Image

തീയേ തലൈവിയേ...ഓട്ടം തുള്ളലിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

Published on 07 September, 2026
 തീയേ തലൈവിയേ...ഓട്ടം തുള്ളലിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളല്‍ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു. ധന്യാ സുരേഷ് മേനോന്‍ രചിച്ച് രാഹുല്‍ രാജ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് കൃഷ്ണ ഭദ്ര സുരേഷ്, ഭാമ യാമി ഗൗരി എന്നിവരാണ്. ചിത്രം സെപ്റ്റംബര്‍ 18-ന് പുറത്തിറങ്ങും.

ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മിക്കുന്നത്. എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍.

വിജയരാഘവന്‍, ഹരിശ്രി അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത്യാന്‍, അനിയപ്പന്‍, ശ്രീരാജ് .പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.

പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമല്‍.സി.ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സിജി തോമസ് നോബല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടേര്‍സ് - സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്. മാനേജേഴ്‌സ് - റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍, പിആര്‍ഒ-വാഴൂര്‍ ജോസ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക