Image

ഞാന്‍ നിവിന്‍ പോളി ഫാന്‍'; 'ബെത്ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് രുക്മിണി വസന്ത്

Published on 05 September, 2026
 ഞാന്‍ നിവിന്‍ പോളി ഫാന്‍'; 'ബെത്ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് രുക്മിണി വസന്ത്

 

അന്യഭാഷാ പതിപ്പുകളുടെ റിലീസിന് പിന്നാലെ, നിവിന്‍ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പം സിനിമ കണ്ട തനിക്ക് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് നടി വ്യക്തമാക്കി. മികച്ചൊരു സിനിമാ അനുഭവമായിരുന്നു 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്നും അവര്‍ പറഞ്ഞു.

'കുടുംബത്തോടൊപ്പമാണ് ബെത്ലഹേം കണ്ടത്. സിനിമ കണ്ടിട്ട് എനിക്ക് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. ഞാന്‍ നിവിന്‍ പോളിയുടെയും മമിത ബൈജുവിന്റെയും വലിയ ഫാന്‍ ആണ്. ഗിരീഷ് സാറിന്റെ ഡയറക്ഷന്റെ ആരാധികയാണ്. സംഗീതം ഗംഭീരമായിരുന്നു. നിവിന്‍ സാറിന്റെ ഫാന്‍ ആണ് ഞാന്‍. ഒട്ടേറെ സിനിമകള്‍ കണ്ടിട്ടുണ്ട്. പ്രസന്നതയുള്ള പ്രകടനമാണ് മമിത
യുടേത്', രുക്മിണി വസന്ത് പറഞ്ഞു.

ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും പേരുകള്‍ അറിയില്ല. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും രുക്മിണി വസന്ത് കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് ഇത്രയും മനോഹരമായ ഒരു ചിത്രം സമ്മാനിച്ചതിന് നടി അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. തമിഴ്- തെലുങ്ക് ഭാഷകളില്‍ ചിത്രം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഓണത്തിന് തിയേറ്ററിലെത്തിയ ചിത്രം പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക