 രാജ്യങ്ങളില്‍ പ്രൊവിന്‍സുകള്‍ രൂപീകരിക്കുകയാണ് WMCയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളി സമൂഹത്തെ കൂടുതല്‍ ശക്തമായി ഒരുമിപ്പിക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ഡാര്‍വിന്‍ പ്രൊവിന്‍സ് സജീവമായി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക