Image

മതവും ശാസ്ത്രവും ഭയം വിറ്റഴിക്കുന്നു ! ലോകാവസാനവും ഒരു വില്പനച്ചരക്ക് ? (ലേഖനം: ജയൻ വർഗീസ്)

Published on 05 September, 2026
മതവും ശാസ്ത്രവും ഭയം വിറ്റഴിക്കുന്നു ! ലോകാവസാനവും ഒരു വില്പനച്ചരക്ക് ? (ലേഖനം: ജയൻ വർഗീസ്)

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇളം പിച്ചക്കാലടികൾ കിഴക്കൻ ചക്രവാളത്തിന്റെ തറവാട്ടു മുറ്റത്ത് പ്രത്യക്ഷപ്പെട്ടപുതു യുഗപ്പിറവിക്ക്‌ തൊട്ടു മുൻപുള്ള കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിൽ അതിനെതിരെ ഭയത്തിന്റെഉമ്മാക്കികൾ പ്രഖാപിച്ച മത - ശാസ്ത്ര കള്ള പ്രവാചകർക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് അന്ന് ഞാൻപ്രതികരിച്ചിരുന്നു. അന്നൊക്കെയും ഈ പേടി സ്വപ്‌നങ്ങൾ വിറ്റു കാശാക്കുന്നതിനു മുൻപന്തിയിൽ നിന്നിരുന്നത്ക്രിസ്തുമതം ഉൾപ്പടെയുള്ള മത സംവിധാനങ്ങൾ ആയിരുന്നെങ്കിൽ ഇന്നത് ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത് ശാസ്ത്ര സംവിധാനങ്ങളാണ് എന്നത് സാധാരണ ജനങ്ങളെ ഭയപ്പെടുത്തുകയും അൽപ്പംചിന്താ ശീലം ഉള്ളവരെ ലജ്ജിപ്പിക്കുകായും ചെയ്തു കൊണ്ടേയിരിക്കുന്നു.

2032 ഡിസംബർ മാസത്തിൽ ഭൂമിയുടെ അടുത്തു കൂടി കടന്നു പോകുന്ന 2024 Y R 4 എന്ന ഛിന്നഗ്രഹംഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നും ഇടിച്ചാൽ ആറ്റം ബോംബിന്റെ അഞ്ഞൂറിരട്ടി ആഘാതത്തോടെഅത് ഭൂമിയെ നശിപ്പിക്കും എന്നുമാണ് ഒരു സമീപ കാല പേടിപ്പിക്കൽ. ഇതിനു 100 മീറ്റർ വീതി വരുമെന്നും, മണിക്കൂറിൽ 38000  മൈൽ വേഗതയുണ്ടാവുമെന്നും,  ഇടിച്ചാൽ അത് ഒരു ഒന്നൊന്നര ഇടിയായിരിക്കുമെന്നുംനമ്മുടെ ശാസ്ത്രജ്ഞന്മാർ തന്നെ നമ്മോടു പറയുമ്പോൾ ആരായാലും ഒന്ന് ഞെട്ടി പോകുമല്ലോ ?

അങ്ങിനെ ഞെട്ടിത്തരിച്ച് ഇരിക്കുമ്പോൾ അതാ ആശ്വാസ വാർത്ത. ഇടിക്കില്ല - ഇടിക്കാനുള്ള സാധ്യത കേവലംപത്തു ലക്ഷത്തിൽ ഒന്ന് മാത്രമാണെന്നും ( കൃത്യമായിപ്പറഞ്ഞാൽ ,   . 0 0 0 0 39 ശതമാനം സാധ്യത ) ശാസ്ത്രജ്ഞർ തന്നെ തിരുവായ് മൊഴിയുന്നു !

ഇത് ആദ്യ സംഭവമല്ല. ഇടയ്ക്കിടെ ഇങ്ങിനെ ചില ഉമ്മാക്കിക്കഥകൾ നമ്മുടെ നാസയും യൂറോപ്യൻ സ്‌പേസ്ഏജൻസിയുമൊക്കെ പുറത്തു വിട്ടു കൊണ്ടിരിക്കും. അവരുടെ ദർശന ഉപാധികളിൽ അവർ കാണുന്നതാവാംഅവർ പുറത്തു വിടുന്നത് എന്നതിനാലും, അതൊക്കെയാണല്ലോ അവരുടെ പണി എന്നതിനാലും കുറെയൊക്കെഇത് സഹിക്കാമെങ്കിലും ഇത് കൊണ്ട് മനുഷ്യ രാശിയെ ഇങ്ങനെ ഭയപ്പെടുത്തേണ്ടതുണ്ടോ എന്നൊരു ചോദ്യംഅക മനസ്സിൽ നിന്ന് ആഞ്ഞുണരുന്നു എന്നതിനാലാണ് ഈ പ്രതികരണം.

18 ഡയമീറ്റർ വ്യാസമുള്ള ( അതായത് ഒരു ഒളിമ്പിക് സ്വിമ്മിങ് പൂളിന്റെ വലിപ്പം ) ഒരു ഉൽക്ക   2046 ൽഭൂമിയിൽ വന്നിടിക്കും എന്ന ഒരു മുന്നറിയിപ്പ് വന്നു പോയിട്ട് അധികം കാലമായിട്ടില്ല. പാറയേക്കാൾ   കടുപ്പമുള്ളമെറ്റീരിയൽസ്   ഉൾച്ചേർന്നിട്ടാണ് ഉൽക്ക ഉള്ളത് എന്നതിനാൽ അസ്സാമാന്യമായ ഭാരവും  ഇതിനുണ്ടത്രേ!

ഉൽക്കാ സ്രേണിയിൽ  നിന്നള്ള 1448 എണ്ണം ഭൂമിയെ ഇടിക്കാനുള്ള അവസ്ഥയിലാണ് ഉള്ളതെന്ന് നമ്മുടെനാസ കണ്ടെത്തിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ 2023 DW എന്ന ഉൽക്ക വളരെ അപകടകാരിയാണെന്നാണ്കണ്ടെത്തൽ. എങ്കിലും ഇടിക്കാനുള്ള സാധ്യത 0.2 ശതമാനം മാത്രമാണെന്ന് അവരുടെ ആശ്വാസ വാക്കുകൾ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കണക്കിലാവട്ടെ 607  ൽ ഒന്നു മാത്രമാണ് ഇടി സാധ്യത

2046 ഫെബ്റുവാരി 14 നു പ്രണയ ദിനത്തിൽ തന്നെ ഇത്  ഇടിച്ചേക്കും എന്നാണ് നാസ തറപ്പിച്ച് പറയുന്നത്. നാസയുടെ D A R T മിഷൻ പരിപാടി കൊണ്ട് ഒരു അസ്‌ട്രോയിഡിനെ വഴി തിരിച്ചു വിടുവാൻ സാധിച്ചിട്ടുണ്ട്എന്ന് അവകാശപ്പെടുന്നതിനൊപ്പം ഇപ്പോൾത്തന്നെ ഇങ്ങേരെ വഴി തിരിച്ചു വിടുന്നതിനുള്ള പരിപാടികൾനാസയും  യൂറോപ്യൻസ്പേസ് ഏജന്സിയുമൊക്കെആരംഭിച്ചു കഴിഞ്ഞുവത്രേ ! 99 ശതമാനവും ഇടിക്കാൻസാധ്യതയില്ല എങ്കിലും ഒരു ശതമാനം ഉണ്ടല്ലോ എന്നതിലാണ് ഗവേഷണപ്പേരിലുള്ള ഫണ്ടിംഗ് ഹണ്ടുകൾ. 1908 ൽ സൈബീരിയൻ വീണ ഉൽക്ക ഒരു ജില്ലയുടെ വലിപ്പമുള്ള പ്രദേശത്തെ എട്ടു കോടിയോളം മരങ്ങളെയുംചാമ്പലാക്കിയെങ്കിലും ഒരു മനുഷ്യനും അന്ന് അവിടെ ഉണ്ടായിരുന്നില്ല.

മുപ്പത്തയ്യായിരം കോടി ഡോളറിന്റെ ഇരിമ്പും, ചെമ്പും, നിക്കലും മറ്റ് ധാതുക്കളും ഒക്കെ ഉൾക്കൊണ്ടു കൊണ്ട് ( കണക്ക് കൃത്യമായിത്തന്നെ കൂട്ടിയെടുത്തിരിക്കുന്നു ! ) ഇരുപത്തി മൂവായിരത്തി എഴുന്നൂറ് കിലോമീറ്റർവേഗതയിൽ ഭൂമിയുടെ സമീപത്തേക്ക് പാഞ്ഞടുക്കുന്ന ‘ നേരെയസ് ‘ എന്ന കുള്ളൻ ഗ്രഹത്തിന്റെ ( dwarf planet ) പേര് പറഞ്ഞു കൊണ്ടായിരുന്നു മറ്റൊരു സമീപ കാല  വിരട്ടൽ. നമ്മുടെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെഅത്രയും വലിപ്പമുള്ള ‘ നേരേയസ് ‘ എന്ന ഈ ലോഹക്കട്ട ഭൂമിയുടെ സമീപത്തേക്കു വരികയാണ്, 2021 ഡിസംബർ പതിനൊന്നിന്  അത് ഭൂമിയിൽ ഇടിക്കാം, ഇടിച്ചേക്കാം, മിക്കവാറും ഇടിക്കും എന്നിങ്ങനെയുള്ളമുന്നറിയിപ്പുകളോടെ നാസ ലോകത്തെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തിയപ്പോൾ ലോക മാധ്യമങ്ങൾമത്സരിച്ചാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നത്. കാലം 2026 ആയിട്ടും ഒന്നും സംഭവിച്ചില്ല. കുള്ളൻഅതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ എങ്ങോ പോയ്മറഞ്ഞു ! ഇനി 2028 ലും, 2032 ലും , 2046 ലും ചിലർവരുമെന്നും, അവർ ഇടിക്കാൻ പോകുന്ന മണിക്കൂറും മിനിറ്റും സെക്കണ്ടും  വരെ കണക്കും കൂട്ടികാത്തിരിക്കുകയാണ് നമ്മുടെ ശാസ്ത്ര സത്തമന്മാർ.

ചൊവ്വായ്ക്കും വ്യാഴത്തിനുമിടയിലുള്ള അസ്‌ട്രോയിഡ് ബെൽറ്റിൽ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയിട്ടുള്ളത്  മാത്രം അറുപത്തിനായിരത്തിൽപ്പരം ചിഹ്നഗ്രഹ ഭാഗങ്ങൾ ഉണ്ടെന്നു ‌ ശാസ്ത്രം തന്നെ സമ്മതിക്കുന്നുണ്ട്. അതിൽ  നിന്ന് ഇതുവരെ ഭൂമിയിൽ ഇടിച്ചിറങ്ങിയ ഏതാനും കഷണങ്ങളുടെ കണക്കു മാത്രമേ ശാസ്ത്രത്തിനുംപറയാനുള്ളുവല്ലോ ? എങ്കിൽ പോലും, അത്യതിശയകരമായി ഭൂമിയിൽ ഉരുത്തിരിഞ്ഞ് നില നിൽക്കുന്ന  ജീവന്റെവേരുകൾ പാടെ അറുത്തെറിയുവാൻ അവയ്ക്കും സാധിച്ചില്ല എന്ന സത്യം നമ്മിലൂടെത്തന്നെ ഇന്നും നിലനിൽക്കുന്നുവല്ലോ ?

സ്വന്തം ഭ്രമണ താളത്തിന്റെ വഴി തെറ്റിയിട്ടോ അല്ലാതെയോ ഭൂമിയിലേക്ക് പാഞ്ഞടുക്കാൻ ഏതെങ്കിലും കഷ്ണംശ്രമിച്ചാൽത്തന്നെ അതിനെ വലിച്ചെടുത്തു ദൂരേക്കെറിയുവാനുള്ള അപാരമായ ആകർഷണ ശക്തിയുമായിവ്യാഴം എന്ന ഭീമൻ സെക്യൂരിറ്റി  അവിടെ നിൽക്കുന്നുണ്ട്. ഇനി വ്യാഴത്തെയും വെട്ടിച്ച്‌ ഒരുവൻ വന്നാൽപ്പോലുംഅവനെ കത്തിച്ച് കരിച്ച് ചാരമാക്കാൻ കഴിവുള്ള ഭൗമാന്തരീക്ഷമുണ്ട്. ഇത്തരം സംവിധാനങ്ങൾമുന്നൊരുക്കമായി ( ‘ അന്നം ഹി ഭൂതാനാം ജേഷ്‌ഠം ‘ എന്ന് ഭഗവത് ഗീത  എഴുതിയ ദാർശനികൻ ഇതിനെവിവക്ഷിക്കുന്നു ) ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ശാസ്ത്ര ഭാഷയിൽത്തന്നെ നാനൂറ്റി അൻപത് കോടികൊല്ലങ്ങളായി നമ്മുടെ ഭൂമി സർവാംഗ സുന്ദരിയായി ഇങ്ങനെ ഇന്നും നമ്മോടൊപ്പമുള്ളത് ?

ഉക്രൈൻ / ഇറാൻ യുദ്ധങ്ങൾ ആരംഭിച്ചതോടെ   കത്തനാർമാരുടെയും, പാസ്റ്റർമാരുടെയും  ചാകരക്കാലംവരികയായിരുന്നു.  ചില പാസ്റ്റർമാർ വില്ലു പോലെ വളഞ്ഞു നിന്നാണ് വചനം ഛർദ്ദിക്കുന്നത്. മുപ്പത്തൊന്നാംതീയതി മൂന്നു മണി കഴിഞ്ഞ് മൂന്നേ മുക്കാൽ വിനാഴിക കഴിയുമ്പോൾ കാഹളം കേൾക്കും, കർത്താവ് വരുംഎന്നാണ് പ്രവചനം. ആ കൂടെ പോകാൻ റെഡിയായി ഒരുങ്ങിയിരുന്നു കൊള്ളണം എന്നാണ് പ്രബോധനം. എന്നിട്ടും സ്വന്തം ചെക്കനെ പത്ത് വർഷം നീളുന്ന പണംവാരി പ്രൊഫഷണൽ കോഴ്‌സിന് പഠിക്കാൻവിട്ടിരിക്കുകയാണ്  നമ്മുടെ പാസ്റ്റർ. ഇരുന്നൂറു വർഷം നിൽക്കുന്ന ഇറ്റാലിയൻ മാർബിൾ കൊണ്ട് ശൗചാലയംപുതുക്കി പണിയിച്ചു കൊണ്ടിരിക്കുകയാണ് പാസ്റ്ററുടെ പത്നി സഹോദരി. ( അല്ല, അതിനുള്ള പണംകണ്ടെത്താനുള്ള പെടാപ്പാട്  ആണല്ലോ വില്ലു പോലെ വളഞ്ഞ് നിന്നുള്ള ഈ വചന ശുസ്രൂഷ ? പുഴയുടെഅക്കരെ തുടലിൽ കെട്ടി നിന്നാണ് പട്ടി കുരയ്ക്കുന്നതെങ്കിലും. തുടൽ അറ്റു പോവുകയും പുഴ വറ്റിപ്പോവുകയും  ചെയ്താൽ  കടി പറ്റിപ്പോകുമല്ലോ എന്നതാണ് പാസ്റ്റർമാരുടെയും കത്തനാർമാരുടെയും പേടി. അത് കൊണ്ടാണ്മറ്റുള്ളവരോട് തയ്യാറെടുക്കാൻ പ്രബോധിപ്പിച്ചു കൊണ്ട് തങ്ങളുടെ ഫീസ് കൃത്യമായി പോക്കറ്റിൽആക്കിക്കൊണ്ടിരിക്കുന്നത് ?

മനുഷ്യന് അവന്റെ ആയുസ്സിനെക്കുറിച്ച് വലിയ ആശങ്കകളുണ്ട്.  ഇന്നല്ലെങ്കിൽ നാളെ അത് അവസാനിക്കുംഎന്ന സത്യം അവൻ അംഗീകരിക്കുന്നത് പോലും വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ട് മാത്രമാണ്.  എന്നിട്ടും അടുത്ത ഒരായുഷ്‌ക്കാലം കൊണ്ട് പോലും പൂർത്തിയാക്കാനാവാത്ത പ്ലാനുകളും പദ്ധതികളുംമനസ്സിലിട്ടു താലോലിച്ചു കൊണ്ടാണ് ഓരോ മനുഷ്യനും തന്റെ ജീവിത യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നത്. അനിശ്ചിതത്വത്തിന്റെ ഈ ആഴക്കടലുകളിലാണ് മതത്തിന്റെ മുക്കുവർ വിശ്വാസത്തിന്റെ വലയെറിഞ്ഞ് കനത്തവിള കൊയ്യുന്നത്.  പൊതുജനം കൂട്ടം കൂട്ടമായി ഇതിൽ അകപ്പെട്ട് പിടയുന്നത് കൊണ്ട് പ്രയോക്താക്കൾക്ക് നല്ലവില കിട്ടുന്നുണ്ട്. അത് കൊണ്ടാണല്ലോ ആഡംബര അരമനകളിൽ പാർത്തു കൊണ്ട് എത്ര നാണം കെട്ടും അവർഈ കലക്ക വെള്ളത്തിൽ ഇന്നും തങ്ങളുടെ വല ആഞ്ഞു വീശിക്കൊണ്ടിരിക്കുന്നത് ?

ലോകാവസാനത്തിന്റെ പേടിസ്വപ്നങ്ങൾക്ക് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ടായിരിക്കാം. അവർരണ്ടുകാലിൽ എഴുന്നേറ്റ് നടന്നു തുടങ്ങിയ ഹൃസ്വ കാലത്തിന് എത്രയോ മുൻപും ലോകാവസാനങ്ങൾസംഭവിച്ചിരുന്നതായി അവന്റെ ശാസ്ത്രം സങ്കല്പിച്ചിട്ടുണ്ട്. അത്തരം സങ്കൽപ്പങ്ങളെ ശാസ്ത്രീയ നിഗമനങ്ങൾഎന്ന പേരിൽ ആധികാരികവൽക്കരിക്കാൻ ശ്രമിക്കുന്ന മനുഷ്യന് ആയതിനുള്ള തെളിവുകൾ എന്ന നിലയിൽഡൈനോസർ ഫോസിലുകൾ ഉൾപ്പടെയുള്ള ചില വസ്തുതകൾ സഹായകമായി വർത്തിക്കുന്നുമുണ്ട്.

ആറരക്കോടി വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാപതനത്തിന്റെ അനന്തര ഫലമായിട്ടാണ് അവസാന വട്ട ലോകാവസാനം സംഭവിച്ചതെന്ന  ശാസ്ത്രീയകണ്ടെത്തൽ ഇന്നും സജീവ ചർച്ചകൾക്ക് വിഷയമാവുന്നുണ്ട്. ഭൂമിയുടെ വലിപ്പവും, അന്ന് വീണ ഉൽക്കയുടെവലിപ്പവുമായി താതമ്യപ്പെടുത്തുമ്പോൾ ഫുട്ബാൾ വലിപ്പമുള്ള ഭൂമിയിൽ പതിച്ച ഒരു ചെറുപയർ മാത്രമായിരുന്നുഅന്നത്തെ ഉൽക്ക. ( ഇരുപത്തി അയ്യായിരം മൈൽ ചുറ്റളവുള്ള ഭൂമിയിൽ ഇരുപത് ചതുരശ്ര മൈൽവിസ്താരമുള്ള ഉൾക്കയാണ് പതിച്ചത് എന്ന് ശാസ്ത്രം. )

ഈ ഈ ചെറുപയറിൽ നിന്ന് പുറപ്പെട്ട തീയും പുകയും ഫുട്ബോളിനെ പൂർണ്ണമായി മറച്ചുവെന്നും, സൂര്യപ്രകാശംപൂർണ്ണമായും തടഞ്ഞ് ഹിമഗോളമാക്കി  മാറ്റിയെന്നും,  ചുരുങ്ങിയത് പന്ത്രണ്ടായിരം മൈലുകൾക്കപ്പുറത്ത്ഭൂമിയുടെ മറുവശത്ത്  നമ്മുടെ ഇന്ത്യയിൽ വരെ  കടലിലും കരയിലുമായി ജീവിച്ചിരുന്ന ഡൈനസോറുകൾഉൾപ്പടെയുള്ള സർവത്ര ജീവി വർഗ്ഗങ്ങളുടെയും സർവ നാശത്തിനു കരണമായിയെന്നും, ഡൈനോസറുകൾപൂർണ്ണമായും മറ്റ് ജീവികളിൽ തൊണ്ണൂറു ശതമാനവും ചത്തു മലച്ചു എന്നുമൊക്കെ പറയുമ്പോൾ ശാസ്ത്രജ്ഞാനമില്ലാത്ത സാമാന്യ മനുഷ്യനായ എനിക്കുണ്ടായ ചില സംശയങ്ങൾ ‘ വലിയ ശാസ്ത്ര നിഗമനങ്ങളും ചിലചെറിയ സംശയങ്ങളും ‘ എന്ന എന്റെ മുൻ ലേഖന പരമ്പരയിൽ പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാൽ ഇവിടെആവർത്തിക്കുന്നില്ല. ( ഇപ്പോൾ ഇത് ‘ അഗ്നിച്ചീളുകൾ ‘ എന്ന ലേഖന സമാഹാരത്തിൽ ഉൾപ്പെടുത്തി ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. )

അൻപത്തി ഏഴു കോടി കൊല്ലങ്ങൾക്ക് മുൻപ് പ്രീ കാപ്രിയൻ യുഗത്തിൽ സംഭവിച്ച മറ്റൊരു സർവ നാശത്തിനുശേഷമാണ് പ്രാണവായുവായ ഓക്സിജൻ ഉണ്ടായിത്തുടങ്ങിയത് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലക്ക്മരങ്ങളോ ചെടികളോ ഇല്ലാത്തതും, പൂക്കളും പൂമ്പാറ്റകളും ഇല്ലാത്തതുമായ ഒരു വന്യ ലോകത്ത്   ശ്വസനവ്യവസ്ഥയിൽ ജീവിക്കാൻ സാധിക്കാത്തതും, നമ്മുടെ ചിന്തകളിൽ പോലും കടന്നു വരാൻ ആകാത്തതുമായഏതെങ്കിലും വിചിത്ര ജീവി വർഗ്ഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയായിരിക്കണം അന്ന് നശിച്ചിട്ടുണ്ടാവുക ? ( ഓക്സിജൻ ഇല്ലാതെ ജീവിക്കുന്ന ചിലത് ഇന്നുമുണ്ടെന്ന് പറയുന്നുവെങ്കിലും അവ വളരെ അപൂർവമാണെന്നാണ്അറിയുന്നത്. )

പ്രകൃതി നിയമങ്ങൾക്ക് അനുസരണമായി മാത്രം സംഭവിച്ച ബിഗ്‌ബാംഗിലൂടെ ഉണ്ടായി വന്നു എന്ന് സ്റ്റീഫൻഹോക്കിങ്‌സ് പറയുന്ന ( Pls. Read: ‘ Brief answers to the big questions ‘ )പ്രപഞ്ചത്തിൽ മറ്റൊരു ശക്തിക്കുംപ്രസക്തിയില്ല എന്ന് അദ്ദേഹം തന്നെ പറയുമ്പോൾ അതുവരെ ഒന്നായിരുന്ന സിങ്കുലാരിറ്റിയുടെ ഉൾക്കാമ്പിൽവികാസം എന്ന പ്രചോദനം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രത്തിനും ഉത്തരമില്ല. ‘ വൺ സൈസ്ഫിറ്റസ് ആൾ ‘ എന്ന നിലയിൽ പ്രയോഗിക്കുന്ന ‘ എല്ലാം യാദൃശ്ചികം ‘ എന്ന ഒറ്റ ഉത്തരമല്ലാതെ.

( എങ്കിലും കൃത്യമായ ഒരു മുൻ കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിൽ ആണ് പ്രപഞ്ചം ഉണ്ടായതെന്ന് ഇതിനകംശാസ്ത്രം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബിഗ്ബാംഗ് സമയം വരെ ഒന്നുമുണ്ടായിരുന്നില്ല എന്ന്പറഞ്ഞത് ശരിയല്ല എന്ന് ഇന്ന് ശാസ്ത്രം സമ്മതിക്കുന്നു. അവിടെ ഊർജ്ജ രൂപത്തിൽ മാറ്ററും ആന്റി മാറ്ററുംഉണ്ടായിരുന്നുവത്രെ!  ഇവ തുല്യ അളവിലായിരിക്കുമ്പോൾ കൂട്ടിയിടിച്ച് തകർന്ന് ഒന്നുമില്ലാത്ത ( 0 ) അവസ്ഥയിൽ ആയിരിക്കും എന്നതിനാൽ അവിടെ പദാർത്ഥം  ഉണ്ടായിരുന്നില്ലെന്നേയുള്ളൂ ! എന്നാൽ അവിടെഒരു ചിന്ത രൂപമായി ഭവിച്ച പോലെ - അതായത് അങ്ങിനെ സമ്മതിക്കേണ്ടി വരുന്ന തരത്തിൽ - അതുവരെതുല്യമായി ഉണ്ടായിരിക്കുകയും പരസ്പരം കൂട്ടിയിടിച്ച്  ഒന്നുമില്ലാതിരിക്കുകയും ( 0 )ആയിരുന്ന മാറ്റർ - ആന്റിമാറ്റർ അനുപാതത്തിൽ ഒരു ചെറിയ വ്യത്യാസം  സംഭവിക്കുന്നു. മാറ്ററിന്റെ അളവ് അൽപ്പം കൂടുതൽ ആവുകയുംമുൻപ് സംഭവിച്ചിരിക്കാവുന്ന എത്രയോ ബിഗ്‌ബംഗുകളിൽ 0 മാത്രം അവശേഷിപ്പിച്ചിരുന്ന അവസ്ഥയിൽ നിന്ന്വ്യത്യസ്തമായി അളവിൽ അൽപ്പം കൂടുതലായി ഉണ്ടായിരുന്ന ഊർജ്ജം  ദ്രവ്യം അഥവാ പദർത്ഥമായിപരിണമിച്ച്  ആണ്  ബിഗ്ബാങ് സമയത്ത്‌ പ്രപഞ്ചമായിത്തീർന്നത് എന്ന്  ഇന്ന്‌ ശാസ്ത്രം സമ്മതിക്കുന്നു.

‘ ദ്രവ്യവും ഊർജ്ജവും സമയവും ഒത്തു ചേരുന്നിടത്ത് പ്രപഞ്ചമുണ്ടാവാൻ ഒരു ദൈവത്തിന്റെആവശ്യമുണ്ടായിരുന്നില്ല ‘ എന്ന ബഹുമാന്യനായ സ്റ്റീഫൻ  ഹോക്കിംഗ്സിന്റെ വാദം ഇവിടെ  നൈസായിപൊളിയുന്നു. എന്ത് കൊണ്ടെന്നാൽ ഇവിടെ ദ്രവ്യം ഉണ്ടായിരുന്നില്ല സർ?  ഊർജ്ജമാണ് ഉണ്ടായിരുന്നത്. 0 അവസ്ഥയിലായിരുന്ന ആ ഊർജ്ജത്തിൽ നിന്ന് ദ്രവ്യം എന്ന ഒരു ഒന്ന് ( 1 ) സൃഷ്ടിച്ചെടുക്കുന്നതിനുള്ള ഒരുപ്രാപഞ്ചിക ചിന്തയുടെ ബാക്കി പത്രമായിട്ടാണ് ശരിപ്പെടുത്തിയതോ തെറ്റിച്ചതോ

ആയ ഒരു കണക്കിന്റെ പരിണിത ഫലമായി ബിഗ്‌ബാംഗ് ‌ സംഭവിച്ചത് എന്നതിനാൽ ഒരു പ്ലാനിങ്ങിന്റെ സാന്നിധ്യംഇവിടെ വ്യക്തമാവുന്നുണ്ടല്ലോ ? )

ചിന്താ ശേഷിയുള്ള മനുഷ്യൻ തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ജീവിതം നഷ്ടപ്പെടുന്നതിൽ സ്വാഭാവികമായുംഏറെ ദുഖിതനാണ്. അത് കൊണ്ട് തന്നെ അത് നില നിർത്തുന്നതിനുള്ള ഓഫറുകളോട്  അവൻ സർവാത്മനാസഹകരിക്കുക തന്നെ ചെയ്യും. ഈ ദൗർബല്യത്തിന്റെ ഇര ഒളിപ്പിച്ചു വച്ച ഉടക്കുചൂണ്ടകളിൽ കുടുക്കിയിട്ടാണ്എക്കാലത്തും മതങ്ങൾ അവനെ കീഴ്പ്പെടുത്തിയിരുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രംനിലയുറപ്പിച്ചിട്ടുള്ള മതങ്ങൾ അത് ചെയ്യുമ്പോൾ അതവരുടെ ഉപജീവനത്തിനുള്ള സ്ഥിരം പരിപാടി എന്നനിലയിൽ തള്ളിക്കളയാമെങ്കിലും പുതിയ ലോകത്തിന്റെ പുത്തൻ കൂറ്റ്കാരായ  ശാസ്ത്ര സംവിധാനങ്ങളും അത്തന്നെ ചെയ്യുമ്പോൾ സാധാരണ മനുഷ്യനിൽ പോലും സംശയത്തിന്റെ മുൾ മുനകൾ ഉയരുന്നുണ്ട്.

എന്തായിരുന്നിരിക്കണം പ്രപഞ്ച നിർമ്മാണ തന്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യ സൂത്രം ? ‘ സംതിങ് ബിഹൈൻഡ് ‘ എന്ന നിലയിൽ പ്രപഞ്ച വിസ്മയത്തിന് ഒരു കാരണം അംഗീകരിക്കുന്നുണ്ടെങ്കിൽ, ആ കാരണത്തിൽനിന്നുണ്ടായ ഒരു ചിന്തയുടെ ഫലമായിരിക്കണമല്ലോ ഈ പ്രപഞ്ചം ? അത് കൊണ്ട് തന്നെ ആ ചിന്തയിൽഉളവായ മഹത്തായ സ്നേഹ പ്രചുരിമയുടെ പ്രായോഗിക സാക്ഷാൽക്കാരത്തിന്റെ പരിണിത പ്രതിഫലനം തന്നെആയിരിക്കണമല്ലോ  ഈ പ്രപഞ്ചം !

ഇവിടെയാണ്, ‘ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ‘ എന്ന ഗാന ശകലം പോലെ മനുഷ്യനോടുള്ളഅപാര സ്നേഹത്തിന്റെ അത്യതിശയകരമായ ആത്മ പ്രകാശനമായി ദൈവം യാഥാർഥ്യമാവുന്നത്. നിസ്സഹായനും, നിരവലംബനുമായ തന്റെ കുഞ്ഞിന് പിള്ളത്തൊട്ടിൽ കെട്ടുന്ന ഒരമ്മയുടെ കരുണയുംകരുതലുമാണ് നാമിവിടെ അംഗീകരിക്കേണ്ടത്. തന്റെ അരുമക്കുഞ്ഞിന്റെ ഈ ആവാസ സംവിധാനത്തിൽ അവന്ആവശ്യമായതെല്ലാം ഉണ്ടാവണമെന്ന് ആ 'അമ്മ ആഗ്രഹിച്ചിരിക്കണം. അത് കൊണ്ടാണ് അറിയപ്പെടുന്നപ്രപഞ്ചത്തിലെ അത്യപൂർവമായ സുരക്ഷാ സംവിധാനങ്ങളുടെ നിരന്തര പരീക്ഷണങ്ങളുടെ അവസാനത്തിൽഅതി വിദഗ്ദമായി രൂപപ്പെടുത്തിയ വായു കുമിളയിൽ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയെ ഇപ്രകാരംപരുവപ്പെടുത്തിയെടുത്തത്.

പ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവന്റെ ഒരു തരിയെങ്കിലും ഉണ്ടായിരിക്കാൻ യാതൊരു സാധ്യതയും ഞാൻകാണുന്നേയില്ല. എന്തുകൊണ്ടെന്നാൽ താനാകുന്ന ഇന്റലിജൻസിയുടെ ഇത്തിരി വെട്ടം കത്തിനിൽക്കാൻ താൻതന്നെയായ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ഈ മൺചിരാതുകളെ സുരക്ഷിതമായി കുടിയിരുത്തുവാനുള്ളഅന്വേഷണത്തിന്റെ അവസാന താവളമായിട്ടാണ് ഭൂമിയെ ഇതുപോലെ ഒരുക്കിയെടുത്തിട്ടുള്ളത് എന്നതിനാൽഈ സംവിധാനത്തിനുള്ള സപ്പോർട്ടിങ് ആക്ടിവിറ്റികൾ മാത്രമാണ് മറ്റുള്ള പ്രപഞ്ച ഭാഗങ്ങൾ. അതുകൊണ്ട്തന്നെ അവിടെ വേറെ ജീവൻ ഉണ്ടാവുകയേയില്ല. ( അഥവാ ഉണ്ടെന്ന് തെളിയുന്ന ഒരവസരം എപ്പോഴെങ്കിലുംവരികയാണെങ്കിൽ ‘ പ്രപഞ്ച കാരണം ദൈവമാണ് ‘ എന്ന എന്റെ വാദങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നതാണ്. ) അതായത്, അവിടെ അപ്രകാരം ഉള്ളത് കൊണ്ടാണ് ഇവിടെ ഇപ്രകാരം ആയിരിക്കുന്നത് എന്ന് സാരം. ( അല്ലെങ്കിൽ ഇവിടെ ഇപ്രകാരം ആയിരിക്കാൻ വേണ്ടിയാണ് അവിടെ അപ്രകാരം ആയത് എന്നും വിശദീകരിക്കാം) ‘ അന്നം ഹി ഭൂതാനാം ജേഷ്ടം ‘ എന്ന ഗീതാ ദർശനത്തിന്റെ ആത്യന്തിക അർത്ഥ സൂത്രം ഇതാകുന്നു ! ദൈവസ്നേഹത്തിന്റെ ആദ്യ ചിന്തയിൽ രൂപപ്പെട്ടത് മനുഷ്യനും, പിന്നീട് അവനു വേണ്ടിയുള്ള സപ്പോർട്ടിംഗ്‌സംവിധാനങ്ങളുടെ സ്റ്റോറേജുകളായി മുഴുവൻ പ്രപഞ്ചവും ഉണ്ടായി വരികയായിരുന്നു !  അത് കൊണ്ടാണ്, ശാസ്ത്രീയമായ കാല നിർണ്ണയത്തിലെ 0.25 ശതമാനം മാത്രം വരുന്ന നിസ്സാര കാലമേ സാപ്പിയൻ കാലഘട്ടംഉൾക്കൊള്ളുന്നുള്ളൂ എന്ന് ശാസ്ത്രം തന്നെ പറയുന്നത്. ( അതാകട്ടെ കേവലമായ 35 ലക്ഷം വർഷങ്ങൾമാത്രവും ! )

എല്ലാ സുരക്ഷയും വിരിച്ചൊരുക്കി ഉറപ്പാക്കിയ ശേഷം അവസാനമാണ് തന്റെ ആരുമയും ജീവന്റെ ജീവനുമായഈ   മനുഷ്യ പൈതലിനെ ഇവിടെ ഈ ആട്ടു തൊട്ടിലിൽ കിടത്തിയിട്ടുള്ളത്. എല്ലാം ഓട്ടോമാറ്റിക്കായിഅവനിലേക്കെത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വച്ചിട്ടുണ്ട്. ചൂടും വെളിച്ചവും മഴയും കുളിരുംകൊണ്ട് സമൃദ്ധമായ കാലാവസ്ഥ, പൂവും തളിരും കായും കനിയുമായി നീളുന്ന ആഹാര വ്യവസ്ഥ, ഇണയുടെശരീര ഭാഗങ്ങളിൽ അനവദ്യ സുന്ദരമായി അനുഭവപ്പെടുന്ന ആകർഷണങ്ങളുടെ അഭിനിവേശങ്ങളിൽഅടിപിണയിക്കുന്ന പ്രത്യുൽപ്പാദന സംവിധാനങ്ങൾ ! തന്റെ സ്വന്തം മുറ്റത്ത്‌ പിച്ച വയ്ക്കുന്ന അരുമക്കാലുകളുടെആകർഷണങ്ങളിൽ ആത്മ സംതൃപ്തിയുടെ അതി മധുരം നുണയുകയാണ്, പ്രപഞ്ചാത്മാവായ ദൈവം !

അതി നിർണ്ണായകമായ ദൈവസ്നേഹത്തിന്റെ അത്യതിശയകരമായ ചിന്താപഥത്തിൽ രൂപം കൊണ്ടത്എന്നതിനാൽ പരമമായ ആ സ്നേഹ പ്രചുരിമയുടെ ഒരംശം ഏതൊരു പ്രപഞ്ച വസ്തുവും സ്വാഭാവികമായുംഉൾക്കൊണ്ടിട്ടുണ്ട്. അത് കൊണ്ടാണ് ഉൽക്കകൾ നമ്മുടെ ഉച്ചിയിൽ പതിക്കാത്തതും, ഗ്രഹങ്ങൾ ഭ്രമണ താളംതെറ്റിക്കാത്തതും, നക്ഷത്രങ്ങൾ ഊർജ്ജ വിശ്ലേഷണത്തിലൂടെ ജീവൻ നില നിർത്തുന്നതും മറ്റും മറ്റുമായഅനേകായിരം ആസൂത്രിത സംവിധാനങ്ങൾ. !

ഇവിടെ ഭൂമിയിൽ കടുത്ത മാംസഭുക്കുകളായ ക്രൂര മൃഗങ്ങൾ പോലും തുടുത്ത മാംസക്കട്ടകളായ തങ്ങളുടെകുഞ്ഞുങ്ങളെ കടിച്ചു കീറി ആസാദിക്കാതെ അമ്മിഞ്ഞ നൽകി നെഞ്ചോട് ചേർക്കുന്നത് ആ സ്നേഹപ്രവാഹത്തിന്റെ പ്രായോഗിക പ്രകടനമായി വാത്സല്യത്തിന്റെ വലിയൊരംശം അവയും ഉൾക്കൊള്ളുന്നത് കൊണ്ട്തന്നെയാണ്.  

ചിന്താ ശേഷിയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനിൽ മുള പൊട്ടുന്ന സ്വാർത്ഥതയുടെ ഭാഗമായിപലപ്പോഴും ഈ അടിസ്ഥാന ധർമ്മം നിർവഹിക്കുവാൻ അവനു സാധിക്കുന്നില്ല. ഇത് അവനിൽ കുറ്റ ബോധംഉണ്ടാക്കുന്നു, ആ കുറ്റ ബോധം ഭയം ഉണ്ടാക്കുന്നു, ആ ഭയം ഭക്തിയുണ്ടാക്കുന്നു, ആ ഭക്തി അവനെ പള്ളികളിൽ( ക്ഷേത്രങ്ങളിൽ ) എത്തിക്കുന്നു.

അടിസ്ഥാന പാതകളിൽ നിന്നുള്ള അപഥ സഞ്ചാരം ജീവിക്കാൻ താൻ അർഹനല്ല എന്നൊരു അവബോധത്തിൽ  അവനെ തളയ്ക്കുന്നു. തന്നെപ്പോലുള്ളവരുടെ വലിയ കൂട്ടങ്ങളെ അവനു പരിചയമുള്ളതിനാൽ അവരുടെയെല്ലാംഒരു കൂട്ടനാശം തന്നെ അവനെ വേട്ടയാടുന്നു. സാധാരണ ഗതിയിൽ സംഭവിക്കാൻ ഇടയില്ലാത്ത ഈ കൂട്ടനാശത്തിനായി അവന്റെ ഭാവന കണ്ടെടുത്ത പരിഹാര സൂത്രമാണ് ലോകാവസാനം. സ്വന്തം മത ഗ്രന്ഥങ്ങളിൽഎഴുതി വച്ചുകൊണ്ട് ഓരോ വിഭാഗക്കാരും ഇതിനൊരു ആത്മീക പരിവേഷം നേടിയെടുത്തു എന്നേയുള്ളു !

മനുഷ്യനെപ്പോലെ ബുദ്ധി വികാസം സംഭവിക്കാത്ത മറ്റ് ജീവികൾ മനസമാധാനത്തോടെ അവരുടെ ഇന്നുകളിൽജീവിക്കുന്നു. അൾട്രാ ഇന്റെലിജൻസായ മനുഷ്യൻ ഭയത്തിന്റെ ചങ്ങല വാരിപ്പുതച്ച് അസ്വസ്ഥനായി, അവശനായി അജ്ഞാത ഭാവിയുടെ ആഴങ്ങളിൽ മുങ്ങിത്താണ് ശ്വാസം മുട്ടുന്നു.

വിശ്വസിക്കുക! ലോകാവസാനം മനുഷ്യ ചൂഷകരുടെ ഒരു ഉമ്മാക്കി മാത്രമാണ്. അത് സംഭവിക്കുകയേയില്ല. ഏതെങ്കിലും ഉൽക്കയ്‌ക്ക്‌ വന്നിടിക്കാൻ പാകത്തിലള്ള ഒരവസ്ഥയിലല്ലാ അതിന്റെ ഉടമസ്ഥൻ അതിനെനിർത്തിയിട്ടുള്ളത്. ആകർഷണ - വികർഷണങ്ങളുടെ അജ്ഞേയമായ ഒരു ചരടിൽ അത് സുരക്ഷിതമാണ്. എല്ലാറ്റിനും എന്ന പോലെ കാലാനുസരണമായ മാറ്റങ്ങൾക്ക് ഭൂമിയും വിധേയമായേക്കാം. അതേകാലാനുസരണമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് എന്നും മനുഷ്യൻ ഇവിടെയുണ്ടാകും.

ആറ്റം ബോംബുകൾ ആയിരുന്നു മറ്റൊരു ലോകാവസാന ഭീഷണി. അത് പ്രയോഗിച്ചാൽ പ്രയോഗിക്കുന്നവന്റെഅന്ത്യം ആദ്യം ഉറപ്പാക്കുന്ന സംവിധാനങ്ങൾ അവനറിയാതെ നിലവിൽ വന്നു കഴിഞ്ഞു എന്നതിനാൽ ശുനകന്കിട്ടിയ പൊതിയാത്തേങ്ങകൾ പോലെ അതും വച്ച് കാത്തിരിക്കാൻ മാത്രമേ ഏതൊരു ഭരണ കൂടത്തിനും ഇന്ന്സാധിക്കുകയുള്ളു.

ഇനി ലോകാവസാനം സംഭവിക്കും എന്ന് പറയുന്നത് ആരാണ് ? മനുഷ്യ ഭാവന രൂപപ്പെടുത്തിയ മതം, ശാസ്ത്രം. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ സ്ഥാനമെന്താണ് ? ഒന്നുമേയല്ലാത്ത ഒരു പൊടി. സപ്തസാഗരങ്ങളിലെ ഒരു തുള്ളി പോലുമല്ലാത്ത ഈ ഭൂമിയിൽ അവന്റേതായ യാതൊരു പങ്കുമില്ലാത്ത അനുഗ്രഹമായിവീണു കിട്ടിയ ജീവിതത്തിന്റെ അഹങ്കാരത്തിൽ ആഴ്ന്നു നിന്ന് കൊണ്ടാണ് അവൻ അവസാനത്തെക്കുറിച്ചുപറയുന്നത്. ലവനാര് ഇത് പറയാൻ ? ഒരു കട്ട മണ്ണോ ഒരു കപ്പു വെള്ളമോ ഇവൻ ഉണ്ടാക്കിയിട്ടുണ്ടോ ? അന്യന്റെഅടുക്കളയിൽ നിന്ന് സൗജന്യമായി ഞണ്ണുന്ന ഇവനൊക്കെ അടുക്കള പൊളിക്കണം എന്ന് പറയാൻഎന്തവകാശം ?  അങ്ങിനെ പൊളിക്കണമെങ്കിൽ അതിന്റെ ഉടമസ്ഥൻ അത് ചെയ്തു കൊള്ളും.

ഇനിയും അവസാനിക്കാൻ ബാക്കിയുള്ളത് ഒന്നേയുള്ളു. അത് തിന്മയാണ്. ഇന്നല്ലെങ്കിൽ നാളെ തിന്മയുടെഗോപുരങ്ങൾ ഇടിഞ്ഞു വീഴും. ഒട്ടും കുറയാതെ തന്നെപ്പോലെ അപരനെ കരുതുന്ന യഥാർത്ഥ മനുഷ്യന്റെ ഒരുലോകം നിലവിൽ വരും. അന്ന് അണലിമാളങ്ങളിൽ കയ്യിടുന്ന ശിശുക്കളെ അണലികൾ ദംശിക്കുകയില്ല. ബാലസിംഹങ്ങളുടെ കോമ്പല്ലുകളിൽ മനുഷ്യന്റെ കുഞ്ഞുങ്ങൾ എണ്ണം പഠിക്കും. അജ്ഞാതനായ ഏതോ ചിത്രകാരൻവരച്ചിട്ട തെരുവ് ചിത്രത്തിലെപ്പോലെ 'അമ്മ സിംഹങ്ങൾ പാലൂട്ടുന്ന ആട്ടിൻ കുട്ടികളെപ്പോലെ നിർഭയരായമനുഷ്യന്റെ ലോകം യാഥാർഥ്യമാകും. കാലാതിവർത്തിയായ പ്രപഞ്ചത്തിൽ നിന്ന് ഘടിപ്പിക്കപ്പെട്ട നമ്മൾകാലാതിവർത്തിയായ കാല യവനികയ്ക്കുള്ളിൽ വിഘടിപ്പിക്കപ്പെട്ടാലും നമ്മൾ തന്നെയായി പിന്നിൽ ജീവിക്കുന്നനമ്മുടെ തലമുറകളിലൂടെ അത് കാണും, അനുഭവിക്കും. ( മൈത്രേയനോട് കടപ്പാട് ) എന്ത് കൊണ്ടെന്നാൽമനുഷ്യ വർഗ്ഗം ഒരു മഹാ വൃക്ഷമാണ്. നമ്മൾ എന്ന ഇല കൊഴിഞ്ഞാലും നമ്മളുണ്ട്. നമ്മളാണ് ആ വൃക്ഷം. നമ്മളാണ് തലമുറകൾ, നമ്മളാണ് പ്രപഞ്ചം !

* ബഹുമാന്യരായ ശ്രീ മാത്തുള്ളയുടെയും ശ്രീ റെജീസിന്റെയും ശ്രദ്ധ പ്രത്യേകമായി ക്ഷണിക്കുന്നു.

Read More: https://www.emalayalee.com/vartha/378308

Join WhatsApp News
Abdul 2026-09-05 14:24:49
Jayan, good to see your great concern!
Jayan varghese 2026-09-07 00:33:01
റജീസിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും മാത്തുള്ളയുടെ വിശ്വാസങ്ങൾക്കുള്ള ന്യായങ്ങളും ലേഖനത്തിലുണ്ട്. പക്ഷെ കുട്ടി മിണ്ടുന്നില്ലാ മിണ്ടുന്നില്ലാ മിണ്ടുന്നില്ലാ , Why ? ജയൻ വർഗീസ്.
Nainaan Mathullah 2026-09-07 01:37:39
There are limitations to our knowledge. Some people are there who have extra-sensory perceptions. Others are there with deeper insights into things. Some call this intuition. Besides, according to the Bible, God uses three groups of people to implement his plans- Prophets, Kings and priests. Some in these group can have revelations from God that others do not have. Hope this answer the question.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-07 03:58:13
💥🔥ഒന്നു wait ചെയ്യണേ ജയനേ, വായിച്ചു. ഞാൻ തയ്യാറാക്കുകയാണ് response . ദൈവങ്ങളും മതങ്ങളും കൂടുതലും ഒരുവന്റെ മരണശേഷമുള്ളതും, അവന്റെ ജനനത്തിന് മുൻപുള്ളതുമായ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടൊരു real time assessment അല്ലെങ്കിൽ ഒരു debunk നടക്കില്ല. പഴയ ഒരു ചൊല്ലുണ്ടല്ലോ, 'dont reason with the unreason'... മാത്തുള്ളയെ വെറുതേ വിട്. ഞാൻ എഴുതാം. യാത്രയിൽ ആയിപ്പോയി. ✳️റെജീസ്✳️
Sunil 2026-09-07 12:17:31
Jayan, science does not try to make money by selling their findings about the end of this world.. But religion always use their ideas for money making. The best tool for pastors and priests is the end of this world. After this world, there will be a better world waiting for us. There will be judgement day at the end of this world. Jesus and his army are watching every one us through their binoculars all the time. Spreading lie after lie, Jesus became the largest employer in our world. Hundreds of thousands pastors and priests make a luxurious living by selling lies.
കാണപ്പെട്ട ദൈവങ്ങൾ 2026-09-07 13:40:46
കാണപ്പെട്ട ദൈവങ്ങൾ :- സിറിയൻ പാത്രിയാർക്കുകളുടെ ലിസ്റ്റ് നോക്കിയാൽ പലപ്പോഴും ഒരേസമയത്തു ഒന്നിലധികം പാത്രിയാർക്കുകൾ ഉണ്ടായിരുന്നു എന്ന് കാണാം. അവർ പരസ്പരം മുടക്കുകയും മറ്റുള്ളവരെ illict എന്ന് വിളിക്കുകയും ചെയ്തു. അതേ അവസ്ഥ റോമൻ പോപ്പുമാർക്കും സംഭവിച്ചു. റോമൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ , 1378 മുതൽ 1417 വരെയുള്ള കാലഘട്ടത്തിൽ; 1378-1409 കാലം രണ്ട് പോപ്പുകൾ, പിന്നീട് 1409-1417 മൂന്ന്, എതിർ പോപ്പുകൾ ഉണ്ടായിരുന്നു.'' പടിഞ്ഞാറൻ ഭിന്നത''- Western Schism എന്നു ചരിത്രത്തിൽ കാണാം. ഓരോ പോപ്പുമാർക്കും അവരവരുടെ അനുയായികൾ, സ്വന്തം സേക്രഡ് കോളേജ് ഓഫ് കാർഡിനൽസ് , സ്വന്തം അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ ഉണ്ടായിരുന്നു. *Urban VI (Rome): Elected in 1378; his volatile temper caused dissenting French cardinals to declare his election void. *Clement VII (Avignon): Elected as the rival pope by dissenting cardinals, establishing a competing papal court in France. *Alexander V / John XXIII (Pisa): Added during the Council of Pisa in 1409 in an unsuccessful attempt to resolve the split, resulting in three simultaneous claimants. *The crisis ended during the Council of Constance (1414–1418), which removed or accepted the resignations of the claimants and elected Pope Martin V as the single recognized pontiff. പോപ്പുമാരും എതിർപോപ്പുമാരും; പാട്രിയാർക്കുകളും എതിർ പാട്രിയാർക്കുകളും; കാതോലിക്കയും എതിർ കാതോലിക്കയും; ചരിത്രത്തിൽ ഉടനീളം ഉണ്ട്, ഇത്തരം പ്രവണത ഇന്നും തുടരുന്നു. - andrew
വിശ്വാസം വിളിച്ചുവരുത്തുന്ന വിനകൾ: 2026-09-07 13:45:04
വിശ്വാസം {വെള്ളയിൽ വരുന്നവർ} വിളിച്ചുവരുത്തുന്ന വിനകൾ: ഗോഗ് -മാഗോഗ്‌ യുദ്ധം > അർമ്മഗെദ്ദോൻ യുദ്ധം. ഗോഗ്-മാഗോഗ് യുദ്ധം (യെഹെസ്കേൽ 38-39), അർമ്മഗെദ്ദോൻ യുദ്ധം (വെളിപാട് 16, 19)- എന്നീ അപ്പോക്കലിപ്റ്റിക് സാഹിത്യത്തെ മതവിശ്വാസത്തിന് അതീതമായി; അക്കാദമിക് കാഴ്ചപ്പാടിലുള്ള വ്യാഖ്യാന അവലോകനം: അപ്പോക്കലിപ്റ്റിക് സാഹിത്യം-നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. ഇത്തരം പ്രതീകാത്മക വിവരണങ്ങൾ, ഭാവി സംഭവങ്ങൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്നു എന്നത് കൂടാതെ വചനംകൊണ്ട് ഉപജീവനം നടത്തുന്നവർ ഇതിനെ ഭാവി ഭീകരതയെന്നു പ്രചരിപ്പിക്കുന്നു. എന്നാൽ ഇവയൊക്കെ എഴുതിക്കൂട്ടിയവർ ജീവിച്ചിരുന്ന കാലത്തേ ഭൂരാഷ്ട്രീയ ഭയങ്ങളുടെ പ്രതിഫലനം മാത്രമാണിവ. ഇവരണ്ടും മിഡിൽ ഈസ്റ്റിലെ ആത്യന്തികവും ദൈവം ഇടപെട്ടതുമായ സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഗോഗും മാഗോഗു യുദ്ധവും, അർമ്മഗെദ്ദോൻ യുദ്ധവും രണ്ടല്ല, ഒന്നാണെന്ന് 'വെള്ളയിൽ വരുന്ന ചിലർ തെറ്റിദ്ധരിപ്പിക്കുന്നു.. ഗോഗും മാഗോഗും (യെഹെസ്കേൽ): 38-39 അദ്ധ്യായങ്ങൾ പ്രാകാരം വടക്കൻ ശക്തികൾ കൂട്ടങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട ഇസ്രായേലിനെ ആക്രമിക്കുന്നു, ദൈവജനത്തെ നശിപ്പിക്കാനുള്ള ശത്രുശക്തികളുടെ അന്തിമ ശ്രമത്തെ പ്രതീകപ്പെടുത്തുന്നു ഇ യുദ്ധം. വെളിപാടിലെ 16,19 അദ്ധ്യായം- ഹാർ-മഗെദോൻ (മെഗിദ്ദോ പർവ്വതം) എന്നതിൽ നിന്നാണ് അർമ്മഗെദ്ദോൻ വരുന്നത്. മെഗിദ്ദോയിൽ (മെഗിദ്ദോ പർവ്വതം) ഒത്തുകൂടിയ "എല്ലാ ജനതകളും" ഉൾപ്പെടുന്ന വിശാലമായ, വിനാശ അന്തിമ യുദ്ധമാണ്. -andrew
നിരീശ്വരൻ 2026-09-08 18:48:30
ശാസ്ത്രം ആളുകളെ ഭയപ്പെടുത്തുന്നില്ല; മതമാണ് ഭയപ്പെടുത്തുന്നത്. — പക്ഷേ ശാസ്ത്രം വെളിപ്പെടുത്തുന്നതും ചോദ്യം ചെയ്യുന്നതും നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതും പലപ്പോഴും ഭയപ്പെടുത്തുന്നവയാണ്. എന്തുകൊണ്ട് ശാസ്ത്രം പലർക്കും ഭയപ്പെടുത്തുന്നതായി തോന്നുന്നു ശാസ്ത്രത്തിന് മനുഷ്യരെ അസ്വസ്ഥരാക്കുന്ന മൂന്ന് സ്വഭാവങ്ങൾ ഉണ്ട്: അത് ഉറപ്പുകളെ നീക്കം ചെയ്യുന്നു. മനുഷ്യർക്ക് സ്ഥിരമായ ഉത്തരങ്ങൾ ഇഷ്ടമാണ്. ശാസ്ത്രം അവയെ നിരന്തരം പുതുക്കുന്നു. അത് മാറിക്കൊണ്ടിരിക്കുന്ന നിലത്ത് നിൽക്കുന്ന അനുഭവം പോലെയാണ്. അത് ദീർഘകാലമായി പിടിച്ചുപറ്റിയിരുന്ന വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നു. ശാസ്ത്രീയ കണ്ടെത്തലുകൾ സാംസ്കാരിക, മതപര, വ്യക്തിപരമായ ലോകദർശനങ്ങളെ വിരോധിക്കുമ്പോൾ, ആളുകൾ ഭയപ്പെടുന്നത് ഡാറ്റയെ കണ്ടല്ല —അത് അവരുടെ തിരിച്ചറിവിനോട് എന്താണ് പറയുന്നതെന്ന് കണ്ടാണ്.അത് അസ്വസ്ഥമായ സത്യങ്ങളെ നേരിടാൻ നമ്മെ നിർബന്ധിക്കുന്നു. കാലാവസ്ഥാ മാറ്റം, മഹാമാരികൾ, വാർദ്ധക്യം, ബ്രഹ്മാണ്ഡത്തിന്റെ അതിപ്രശസ്തമായ വിശാലത — ശാസ്ത്രം നമ്മൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യങ്ങളിൽ വെളിച്ചം വീശുന്നു. അത് വികാരപരമായി നിഷ്പക്ഷമാണ്. ശാസ്ത്രം ആശ്വസിപ്പിക്കില്ല. അത് ആശ്വാസം നൽകില്ല.അത് വെറും ഇത്രയേ പറയൂ: “തെളിവുകൾ കാണിക്കുന്നത് ഇതാണ്.” മതത്തെ പിന്തുടരുന്നവർ വിഡ്ഢികളും അവസരവാദികളും വിഡ്ഢികളെ മുതലെടുത്ത് ജീവിതം ആസ്വദിക്കുന്നവരാണ്.
Rejice നെടുങ്ങാ ഡ പ്പള്ളി®️ 2026-09-08 21:21:43
💥🔥ഭയത്തെ ദുരീകരിക്കുകയോ ലഘുകരിക്കുകയോ അല്ലേ ശാസ്ത്രം ചെയ്യുന്നത്?? എന്നും പുതിയ പുതിയ അറിവുകൾ, മെച്ചപ്പെടുത്തലുകൾ, തിരുത്തലുകൾ, അറിവുകൾ നേടാനുള്ള പുതിയ ടൂളുകൾ വികസിപ്പിക്കൽ ഇതൊക്കെയല്ലേ ശാസ്ത്രം??? ഇപ്പോറഞ്ഞതൊന്നും മതം ചെയ്യുന്നില്ല. ആ കാളവണ്ടി യുഗത്തിൽ കുഴഞ്ഞ കളിമണ്ണിൽ ഇന്നും പെറ്റു കിടക്കുന്നു മതം. എന്തെങ്കിലും ഒരു update ആരെങ്കിലും എന്നെങ്കിലും നടത്തിപ്പോയാൽ അപ്പോൾ മതത്തിന്റെ വെടി തീരില്ലേ?? മതത്തിനല്ലേ മരണത്തെ ചുറ്റിപ്പറ്റി നിൽക്കേണ്ടിയ ആവശ്യം?? ശാസ്ത്രത്തിനതുണ്ടോ??? അതിന്റെ ലക്ഷ്യം അതാണോ? എനിക്ക് തോന്നുന്നില്ല ജയനേ. ജീവിതത്തെയും ലോകത്തെയും അറിയാനുള്ള ഏറ്റവും വിശ്വാസനീയമായ ഒരു രീതി അല്ലെങ്കിൽ ഉപകാരണമാണ് ശാസ്ത്രം. മരണഭയം വിൽക്കാൻ ശാസ്ത്രത്തിനു എന്തു ആവശ്യം?? തെളിവുകൾ നയിക്കുന്നതിലൂടെ ശാസ്ത്രം മുന്നേറുന്നു. തെളിവ് ഒട്ടുമേ ആവശ്യമില്ലാത്ത വഴിയിലൂടെ മതം പുറകോട്ടു സഞ്ചരിക്കുന്നു. ശാസ്ത്രത്തിനു തെറ്റുകൾ എപ്പോഴും പറ്റുന്നുണ്ട്, പക്ഷെ അവയെ പരിഹരിച്ച്അ മുന്നേറുന്നില്ലേ??? എന്നാൽ മതത്തിനു ഒരിക്കലും തെറ്റ് പറ്റുന്നില്ല, അതിനു pre determined ഉത്തരങ്ങൾ ഉണ്ട്‌. ശാസ്ത്രം falcifiable അല്ലേ??? Universality അതിനില്ലേ??? ഒരു പ്രവാചകൻ അതിനില്ലല്ലോ, ഐസക് ന്യൂട്ടനെ പോലും ശാസ്ത്രം വകവെയ്ക്കില്ല.ഒരു പ്രവാചകൻ ശാസ്ത്രത്തിനുണ്ടോ??? ആരു പറഞ്ഞു എന്നാണ് മതം follow ചെയ്യുന്നത്. എന്നാൽ ശാസ്ത്രം അന്നന്നു കിട്ടുന്ന data, evidences, facts വച്ചു മുന്നേറുന്നു, ആരു പറയുന്നു എന്ന് അത് കണക്കിടുന്നില്ല, എന്താണ് പറഞ്ഞത് എന്നു മാത്രമേ അത് നോക്കാറുള്ളൂ. അതിന്റെ ഒക്കെ സത്- ഫലങ്ങൾ ആണ് നാമെല്ലാം നിത്യവും അനുഭവിച്ച് സുഖിച്ച് ജീവിക്കുന്നത്. ഒരു മൊട്ടു സൂചി പോലും, മനുഷ്യനു നിത്യ ജീവിതത്തിൽ ആവശ്യമുള്ള യാതൊന്നും തന്നേ, ഇന്ന് വരെയും ഒരു ദൈവവും ഒരു മതവും കണ്ടു പിടിച്ചതായി ചരിത്രമില്ല. ഇന്നതില്ലാതെ ഒരടി പോലും മുന്നോട്ടു മനുഷ്യനു പോകാൻ പറ്റില്ല എന്നു പറയുന്ന,ഏതു സാധനവും ശാസ്ത്രമല്ലേ നമുക്ക് തന്നിട്ടുള്ളത്??? പിന്നെ പ്രപഞ്ചം രൂപപ്പെടാനും , ആ സ്ഥിരാങ്കങ്ങൾ ഉണ്ടാകാനും,ആ ഗോൾഡി സോണിൽ ഭൂമി വരാനും ഓക്സിജൻ ഉണ്ടാകാനും ഒരു ദൈവ കരങ്ങൾ പ്രവർത്തിച്ചു, അല്ലെങ്കിൽ ഒരു പ്രത്യേക ശക്തി മുഖാന്തിരമായി എന്ന് ഭംഗ്യയന്തരേണ വേണമെങ്കിൽ ശ്രീ.ജയന് പറയാം. പക്ഷേ ശാസ്ത്രത്തിനു തെളിവില്ല. ഫാന്റസി ക്ക് അതിന്റെതായ ഒരു മാരക ഭംഗി ഉണ്ട്‌, എനിക്ക് അത് ഇഷ്ട്ടമാണ്, ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു. ഈ കാണപ്പെടുന്ന ലോകവും, അതിനപ്പുറമുള്ളതും ഒക്കെ നിർമ്മിച്ചത് ഒരു personal diety ആണെന്ന് പറയുമ്പോൾ നമ്മൾ ഒരു can of worms തുറക്കുകയല്ലേ???? അങ്ങനെയല്ലേ ,ഇന്നത്തെ ലോകത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെല്ലാം തുടങ്ങിയത്??? ദൈവത്തിന്റെ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ നമുക്ക് കള്ളത്തരങ്ങൾ ആവശ്യമായി വരും. ഏറ്റവും വലിയ മുട്ടൻ നുണയും പെരുംകള്ളനും ദൈവം ആകും അപ്പോൾ. കള്ളത്തരമില്ലാതെ ദൈവത്തിന് നില നിൽപ്പുണ്ടോ??? , അയാൾ ഇവിടെ എങ്ങും ഇല്ലാ എന്നുള്ളതല്ലേ ഏറ്റവും വലിയ കോമഡി?? വിശ്വസിച്ച് നിലവിൽ വരുത്താൻ കഴിയുന്ന ഒരേ ഇരു സാധനം ആണ് ദൈവം. സാത്താനും അതു പോലെ. നമുക്ക് ഒരു ദൈവത്തിൽ വിശ്വസിക്കാനും ,മനോ മുകുരത്തിൽ കാണാനും, സാന്നിധ്യം അനുഭവിപ്പാനും, സംസാരിക്കാനും, തൊടാനും ഒക്കെ ആ ദൈവം വേണമെന്നില്ല. ലേഖനത്തിൽ mention ചെയ്ത സയൻസിന്റെ മറ്റെല്ലാ കാര്യങ്ങളുമായി ഞാൻ 100 % യോജിക്കുന്നു. തുടരും........ ✳️റെജീസ്
Santhosh Pillai 2026-09-07 14:31:19
നക്ഷത്രങ്ങൾക്ക് ജീവചക്ര മുണ്ടെന്നും, പല സൂപ്പർനോവ വിസ്ഫോടനങ്ങൾ ഇതിനോടകം മനുഷ്യർ കണ്ടുകഴിഞ്ഞു എന്നതും സത്യമല്ലേ? സൂര്യൻ കത്തിത്തീരുമ്പോൾ ഭൂമിയും അതിലെ ജീവജാലങ്ങൾക്കും എന്തു സംഭവിക്കും?
Paul V 2026-09-08 21:45:23
നിരീശ്വരൻ പറഞ്ഞത് വളരെ സത്യം. ഇയാൾക്ക് മതത്തിനോടുള്ള കലിപ്പ് മനസിലാക്കാം പക്ഷെ ഈ ശാസ്ത്രത്തിനോട് ഇത്ര കലിപ്പ്. അമേരിക്കയിൽ വന്നു ശാസ്ത്രം നൽകുന്ന തൊട്ടിലിൽ കിടന്ന് ആടി കുറച്ചു ഫിലോസഫി കവിതയിൽ കൂടി കേറ്റിവിട്ടാൽ മതിയെല്ലോ. അതിന് ശാസ്ത്രീയമായി തെളിവുകൾ ഒന്നും വേണ്ടല്ലോ. എന്ത് പറയാനാണ്. സ്വന്തം അറിവുകളിൽ കഴിഞ്ഞ് അറിവുകൾ ഒന്നും ഇല്ലായെന്ന് വിശ്വസിക്കുന്നവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം, നിറുത്തുന്നു.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-08 23:38:46
തുടരുന്നു.... (2)...💥🔥 god of the GAPS - വിടവുകളിൽ വിളങ്ങുന്ന ദൈവം. അതല്ലേ സത്യം???. പുല്ല് അനങ്ങുന്നത് കാണുമ്പോൾ അത് കാറ്റല്ല, പുലിയാണ് എന്നു ഭയന്ന് ഓടിയ ആദിമ മനുഷ്യന്റെ അതേ തലച്ചോറിന്റെ ആ തകരാർ അല്ലേ ഇപ്പോഴും നമ്മെ നയിക്കുന്ന ദൈവം ??? കുറേ മനുഷ്യർക്കും ജീവികൾക്കും താമസിക്കാൻ ഒരു 'ഒറ്റ നക്ഷത്രയൂഥ' പരന്ന ഭൂമി പോരേ?? ഒരു milky way ഗാലക്സി തന്നേ വേണോ?? പ്രോക്സിമാ സെന്റോറി വേണോ??? ട്രില്യൺ കണക്കിന് ആൻഡ്രോ -മിഡോ ഗാലക്സികൾ വേണോ??? കോടി കോടി കോടി കോടി സൂര്യന്മാർ എന്തിനാണ് ???? പ്രപഞ്ചത്തെ കുറിച്ച് കാൽ കാശിനു അറിവില്ലാതിരുന്ന മനുഷ്യൻ തന്റെ അജ്ഞത മറക്കാൻ പടച്ചെടുത്ത ചരിത്രത്തിലെ ഏറ്റവും വലിയ നുണ അല്ലേ ദൈവം???. അതി ജീവനത്തിന് അവൻ കൂട്ടു പിടിച്ച ഒരു 'വിശ്വാസവയ്ക്കോൽ തുരുമ്പ് ' അല്ലേ ദൈവം???? നമ്മുടെ വീടിന്റെ ബാക്ക് yard -ൽ നാം വളർത്തുന്ന, ആർക്കും കാണാൻ മേലാത്ത ഒരു കറുത്ത ഡ്രാഗൺ അല്ലേ ദൈവം.????.... തുടരും ..... ✳️Rejice
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-09 00:11:52
...... തുടരുന്നു (4)....💥🔥ജീവിതത്തിനു ശേഷം കിട്ടാൻ പോകുന്ന ഏതോ വലിയ ഏത്തയ്ക്കാ അപ്പത്തിന് വേണ്ടി ഇപ്പോൾ ഉള്ള സുന്ദരമായ നിമിഷങ്ങൾ നരകിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ആ so called ദൈവം ഇല്ലാതിരിക്കുന്നതാണ്, ആ ദൈവത്തിന്റെ അന്തസ്സിനും കുടുംബ മഹിമയ്ക്കും നല്ലത് എന്ന് ഞാൻ കരുതുന്നു. വീണ്ടും പറയട്ടേ , ഒരു പരമ ദുഷ്ട്ടന്റെ മനസ്സിലും തലച്ചോറിലും അല്ലാതെ വേറെങ്ങും ഒരിക്കലും ഒരു ദൈവ സങ്കല്പം ഉരുത്തിരിഞ്ഞു വരാൻ സാധ്യത ഇല്ല . അത്രയ്ക്കും പൈശാജീകമാണ് ആ concept.. ഏശു ഒരു ദൈവം അല്ലെന്നു ഏതു പെന്റെ കുസ്താ കാരൻ പോലും പറയും. Pari -ശുദ്ധ ആത്മാവ് - മറിയയെ പെഴപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച ഒരു ഗോവിന്ദച്ചാമി. പോയിട്ട് ബാക്കി ഉളള്ത് യഹോവ. ആ യഹോവയുടെ കുടുംബ ചരിത്രവും, നാണം കെട്ട ഭൂമിശാസ്ത്രവും ബയോളജി യുമെല്ലാം നമുക്കെല്ലാം അറിയാവുന്നതുമാണ്. അപ്പോൾ പിന്നെ ഏതു ദൈവം എങ്ങനെ പ്രപഞ്ചത്തെ ഉണ്ടാക്കി എന്നാണ് പറയുന്നത്?? ഭയപ്പെടുത്തുക എന്നത് മതങ്ങളുടെ business ആണ്, സുഖപ്പെടുത്തുക ആണ് സയൻസ് ചെയ്തു കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് ഇതൊക്കെ എഴുതാൻ ഇന്നും ഞാനും ജയനും, ഇതൊക്കെ വായിക്കാൻ andrew -വും മാത്തുള്ളയും ജീവനോടെ ഇരിക്കുന്നത്. അല്ലേ??? ✳️റെജീസ്
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-09 00:20:11
..... തുടരുന്നു.... (5).....💥🔥ആ "നിരീശ്വരൻ" മുകളിൽ എഴുതിയിരിക്കുന്നത് ഒന്നു കൂടി ആരെങ്കിലും ഉച്ചത്തിൽ ഒന്നു വായിച്ചേ, എല്ലാവരും ഒന്നുകൂടി കേൾക്കട്ടേ. ഏതെങ്കിലും ഒരു ദൈവം നമുക്ക് ചെയ്തു തന്ന ഒരു നല്ല കാര്യം ഇവിടെ എഴുതാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടോ?? ഒരേ ഒരു കാര്യം????ഇല്ല. മറിച്ച് നമ്മുടെ കയ്യിൽ നിന്നും എല്ലാം തട്ടിയെടുക്കാൻ വെമ്പി നിൽക്കുന്ന ഒരു കൊടിച്ചി പട്ടി ആണ് അദ്ദേഹം. Sorry പട്ടി, ക്ഷമിക്കൂ.... 🙏 നീ ദൈവത്തേക്കാൾ എത്രയോ ശ്രേഷ്ഠൻ??? DOG is Love. തുടരും.......💪 ✳️rejice
Nainaan Mathullah 2026-09-09 09:12:39
What right Rejice has to talk about science. Who authorized him to talk for science? He has a PhD or Masters Degree in Science? He knows the research methodology in science? Does he know the statistical methods used in observation, data collection and analysis of data to come to conclusion and chances of mistakes in these methods or steps? How about building the hypothesis? Science is a gift from God. God designed the brain of man to develop science. Sir Issac Newton ws a passionate believer in God. He has written commentary to some books of the Bible. Science is not above God.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-09 15:07:43
💥🔥ശ്രീ മാത്തുള്ളയുടെ പ്രതികരണത്തിന്റെ അവസാനഭാഗത്തെ കുറിച്ച് ഞാൻ പറയട്ടെ..... ഇതാണ് മാത്തുള്ളാ, കള്ള വിശ്വാസിയുടെ കയ്യിലുള്ള അവസാനത്തെ ആ തുറുപ്പു ചീട്ട്. അതാണ് താങ്കൾ ജീവന്മരണ പോരാട്ടത്തിൽ ഇപ്പോൾ ഉപയോഗിച്ചത്. "സയൻസ് ദൈവത്തിന്റെ ദാനം ആണെന്ന് ". 🤣🤣. എനിക്ക് ബോധിച്ചു. ഇനിയും എനിക്ക് ഒന്നും പറയാനില്ല. സമ്മതിച്ചു തന്നിരിക്കുന്നു. ഞാൻ നേരത്തേ എന്നോ ചോദിച്ചിരുന്നു , അതായത് "ഈ കണ്ടു പിടിത്തങ്ങൾ കണ്ടുപിടിക്കാനുള്ള ബുദ്ധി മനുഷ്യർക്ക്‌ കൊടുക്കാൻ ദൈവം എന്തിന് 2026 വരെ wait ചെയ്തു" എന്ന്. മോശം മാത്തുള്ളാ, വളരെ മോശമാണ് താങ്കളുടെ ദൈവത്തിന്റെ ഈ സ്വഭാവം. ദൈവം 'എട്ടു കാലി മമ്മൂഞ്ഞിന്റെ ഗർഭം ഏറ്റെടുക്കൽ ' കലാപരിപാടി എന്നാണ് തുടങ്ങിയത്??? ന്യൂട്ടൻ -ന്റെ കാര്യം വിശ്വാസികൾ പോലും ഇന്ന് മൈൻഡ് ചെയ്യാറില്ല. താങ്കളുടെ ആദ്യ ഭാഗത്ത്‌ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ഞാൻ അടുത്തതിൽ വിശദീകരിക്കാം. എന്തായാലും ശാസ്ത്രത്തിനു ഭയം വിറ്റിട്ട് അത്താഴത്തിനു റേഷൻ അരി വാങ്ങിക്കേണ്ടിയ ഗതികേട് ഇതു വരെയും ഉണ്ടായിട്ടില്ല എന്നാണ് ജയനേ ഞാൻ കരുതുന്നത്. മതം അതു മാത്രമാണ് കച്ചവടം ചെയ്യുന്നത്. അതു മാത്രമേ അവരുടെ കൈവശം വിൽക്കാൻ ഉള്ളൂ , അതു മൂന്നാം നൂറ്റാണ്ടിലെ പാഴ് വസ്തു ആകുന്നു , അത്രയ്ക്കും primative ആയ തലച്ചോറിന്റെ അതിജീവന തന്ത്രമാകുന്നു. ഒരു ഫാന്റസിയുടെ മാസ്മരീകത അതിനുണ്ട്. മരണം സൃഷ്ടിക്കുന്ന ഒരു വൈകാരിക വിടവ് ,ആ സാഹചര്യത്തിൽ ആ ബന്ധപ്പെട്ട വ്യക്തികൾക്ക് ഒരു placebo ആശ്വാസം കൊടുക്കുന്നുണ്ട് ഇമ്മാതിരി life after death കള്ളത്തരങ്ങൾ. You can not reason with the unreason. ‼️ ✳️റെജീസ്
Nainaan Mathullah 2026-09-09 16:44:56
Let readers decide who has reason here. Rejoice 'vaayil varunnathellam vilichu koovunnu'. Ariyethra; payable anghazhi'. I asked him several questions based on history. 'Mindattamilla'. If you don't know why mislead readers with your all knowing comments?
Jayan varghese 2026-09-09 17:26:28
എന്റെ പ്രിയ സുഹൃത്തുക്കൾ ബഹുമാന്യരായ ശ്രീ റജീസും ശ്രീ മാത്തുള്ളയും വളരെ മാന്യമായും സൗമ്യമായും പ്രതികരിക്കുന്നതിനു നന്ദി അറിയിക്കുന്നു. സമാന്തരമായ റയിൽ പാളങ്ങൾ പോലെ ഈ ആശയങ്ങൾ ഒരിക്കലും കൂട്ടി മുട്ടുകയില്ല എന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ വിശ്വാസങ്ങളോ ഡാറ്റകളോ നിങ്ങളെ സഹായിക്കട്ടെ. ഡാറ്റകൾക്കു വിശദീകരിക്കാനാവുന്ന ശരീരമെന്ന വർത്തമാനാവസ്ഥയെ ഡാറ്റകൾക്ക് വിശദീകരിക്കാനാവാത്ത വൈറ്റൽ പവ്വർ ( ആത്മശക്തി ) നിയന്ത്രിക്കുന്നുണ്ട് എന്നതിനാൽ സ്ഥൂല പ്രപഞ്ച ഭാഗമായ ശരീര കഷണത്തിൽ സംഭവിക്കുന്ന ഈ സത്യം ഈ കഷണത്തിന്റെ വലിയ രൂപമായ പ്രപഞ്ചത്തിലും സംഭവിക്കുന്നുണ്ട് എന്ന എന്റെ ദർശനം എനിക്കു മനസുഖം നൽകുന്നുണ്ട്. അത് നിങ്ങളുമായി പങ്കു വച്ചു എന്നേയുള്ളു. സ്വീകരിക്കാം നിരാകരിക്കാം. അൾത്താരയിൽ കുർബാന ചൊല്ലുന്ന പുരോഹിതനും ലബോറട്ടറിയിൽ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞനും അവരവരുടെ പ്രവർത്തികൾക്ക് പ്രതിഫലം പറ്റുന്നുണ്ട് എന്ന അർത്ഥത്തിലാണ് വിറ്റഴിക്കുന്നു എന്ന പദം ഞാൻ ഉപയോഗിച്ചിട്ടുള്ളത്. Spl. തല മുഴുവൻ അളയിലാക്കി അൽപ്പം വാല് പുറത്തിട്ടു ചിണുക്കുന്ന ഒരു വ്യജന്റെയും സഹായം കൊണ്ടല്ല ഉണ്ടെന്ന്‌ അയാൾ തന്നെ പറയുന്ന അറിവും ഫിലോസഫിയും എനിക്കുണ്ടായത് എന്ന് കുശുമ്പിന്റെ കടുത്ത വിഷവുമായി കടിക്കാൻ കാത്തിരിക്കുന്ന ആ റാറ്റിൽ സ്നേക്കിനെയും അറിയിച്ചു കൊളളുന്നു. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-09 18:32:34
💥🔥സയൻസ് -എന്നും എല്ലാ നിമിഷവും നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതും ; മതവും ദൈവവും -നമ്മൾ വിശ്വസിച്ച് നിലവിൽ വരുത്തുന്നതുമായ രണ്ടു കാര്യങ്ങൾ ആകുന്നു. ഒന്ന് ആത്മ നിഷ്ഠവും, മറ്റേത് Fallsifiabile -ഉം ആകുന്നു. അത്രയേ വ്യത്യാസമുള്ളൂ. Subjective & Objective. തീ ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റുന്നതായ രീതിയിൽ അതിനെ മാറ്റിയെടുത്തത്, ഉരുളൻ ചക്രം ഉണ്ടാക്കിയെടുത്തത്, ഇതിനെയൊക്കെ ആണ് ഞാൻ സയൻസ് എന്ന് പറയുന്നത്. വെള്ളം 100 ഡിഗ്രീ യിൽ ആണ് തിളയ്ക്കുന്നത്, പ്രപഞ്ചത്തിന്റെ കഷണമാണ് ശരീരം, നക്ഷത്രപൊടി പടലങ്ങളാണ് നാം, സ്ഥൂലവും സൂക്ഷ്മവും.........ഒക്കെ ഞാൻ അംഗീകരിക്കുന്നു. 🔸"ഒരു വ്യക്തി ആകാശത്തിന്റെ മണ്ടയ്ക്ക് ഇരുന്നു ഇതെല്ലാം നിയന്ത്രിച്ച് എല്ലാവർക്കും മാർക്ക്‌ ഇടുന്നു , ആ ആൾ നമ്മളെ നാളെ സ്വർഗ്ഗത്തിൽ കൊണ്ടു പോകും, ആ ദൈവവ്യക്തി ഒരു കൂട്ടരെ പ്രത്യേകമായി തിരഞ്ഞെടുത്തു , ആ വ്യക്തിദൈവത്തിന്റെ പേര് ഇതാണ്, മറ്റൊരു ദൈവവും ഇല്ലാ, ഇതെല്ലാം ഞങ്ങളുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് " 🔸 എന്നു പറയുന്ന ആ "പെന്തോ പാട്ട വിശ്വാസം" എനിക്കില്ല എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. ബാക്കി ജയന്റെ ആ ലേഖനത്തിലെ എല്ലാ അറിവുകളുമായി ഞാൻ യോജിക്കുന്നു.....ശ്രീ മാത്തുള്ള ഒരു പ്രത്യേക മതത്തിൽ, ഒരു പ്രത്യേക പുസ്തകത്തിൽ, ഒരു പ്രത്യേക ദൈവത്തിൽ വിശ്വസിക്കുന്നു എന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പാണ്. അതിനെ മാനിച്ചേ പറ്റൂ.അങ്ങനെ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് അതിയായി ആഗ്രഹിക്കുകയും നോക്കി പാർത്തിരിക്കുകയും ചെയ്യുന്ന ഒരാളാണ് സത്യത്തിൽ ഞാനും . പക്ഷേ, അങ്ങനെ ഒരു ദൈവം ഇപ്പോൾ, ഇവിടെയില്ല എന്ന ബോദ്ധ്യം എനിക്കുണ്ട്. അങ്ങനെ ഒന്ന് ഇവിടെ ഉണ്ട്‌ എന്ന് ബോധ്യപ്പെടുത്താൻ സാക്ഷാൽ മാത്തുള്ളയ്ക്ക്‌ എന്നല്ല, ആരാലും സാധ്യമല്ല. അതു മനുഷ്യരുടെ തലച്ചോറിലെ default ന്യൂറോ mal wiring ആണ്. എന്തു ചെയ്യാം.??? ഏതായാലും ആ placebo comfort എനിക്ക് ആശാസ്യമല്ല, ആശ്വാസവും അല്ല. ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-09 23:43:09
💥🔥മനുഷ്യൻ സ്വന്തമായി കടലാസും മഷിയും ഉപയോഗിച്ച് എഴുതി കുത്തിക്കെട്ടി അവൻ തന്നെ 'ഹോളി' ആക്കിയ പുസ്തകത്തിലെ 'സിലബസ് ദൈവം' ഇല്ലെന്നാണ് ഞാൻ പറയുന്നത് ജയനേ. അതിനു പുറത്ത് ,ഒരു energy -യൊ, ഒരു ബോധമോ, അല്ലെങ്കിൽ ഒരു സൂക്ഷ്മ സാന്നിധ്യമോ, കോസ്മിക് തരംഗമോ ഒക്കെ ഉണ്ടായേക്കാം, ഇല്ലായിരിക്കാം അവനവന്റെ മനോ നില അനുസരിച്ച്. അതിനു എനിക്ക് എതിർപ്പില്ല. അത് എന്നെ bother ചെയ്യുന്നേയില്ല. ഉണ്ടായിരിക്കുന്നതാണ് എനിക്കിഷ്ട്ടം. ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-09 23:58:59
💥🔥ഞാൻ ദൈവത്തിന്റെ നില നിൽപ്പിനെയോ, അസ്ഥിത്വ ത്തെയോ ചോദ്യം ചെയ്യുകയും, ദൈവം ഇല്ല എന്നു സമർത്ഥിക്കുകയും ചെയ്യുമ്പോൾ ആ ദൈവം വേണ്ടേ എനിക്ക് നേരിട്ട് ഉത്തരം തരാൻ, തെളിവുകൾ തരാൻ, ങേ ???? അതിനു പകരം വഴിയിൽ കാണുന്ന കള്ളുകുടിയന്മാരെ പോലെ, ശ്രീ.മാത്തുള്ള കേറി എന്തിനാ ഇടപ്പെടുന്നത് എന്നാണ് എന്റെ ചോദ്യം. തട്ടി വീണാൽ തട്ടിപ്പോകുന്ന, കാലു തെറ്റി വീഴുമ്പോൾ കയ്യൊടിയുന്ന മനുഷ്യനെ ഉണ്ടാക്കിയ ഈ 'മാങ്ങാമണിയൻദൈവത്തെ' ഓർക്കുമ്പോൾ ചിരിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല ജയനേ. Rejice
Nainaan Mathullah 2026-09-10 10:22:34
The same question can be asked to Rejice. If God is not there, why you bother about Him. If He is there, let him sit somewhere there. He is not bothering you. Try to do something useful for you, your family and society. You are like a drunkard kicking a milestone thinking it a man. To me the Bible is the guiding principle in life as nothing in the Bible is proved wrong yet. Human history so far is as prophesied in the Bible. Sumerian period in history is the period before Noah. There is no proof of human life anywhere on the Earth before the Sumerian period other than some theories. The Sumerian period was up to BC 4100 BC. It matches exactly with Bible history. Human history so far was as prophesied in the Bible. I am defending my faith and respond to Rejice comments to prevent him from misleading readers. Apostle Paul reminds me in the Bible my duty to defend my faith (II Timothy 4:7-8).
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-10 13:53:42
💥🔥 ശ്രീ മാത്തുള്ളാ, പ്രപഞ്ചം =1385 കോടി വർഷങ്ങൾ ; ഭൂമിയും ജീവനും = 450 കോടി വർഷങ്ങൾ ; മനുഷ്യർ -ഹോമോ സാപിയെൻസ് = ഏകദേശം ഒരു 3 ലക്ഷം വർഷങ്ങൾ ; കൃഷിയും ആധുനീകതയും = പതിനായിരം വർഷങ്ങൾ ; ശാസ്ത്രവും കണ്ടുപിടിത്തങ്ങളും = 500 വർഷങ്ങൾ ; ആധുനീക നാഗരീകത= 125 വർഷങ്ങൾ ; ഇന്നത്തെ അൾട്രാ മനുഷ്യ സമൂഹം = ഏകദേശം ഒരു 75 വർഷങ്ങൾ.(1950-2026).... താങ്കൾ ഈ stats -നോട് യോജിക്കുന്നുണ്ടോ??? ✳️റെജീസ്
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-10 14:11:37
💥🔥താങ്കൾ യോജിക്കുന്നുണ്ടെങ്കിൽ, മാത്തുള്ളാ എന്റെ ചോദ്യം ഇതാണ് :- ദൈവം എന്ന ഒരു സങ്കല്പത്തെ മനുഷ്യൻ മണ്ണു കുഴച്ച് അവന്റെ സ്വന്തം രൂപത്തിൽ ഉണ്ടാക്കി എടുത്ത് , വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് മാക്സിമം ഒരു 3000 വർഷങ്ങൾ അല്ലേ ആയിട്ടുള്ളൂ???? മതത്തിനെയും ദൈവത്തിനെയും follow ചെയ്യുകയാണെങ്കിൽ നാം പുറകോട്ടല്ലേ സഞ്ചരിക്കൂ??? മുന്നോട്ടു പോയി ഇന്നത്തെ ഏറ്റവം സുന്ദരമായ കാലഘട്ടത്തിൽ ഇത്ര സുഖസൗകര്യങ്ങളോടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് ദൈവത്തെയും മതത്തെയും വലിച്ചെറിഞ്ഞ കുറേ പേരുടെ കഠിനാധ്വാനത്തിന്റെ ഫലമല്ലേ?? ✳️Rejice
Nainaan Mathullah 2026-09-11 10:27:53
Rejice, Why you mislead readers with your statistics? Tomorrow when you search Google, those numbers will not be the same. It changes like 'Oonthu niram marunnathu pole'. The so called scientists can't agree on those numbers. Is there any eyewitness to what you say? How was these numbers derived? What methodology was used? What type of data collected for it, and from where? Who collected the data for research? Is there anything scientific in these steps? If you have fraction of the faith necessary to believe the proponents of such thories, you can believe in the Bible which was not proved wrong so far.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 13:31:08
💥🔥 🔹ബൈബിൾ ദൈവീകമാണോ??? 🔹അതിൽ CE-120 കഴിഞ്ഞുള്ള എന്തെങ്കിലും സയൻസിന്റെ അംശം ഉണ്ടോ?? 🔹ഏശു ദൈവമാണോ? 🔹അദ്ദേഹത്തെ ദൈവമായി ആരാധിക്കുന്നത് ശരിയാണോ?? 🔹ആദത്തിനെ എന്തിനാണ് തോട്ടത്തിന് പുറത്താക്കിയത്?? 🔹ബെത്ലഹേമിൽ അക്ഷയാ സെന്റർ അന്നുണ്ടായിരുന്നോ??? ആർക്കും ഉത്തരം പറയാം. 🤣Open Air ചോദ്യമാണ്🤣 ✳️Rejice✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 13:39:38
💥🔥ശ്രീ മാത്തുള്ളാ, താങ്കളുടെ മുകളിലുള്ള 13 ചോദ്യങ്ങൾക്കും ഇവിടെ എന്നേ ക്കാൾ സയൻസിൽ മിടുക്കരായവർ ഉണ്ടെങ്കിൽ അവർ ഉത്തരങ്ങൾ എല്ലാവർക്കുമായി പങ്കു വയ്ക്കട്ടേ. ആരെങ്കിലുമൊക്കെ കാണും.സയൻസ് വ്യക്തി നിഷ്ഠമല്ലല്ലോ. സയൻസ് തെളിയിച്ച കാര്യങ്ങളാണ് ഞാൻ എഴുതിയത്. Anyway ആരെങ്കിലും വരുമോ എന്ന് നോക്കാം. ഞാൻ പേര് വിളിക്കുന്നില്ല ആരുടേയും. 'ആത്മാവ് ' പ്രേരിപ്പിക്കുന്ന ആർക്കും മുൻപോട്ടു കടന്നു വരാം ഉത്തരങ്ങളുമായ്‌. 🔻{പക്ഷേ താങ്കൾ അവസാനം പറഞ്ഞത് കുറേ കടന്ന കൈ ആയി പോയി. മറ്റുള്ള ദൈവങ്ങളും മതക്കാരും വിഷമത്തിലാകില്ലേ}🔺 Rejice ✳️
Sunil 2026-09-11 14:19:59
Rejice, stop confusing us with facts. We don't want facts. Give us more stories from bibles, Christian or Hindu or Muslim. Any bible.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 14:39:15
💥🔥ഏറ്റവും ഒരു ആധുനീക updated അറിവിനു വേണ്ടി നമ്മൾ ഗൂഗിളിനെ ആണോ, അതോ പരിശുദ്ധ ഗീതയെ, ആണോ പരിശുദ്ധ ഖുർ ആനെ ആണോ, അതോ പരിശുദ്ധ പഴയ നിയമത്തെ ആണോ ഇന്നത്തെ കാലത്ത് ആശ്രയിക്കേണ്ടത്?? ആർക്കും ഉത്തരം പറയാം. ഒരു ബട്ടൻസ് ഉണ്ടാക്കാനുള്ള അറിവെങ്കിലും ഈ ഏതെങ്കിലും ഒരു പുസ്തകത്തിൽ ഉണ്ടെങ്കിൽ തെളിവുകളുമായി ആർക്കും മുൻപോട്ടു വരാം. എത്ര നാളായി ചോദിക്കുന്നു. ✳️Rejice✳️
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-11 14:53:06
💥🔥എല്ലാ അബ്രഹാമിക് \ സെമിറ്റിക് \ കോപ്റ്റിക് \ സിനൊപ്റ്റിക് ദൈവമതങ്ങളും, മാതൃ ഭോഗ / സഹോദര ഭോഗ / പിതൃഭോഗ വൈകൃതത്തിൽ നിന്നും അല്ലേ ഉണ്ടായി വന്നത്??? പക്ഷേ ഗൂഗിളിൽ അങ്ങനെയല്ലല്ലോ പറയുന്നത്??? ആണോ മാത്തുള്ളേ?? അല്ലായെന്ന് ഏതെങ്കിലും ക്രിസ്ത്യാനി / ഇസ്ലാം വിശ്വാസികളായ വായനക്കാർക്ക് ഇവിടെ ഒന്നു Mention ചെയ്യാമോ?? 🔆റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 18:52:45
💥🔥. ശ്രീ മാത്തുള്ളാ, 🔹ചന്ദ്രനെ രണ്ടായി നബി തിരുമേനി (സ) പിളർത്തിയത് അംഗീകരിക്കുന്നുണ്ടോ??? 🔸നബി തിരുമേനി 'ബുറാഖ് ' എന്ന കഴുതപ്പുറത്തു കയറി ഏഴാം സ്വർഗ്ഗത്തിൽ പോയിട്ട് , ഏശു ക്രിസ്തുവിനെ കണ്ട കാര്യം അംഗീകരിക്കുന്നുണ്ടോ താങ്കൾ??? 🔹നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ 'പ്രോക്സിമാ സെന്റോറി' , 4.24 പ്രകാശ വർഷം അകലെ ആണെന്ന് സമ്മതിക്കുന്നുണ്ടോ???🔸 നമ്മുടെ തൊട്ടടുത്ത ഗാലക്സി ആയ 'ആൻഡ്രോമിഡാ' ഗാലക്സി , 2.5 ദശ ലക്ഷം പ്രകാശ വർഷം അകലെ ആണെന്ന് അംഗീകരിക്കുമോ താങ്കൾ??? 🔹 ഈ കാണാവുന്ന മൊത്തം പ്രപഞ്ചവും ഭഗവാൻ ശ്രീകൃഷ്ണന്റെ വായിൽ ഉൾക്കൊള്ളുന്നു എന്ന് സമ്മതിക്കാമോ????? Plz respond. ആർക്കും പറയാം.‼️ ✳️rejice✳️
Nainaan Mathullah 2026-09-12 10:27:54
Rejice, 'Ariyethra? Payar anghazi' is your answers. Why you mislead readers. Give answers to readers, and not to me.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-12 13:51:03
💥🔥സയൻസും കണ്ടു പിടിത്തങ്ങളും എല്ലാവർക്കും കാണാനും അനുഭവിക്കാനും measure ചെയ്യാൻ പറ്റുന്നതും easily available- ഉം ആകുന്നു. അതു വ്യക്തിനിഷ്ടമല്ല. Universality ഉണ്ട്‌, falsifiability ഉണ്ട്‌, predictibility ഉണ്ട്. പക്ഷേ ഏശുവും മതവും ഒക്കെ ഓരോ വ്യക്തിയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. അതു കൊണ്ടാണ് മാത്തുള്ളയോട് ചോദിക്കുന്നത്. അല്ലാതെ മാത്തുള്ളയെ കുടുക്കാനോ, ഉത്തരം മുട്ടിക്കാനോ അല്ലാ. Justified & femiliarised true ബിലീഫ്- നെ അല്ലേ അറിവ് എന്ന് പറയുന്നത്?? മറ്റേ മതപരവും ദൈവ പരവും ആയതിനെ നാം വിശ്വാസം കൊണ്ട് നിലവിൽ വരുത്തുന്നതല്ലേ. അതായത് "ഞാനേ കണ്ടോള്ളൂ , ഞാൻ മാത്രമേ കണ്ടൊള്ളൂ" എന്ന മട്ടിൽ. ഏശു ഓരോരുത്തരുടെയും തലച്ചോറിന്റെ product ആകുന്നു. സയൻസിൽ വിശ്വസിക്കണ്ട ആവശ്യം ഇല്ല. സെൽ ഫോൺ അവിടെ ഉണ്ട്‌. വിമാനം അവിടെ ഉണ്ട്‌. ആശുപത്രിയിലെ ഉപകരണങ്ങൾ അവിടെ ഉണ്ട്‌, മരുന്ന് അവിടെ ഉണ്ട്‌. മുഖത്തുള്ള കണ്ണാടി അവിടെ ഉണ്ട്‌. അതു എല്ലാവർക്കും വേണ്ടിയാണു. പക്ഷെ കൃഷ്ണൻ അങ്ങനെയല്ല, അള്ളാഹു അങ്ങനെ അല്ലാ, രാമൻ അങ്ങനെ അല്ലാ, ഏശു അങ്ങനെ അല്ലാ, യഹോവ അങ്ങനെ അല്ലേയല്ല. അതു നമ്മൾ വിശ്വസിക്കണം. എന്നാലേ ഉണ്ടാകൂ. സയൻസിൽ ആരും വിശ്വസിക്കണ്ട ആവശ്യം ഇല്ലാ. അതു കാണാൻ പറ്റും, ഏശുവിനെ കാണാൻ പറ്റില്ല, അളക്കാൻ പറ്റില്ല. സയൻസിന് ഒരു method ഉണ്ട്‌, തെറ്റ് ആണെന്ന് ഒരു കുഞ്ഞിന് പോലും തെളിയിക്കാൻ പറ്റും. ഒരു തലതൊട്ടപ്പൻ സയൻസിനില്ല മാത്തുള്ളാ. വേണ്ടാ താനും. ന്യൂട്ടൻ ന്റേയും, എയ്ൻസ്റ്റീട്ന്റെയും തീയറിയും കണ്ടുപിടിത്തങ്ങളും തെറ്റാണെന്ന് നാളെ ഒരു ഏഴാം ക്ലാസ് കാരനും തെളിയിക്കാൻ കഴിയും അവൻ പുതിയതുമായി വന്നാൽ. അങ്ങനെയാണ് സയൻസ് പരിഷ്ക്കരിക്കപ്പെടുന്നതും മുന്നേറുന്നതും മെച്ചപ്പെടുന്നതും നമുക്കെല്ലാം ഒരു പോലെ അനുഭവിക്കാൻ പറ്റുന്നതും. പക്ഷേ ദൈവം അങ്ങനെ ആണോ?? ഫിസിക്സ്‌ എല്ലാവർക്കും എല്ലായിടത്തും ഒരു പോലെ അനുഭവവേദ്യമാണ്. ബിയോളജി യും മാത്ത മാറ്റിക്സും കെമിസ്ട്രി യും ഒരു പോലെ എല്ലാവർക്കും നിലവിൽ ഉള്ളതാകുന്നു. അതിനു falsifiability ഉണ്ട്‌, measurable ആണ്, predictibility ഉണ്ട്‌ , universality യും ഉണ്ട്‌. Tangible ആണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് ഉള്ളതാകുന്നു , അത് അതിന്റെ പണി ചെയ്തു കൊണ്ടിരിക്കുന്നു. അതു കൊണ്ടാണ് എനിക്കും മാത്തുള്ളയ്ക്കും ഇപ്പോൾ ഈ സെപ്തംബറിലും ജീവനോടെ ഇരിക്കാൻ കഴിയുന്നതും. ഞാൻ മാത്തുള്ളയെ വിഷമിപ്പിക്കാനല്ല ചോദ്യങ്ങൾ ചോദിക്കുന്നത്, അതു പോലെ മാത്തുള്ളയോട് മാത്രമല്ലാതാനും. മാസ്ത്തുള്ളയുടെ എല്ലാ ചോദ്യങ്ങൾക്കും സയൻസ് ഇന്നത്തെ രീതിയിൽ ഉത്തരങ്ങൾ നല്കപ്പെട്ടു കഴിഞ്ഞതാണ്. അതിനാലാണ് ഇന്ന് നാം ജീവനോടെ ഇരിക്കുന്നത്. അതാണ് സയൻസിന്റെ ഉത്തരങ്ങൾ. വിശ്വാസത്തിന്റേതല്ല. വിശ്വസിച്ച് സമാധാനിക്കുകയല്ല സയൻസ് ചെയ്യുന്നത്. ചിന്തിച്ച് കണ്ടുപിടിച്ച് എല്ലാവരുടെയും മുന്നിലേക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത് കൊല്ലാമെങ്കിൽ കൊല്ലടാ എന്നും പറഞ്ഞ്. ആർക്കും പരീക്ഷിക്കാം എല്ലാവരുടെയും മുൻപിൽ വച്ച്. നിർത്തട്ടെ മാത്തുള്ളാഹ്. ഇരു ഏശു, ഒരു കൃഷ്ണൻ, ഒരു അള്ളാഹു ഉണ്ടെന്ന് തെളിയിച്ചു ലോകത്തിലെ എല്ലാവരെയും ഒരു പോലെ കാണിച്ച് കൊടുക്കേണ്ടിയ ബാധ്യത അതു തലയിൽ ചുമന്നു കൊണ്ട് നടക്കുന്നവരുടേതാണ്. അതവർക്ക് ഒട്ടു കഴിയുകയുമില്ല. കാരണം "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും". വിശ്വസിക്കണം... സയൻസിൽ വിശ്വാസത്തിന്റെ പ്രശ്നം വരുന്നേയില്ല. തെളിവോടുകൂടിയ തിരിച്ചറിയാലും ബോധ്യപ്പെടലും ആണത്. നാളെ dfw -ൽ നിന്നും emirates വിമാനം 7:49 ന് പോകും ; ബസ് സ്റ്റോപ്പിൽ കാത്ത് നിന്നാൽ ബസ് വരും എന്ന പോലെ. ✳️rejice
Sunil 2026-09-12 15:04:49
Rejice, your bus at the bus stop or Emirates plane as well as physics, chemistry, biology are all creations of Mathullah's Jehovah. It is already proven. Proven in the Old Testament. How many times Mathullah has to repeat this ? No one can prove that the Old Testament is wrong. Every year Maveli is visiting us. No one can prove that it is not the real Maveli. I have seen Maveli dozens of times.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-12 17:04:20
💥🔥Dear മാത്തുള്ളാ, എന്നെ ആരും തെറ്റിദ്ധരിക്കുന്നില്ല ഇവിടെ. താങ്കളെയാണ് പേർത്തും പേർത്തും ആളുകൾ ഓർത്ത്, ഓർത്ത് ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് യഹോവ ഒക്കെ ഒരു കോമഡി പീസ് ആണെന്ന കാര്യം മാത്തുള്ളയെ പോലുള്ള ചുരുക്കം ചിലർക്കേ മനസ്സിലാകാത്തതായുള്ളൂ... മാത്തുള്ളയുടെ ശരീരം ഇവിടെ ആപ്പിൾ i promax duo 18 Tablet - ന്റെ കാലത്ത്, എന്നാൽ മാത്തുള്ളയുടെ മനസ്സ് ആ മോശയുടെ കളിമൺTablet- ന്റെ കാലത്തു freeze ആയും നിൽക്കുന്നു. ആ പാരലൽ യൂണിവേഴ്സിലെ ബബിളിൽ ഇനിയും എത്ര നാൾ ഇങ്ങനെ താങ്കൾ???? താങ്കളെ ഒരു 'ബൈബിൾകപീഷ്' ആയിട്ടേ ഇനിയുള്ള കാലം ജനങ്ങൾ കാണൂ. മറ്റേ ആകാശയപ്പച്ചന്റെ കാലം കഴിഞ്ഞിട്ട് നാളൊത്തിരി ആയി . സമയം ഒത്തിരി മുൻപോട്ടു പോയി മാത്തുള്ളാ.. അതൊക്കെ obsolete ആയിപ്പോയീ... വാ കേറി വാ. ഞങ്ങൾ കൂടെ നിൽക്കാം കട്ടയ്ക്ക്. ആ ചിന്താ രീതി ലേശം ഒന്ന് , ഒരു കട്ടയ്ക്ക്, മാറ്റിപ്പിടിച്ചാൽ മാത്രം മതി. സ്വൽപ്പം Chin down, smile. അത്രയേ വേണ്ടൂ. 🤩......പെന്തകോസ്തുകാര് പോലും പുതിയ ആധുനീക എഴുത്തു രീതികൾ പ്രാക്ടീസ് ചെയ്യാൻ ദേ ഇവിടെ മെസ്കീറ്റിൽ , ഇന്നും നാളേം കൂട്ടം കൂടുന്നുണ്ട്. മാറ്റിപ്പിടി മാത്തുള്ളാ...... മാത്തുള്ളാഹ് we Love You ❤️ റെജീസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക