Image

ഇന്ത്യയുടെ ജിഡിപി വളർച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും (സുരേന്ദ്രൻ നായർ)

Published on 05 September, 2026
ഇന്ത്യയുടെ ജിഡിപി വളർച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും  (സുരേന്ദ്രൻ നായർ)

ഇന്ത്യയുടെ കഴിഞ്ഞ മാർച്ച് 31 നു അവസാനിച്ച 2025-26 സാമ്പത്തിക വർഷത്തെ വളർച്ച നിരക്കും അനുബന്ധ കണക്കുകളും MoSPI ( കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ്‌ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ) കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നു. ലോക ബാങ്ക് അനുശാസിക്കുന്ന രീതിയിൽ ഓരോ രാജ്യത്തിന്റെയും വളർച്ചാ നിരക്ക് നിജപ്പെടുത്തുന്നത് ഒരു നിശ്ചിത കാലഘട്ടത്തിനുള്ളിൽ രാജ്യത്തിനകത്തു ഉല്പാദിക്കപ്പെടുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും ( final products) സേവനങ്ങളുടെയും അകെ വിപണി മൂല്യത്തിന്റെ (GDP) അടിസ്ഥാനത്തിലാണ്. ഒരു സാമ്പത്തിക വർഷത്തിൽ ആ രാജ്യം കൈവരിച്ച മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (Gross Domestic Product) കണക്കെടുക്കുന്നതു അന്താരാഷ്ട്ര അക്കൗണ്ടിംഗ് സിസ്റ്റം നിർദ്ദേശിക്കുന്നതും ലോക ബാങ്കും അന്തർദേശിയ നാണയ നിധിയും അംഗീകരിക്കുന്നതുമായ ഡാറ്റ സോഴ്‌സുകളും എസ്റ്റിമേഷൻ രീതികളും അവലംബിച്ചാണ്. അങ്ങനെയല്ലായെങ്കിൽ ആ രാജ്യത്തിന് ലോകരാഷ്ട്രങ്ങളുമായി വ്യാപാര ബന്ധങ്ങളിലോ ലോക ബാങ്ക് ഇടപാടുകളിലോ പങ്കാളിയാകാൻ കഴിയില്ല. ധനതത്വ ശാസ്ത്ര സമവാക്യങ്ങളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ജിഡിപി യെ ഒരു രാജ്യത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ ആകെ ആഭ്യന്തര ഉപഭോഗം (consumption), നിക്ഷേപം (Investment), സർക്കാർ ചെലവുകൾ (Government Expenses), വ്യാപാര മിച്ചം 
(Export value minus Imports Value) എന്നിവയുടെ ആകെത്തുകയായി കണക്കാക്കാവുന്നതാണ്.
                 
2025- 26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.7% സാമ്പത്തിക വളർച്ച കൈവരിക്കുകയും രാജ്യത്തിന്റെ GDP 346.36 ലക്ഷം കോടിയായി ഉയർത്തുകയും ചെയ്തിരിക്കുന്നു.
                 
ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യക്കു മുകളിൽ സ്ഥാനമുള്ള അമേരിക്ക 2.2% വും ചൈന 5% വും ജർമ്മനി 1.4% വും വളർച്ചാ നിരക്കുകളാണ് ഈ കാലയളവിൽ കൈവരിച്ചിരിക്കുന്നത്. വളർച്ചാ നിരക്ക് കുറവായി നിൽക്കുമ്പോളും അമേരിക്കയുടെ GDP 30.77 ട്രില്യൻ ഡോളറാണെന്നും ചൈനയുടേത് 19.57 ട്രില്യൺ ഡോളറാണെന്നുമുള്ള വലിയ അന്തരം കാണാതിരുന്നുകൂടാ. അമേരിക്കയുടെ സമ്പത്ഘടന ഇന്ത്യയെക്കാളും എട്ടുമടങ്ങു വലുതും ജനസംഖ്യ വെറും 342 മില്ല്യനുമാണ്. 1.46 ബില്യൺ ജനങ്ങളുള്ള ഇന്ത്യ കഴിഞ്ഞ ദശകത്തിൽ നിലനിർത്തിപ്പോരുന്ന സുസ്ഥിര വികസനവും പ്രതിശീർഷ ജിഡിപി വളർച്ചയും ലോകത്തിന്റെ ശാക്തിക ചേരിയുടെ നെറുകയിലേക്കുള്ള ഇന്ത്യയുടെ നടന്നുകയറ്റവും 2047 ലെ വികസിത രാഷ്ട്രമെന്ന സ്വപ്നത്തെയും അനായാസമാക്കുന്നു. 
                      
ലോകബാങ്ക് ഇന്ത്യയുടെ പ്രതിശീർഷ GDP 2702 ഡോളറാണെന്നു കണക്കുകൂട്ടുമ്പോൾ ചൈനയുടേത് 13862- ം അമേരിക്കയുടേത് 90027-ം ഡോളറാണ്. ഇവരെയൊക്കെ മറികടക്കാൻ ഇന്ത്യ കൃത്യമായ പദ്ധതികളോടെ ഇനിയും അനേകം മൈലുകൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒരു ഏകാധിപത്യ സർക്കാരിന്റെ ഉരുക്കു മുഷ്ടിയിൽ ചൈന വികസനം സാധ്യമാക്കുമ്പോൾ യു എസ്‌ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യുറോ ഓഫ് ഇക്കണോമിക് അനാലിസിസ് എന്ന ഏജൻസി പണപ്പെരുപ്പത്തിന്റെയോ വിദേശ നാണ്യ ശേഖരത്തിന്റെയോ കാര്യമായ ആശങ്കയില്ലാതെയാണ് അമേരിക്കയുടെ വളർച്ചാ നിരക്ക് കണക്കുകൂട്ടുന്നത്.


ബഹു പാർട്ടി സംവിധാനവും പലവിധ ഉപദേശിയതകളും വിഭാഗീയ താത്പര്യങ്ങളും കുടിക്കുഴയുന്ന ഇന്ത്യൻ ജനാധിപത്യത്തിലെ ഭരണ നിർവ്വഹണം അത്രത്തോളം എളുപ്പമുള്ളതല്ല.
                             
ഇന്ത്യയുടെ അതിവേഗ വളർച്ചയിൽ അസൂയാലുക്കളായുള്ള വിദേശ ശക്തികളുടെ സഹായത്താൽ ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഭ്യന്തര ശക്തികളും രാഷ്ട്രീയ പാർട്ടികളും വരെ 
രാജ്യത്തിനകത്തുതന്നെയുണ്ടെന്ന കാര്യം തികച്ചും നിർഭാഗ്യകരമാണ്. അവരിൽ ചിലർ ഉന്നയിക്കുന്നതുപോലെ ജിഡിപി അടിസ്ഥാനമാക്കിയുള്ള വളർച്ച യാഥാർഥ്യത്തിലുള്ള വികസനമാണോ അതിന്റെ പ്രയോജനം സാധാരണക്കാരന് അനുഭവവേദ്യമാണോ എന്നീ ചോദ്യങ്ങളാണ് ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്.
              
ലോക സാമ്പത്തിക ശാസ്ത്ര രീതികൾ മാറിയതനുസരിച്ചുള്ള ജിഡിപി സീരീസിന്റെ അടിസ്ഥാന വർഷം 2011-12 എന്നത് ഇപ്പോൾ 2022-23 ആക്കി ഇന്ത്യ പരിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ GDP യിൽ 48% സംഭാവന ചെയ്യുന്നത് സേവന മേഖലയാണ് (Service Sector). വ്യാവസായിക മേഖല (Industry) 25 % വും നിർമ്മാണ മേഖല (Manufacturing) 14% വും പങ്കു വഹിക്കുന്നു. 2047 ൽ 10 ട്രില്യൺ എന്ന GDP ലക്‌ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സമസ്ത മേഖലകളിലും ആനുപാതികമായ വളർച്ച നേടുകയും രാജ്യത്തിന്റെ വ്യാപാര ലാഭവും വിദേശ നാണ്യ ശേഖരവും വർധിപ്പിക്കുകയും വേണം. 
                     
2014-15 കാലത്തെ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം 4600 കോടി രൂപയുടേതായിരുന്നു. 2025 ൽ അത് 1.75 ലക്ഷം കോടിയായി വളർന്നിരിക്കുന്നു.

ഇന്ത്യയുടെ 2013-14 ലെ കയറ്റുമതി 1000 കോടിയിൽ താഴെയായിരുന്നുവെങ്കിൽ ഇന്ന് എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച കയറ്റുമതി വരവ്  3800 കോടിയിലെത്തിച്ചിരിക്കുന്നു. 2014 ൽ വെറും 312 ബില്യൺ വിദേശ നാണയ ശേഖരമുണ്ടായിരുന്ന ഇന്ത്യയുടെ കൈയിൽ ഇന്ന് 729.33 ബില്യൺ ഡോളറിന്റെ ശേഖരമുണ്ട്. കൂടാതെ റഷ്യയുമായും യു എ ഇ യുമായി ഇന്ത്യൻ റുപ്പീയിൽ വ്യാപാരം ആരംഭിച്ചു വിദേശനാണ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ദീർഘ വീക്ഷണമുള്ള വിദേശ നയവും ഊഷ്മളമായ അന്താരാഷ്ട സൗഹൃദങ്ങളും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ (FDI) ചരിത്രപരമായ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. 2014 നു ശേഷമുണ്ടായ ഇന്ത്യയിലെ ഭരണസ്ഥിരത വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും വർധിപ്പിച്ചിട്ടുണ്ട്. 
                                  
ഓട്ടോ മൊബൈൽ ഇലക്ട്രോണിക്സ് ഔഷധ നിർമ്മാണം പ്രതിരോധം റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിൽ ആഗോള കമ്പനികൾ വൻ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നു. മൊബൈൽ ഫോൺ നിർമ്മാണത്തിൽ ലോകത്തെ രണ്ടാമത്തെ പദവി ഇന്ത്യക്ക് ഇന്ന് സ്വന്തമാണ്.
     
വിദേശ ആശ്രിതത്വം പരമാവധി ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ആരംഭിച്ച make in India 
പദ്ധതി പ്രതിരോധ രംഗത്ത് കൈവരിച്ച സ്വാശ്രയത്വത്തോടെ രാജ്യത്തിന്റെ സ്വയം പര്യാപ്തതക്കും വൻ കയറ്റുമതികൾക്കും സാദ്ധ്യതകൾ തുറന്നിരിക്കുന്നു. പിറന്നു വീണതുമുതൽ യുദ്ധരംഗത്തേക്കു വലിച്ചിഴക്കപ്പെട്ട ഇന്ത്യ പ്രതിരോധ ചെലവുകൾക്കായി വലിയ ബഡ്ജറ്റ് വിഹിതമാണ് മാറ്റിവച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറുകയും ഇരുപതില്പരം രാജ്യങ്ങളിലേക്ക് പ്രതിരോധ സാമഗ്രികളും ഡ്രോണുകളും കയറ്റിയയക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പൂർണ്ണമായി  തദ്ദേശീയമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ച വിമാനവാഹിനി കപ്പലായ INS വിക്രാന്ത്, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആകാശ് എയർ ഡിഫൻസ് സിസ്റ്റം, പിനാക മൾട്ടി ബാരൽ റോക്കറ്റു ലോഞ്ചർ, ധനുഷ് പീരങ്കികൾ, ലൈറ്റ് കോമ്പാക്റ്റ് എയർ ക്രാഫ്റ്റായ തേജസ്സ് യുദ്ധവിമാനങ്ങൾ, ആർട്ടിലറി ഗണ്ണുകൾ, ഡ്രോണുകൾ തുടങ്ങി നീളുന്ന പട്ടിക. സൈനിക സാമഗ്രികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഓർഡനൻസ് ഫാക്ടറി ബോർഡിനെ പ്രത്യേക പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളായി (DPSUs) വിഭജിച്ചു യു പിയിലെയും തമിഴ്നാട്ടിലെയും ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറുകൾക്കു രൂപം കൊടുത്തതും കര നാവിക വ്യോമസേനാ വിഭാഗങ്ങളെ സംയോജിപ്പിക്കാനായി ചീഫ് ഡിഫൻസ് സ്റ്റാഫ് (CDS)
എന്ന സൈനിക പദവി സൃഷ്ടിച്ചതും ആ രംഗത്തെ വിപ്ലവാത്മക പരിവർത്തനങ്ങളായിരുന്നു.
               
Production Linked Incentive (PLI ) പദ്ധതിയിലൂടെ GDP യിലെ വ്യാവസായിക മേഖലയുടെ വളർച്ചക്കായി പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും സബ്സിഡികളും നൽകി സോളാർ മോളിക്യു്ളുകൾ 
ടെക്സ്റ്റെയിൽ നിർമ്മാണം മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മിതി ഡ്രോണുകളുടെ ഉൽപ്പാദനം തുടങ്ങി 14 മേഖലകൾ തെരഞ്ഞെടുത്തു സർക്കാർ നടത്തിയ ഇടപെടലുകൾ ആ രംഗങ്ങളെയാകെ അഭിവൃദ്ധിപ്പെടുത്തി. Ease of Doing Business ഉറപ്പുവരുത്തിയ സിംഗിൾ വിൻഡോ ക്ലിയറൻസ് മുഖേന ഇന്ത്യക്ക് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് രൂപം കൊടുക്കാൻ സാധിച്ചു.
                     
ഒരു ദശകത്തിനുള്ളിൽ രാജ്യത്തെ സ്വർണ്ണ നിക്ഷേപ മൂല്യം 31 ബില്യൺ ഡോളറിൽ നിന്നും 114.22
ബില്യനായി ഉയർത്തിയതോടൊപ്പം ലോകോത്തര നിലവാരമുള്ള അനേകം നിർമ്മിതികൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. ജമ്മുകശ്മീരിലെ ചെനാബ് നദിക്കു മുകളിലായി നിർമ്മിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ റയിൽവേ മേൽപ്പാലം, ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബെർട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ നർമ്മദാ തീരത്തു നിർമ്മിച്ച 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്റ്റാച്യു ഓഫ് യൂണിറ്റി, അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെക്കാൾ വലുപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ അറുപത്തിയേഴ്‌ ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂററ്റ് ഡയമണ്ട് ബൗർസ് എന്ന ഒറ്റ ഓഫീസ്‌ സമുച്ചയം, ഹിമാചൽ പ്രദേശിലെ ലോകത്തിലെ ഏറ്റവും വലിയ അടൽ ടണൽ എന്ന ഹൈ വേ തുരങ്കം, മുംബൈ മുതൽ നയി മുംബൈ വരെ 21.8 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന അടൽ സേതുവെന്ന ഇന്ത്യയിലെ നീളമേറിയ കടൽപ്പാലം, കൊൽക്കത്തയിലെ ആദ്യത്തെ നീളം കൂടിയ ഇന്ത്യൻ അണ്ടർ മെട്രോ, അഹമ്മദാബാദിൽ പണി പൂർത്തിയാക്കിയ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 1,32,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന ശേഷികൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി മാറി, അങ്ങനെ തുടരുന്ന അനേകം നിർമ്മിതികൾ. ആധുനിക ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റി വരച്ചിരിക്കുന്നു.
                        
അഭിവൃദ്ധിയുടെ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ജനങ്ങളിൽ എത്തിക്കാനായി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും തമ്മിൽ രാഷ്ട്രീയേതര നവീനമായൊരു വികസന സംസ്കാരം ഇന്ത്യയിൽ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിന്റ മറ്റൊരു കാരണം ഗതാഗത രംഗത്തും ചരക്കു നീക്കങ്ങളിലും രാജ്യം കൈവരിച്ച വേഗതയാണ്.
2014 ൽ നിന്നും 2026 ലേക്ക് എത്തുമ്പോൾ 91287 കി.മീ.

ഹൈവേനീളം 1,46,572 കി.മീ. ആയും 93 കി.മീ. എക്സ്പ്രസ്സ് ഹൈവേ 3000 കി.മീ. ആയും വർധിച്ചു. കണക്‌റ്റിവിറ്റി കാര്യത്തിൽ റയിൽവേ ലൈനുകൾ 91287 കി. മീ. ൽനിന്നും 1,46572 കി.മീ ആയും ഉയർന്നു.
അന്ന് 74 എയർപോർട്ടുകൾ ഉണ്ടായിരുന്ന ഇന്ത്യയിൽ ഇന്ന് 166 എയർപോർട്ടുകൾ ഉണ്ടായിരിക്കുന്നു.
                        
ഇന്ത്യയുടെ ജിഡിപി വളർച്ച പലവിധ ലോകാന്തര വെല്ലുവിളികളെ അതിജീവിച്ചു കൈവരിച്ച നേട്ടവും ഭാരതത്തിന്റെ 2047 ലേക്കുള്ള വികസന കുതിപ്പുമാണ്. ഇന്നത്തെ നൂറ്റാണ്ടു നിങ്ങളുടേതെങ്കിൽ അടുത്ത നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കും എന്ന് പടിഞ്ഞാറൻ ലോകത്തെ നോക്കി സ്വാമി വിവേകാനന്ദൻ അന്ന് പറഞ്ഞത് ഇന്ന് യാഥാർഥ്യമാകുന്നതിൽ ഓരോ ഭാരതീയനും അഭിമാനം കൊള്ളാം.

 

Join WhatsApp News
ജോൺ കുര്യൻ 2026-09-05 02:05:53
ഇന്ത്യ മാത്രം വളർന്നാൽ മതിയോ? ഇന്ത്യയിലെ ജനങ്ങൾ വളരണ്ടേ? എത്ര ഹൈവേകൾ പൊളിഞ്ഞു എത്ര എയർ പോർട്ടുകൾ നിറുത്തലാക്കി. വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ. ഡാറ്റാ മാത്രം പരിഗണിച്ചാൽ അത് അന്തഭക്ത് ആയിപ്പോകും. IMF ന്റെ നിലവിലെ ഡാറ്റാ പ്രകാരം ഇന്ത്യയുടെ നിലവിലെ പുരോഗതി ഊതി വീർപ്പിച്ചതാണ്. Inflation കൂടിനിൽക്കുമ്പോൾ GDP വളരുന്നത് കാണണമെങ്കിൽ GDP Per CAPITA ഡേറ്റ നോക്കിയാൽ മനസിലാകും
Jayan Varghese 2026-09-05 03:44:33
വെള്ളം വെള്ളം സർവത്ര വെള്ളം കുടിക്കാൻ വെള്ളമില്ല എന്ന കടൽ യാത്രികന്റെ നിലയിലാണ് ഇന്നും ഇന്ത്യ. മഹാ നഗരങ്ങളിലെ അംബര ചുംബികൾക്കരികിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ അതിര് വേലികൾക്കരികിലും കടുത്ത ദാരിദ്ര്യത്തിന്റെ കട്ടി പിടിച്ച ഇരുട്ടിൽ അടുത്ത നേരത്തെ ആഹാരം ഉറപ്പില്ലാത്ത അനേക കോടി മനുഷ്യരുടെ ആവാസ ഭൂമി കൂടിയാണ് ഇന്നും ഇന്ത്യ. രാഷ്ട്രീയക്കാർ അധികാരം പിടിച്ചു നിർത്താൻ ഇറക്കി കളിക്കുന്ന അതേ ചീട്ടുകൾ തലയിൽ ആൾ താമസമുള്ള എഴുത്തുകാർ ഇറക്കിക്കളിച്ചു നാണം കെടുന്നത് ഖേദകരമാണ്. ജയൻ വർഗീസ്.
മാത്തുണ്ണി കറുത്തേടം 2026-09-05 05:51:18
ഇത് ഇന്ത്യൻ ബിജെപിയും ഇന്ത്യൻ ആർഎസ്എസും അവതരിപ്പിക്കുന്ന കണക്കാണ്. . അതേ കണക്ക് തന്നെ, കണ്ണുമടച്ച് അമേരിക്കൻ ആർഎസ്എസ്, ബിജെപി അനുഭാവികളുടെ വക്താക്കൾ ഇവിടെ അവതരിപ്പിക്കുന്നു. ഇതിന് തള്ളിക്കളയുക. ദയവായി, എല്ലാവരുടെയും പാർട്ടി കണ്ണടകൾ എടുത്തു മാറ്റി, ഒരു സ്വതന്ത്ര അവലോകനം എപ്പോഴും കാഴ്ചവെച്ചാൽ നന്നായിരുന്നു.
പ്രിൻസ് തോപ്രാംകുടി 2026-09-05 10:38:48
ജി.ഡി.പി. 7.8 ശതമാനമെന്ന് സർക്കാർ; 2.6 എന്ന് മുൻ ധനകാര്യ സെക്രട്ടറി. ആരു പറയുന്നത് വിശവ്സിക്കണം ? ജി ഡി പി കണക്കു ഉടായിപ്പ് കാരണം ഇന്ത്യയുടെ ഡെറ്റാ വിശ്വാസ്യതയിൽ ഐ.എം.എഫുപോലും സംശയം പ്രകടിപ്പിക്കുകയും ഔദ്യോഗികസാമ്പത്തിക സ്ഥിതിവിവരങ്ങളുടെ നിലവാരം 2025-ൽ 'ബി'യിൽനിന്ന് സിയിലേക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. ആം ആദ്മി എന്ന് വിളിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനതയ്ക്ക് ജീവിതച്ചെലവ് താങ്ങാനാവുന്ന അവസ്ഥയോ മെച്ചപ്പെട്ട തൊഴിലവസരങ്ങളിലൂടെ വരുമാന സുരക്ഷിതത്വമോ ഉറപ്പുനല്‍കാനായില്ലെങ്കില്‍ ഈ കണക്കുകള്‍കൊണ്ട് എന്തു പ്രയോജനം? ജപ്പാനിൽ എങ്ങിനെയെങ്കിലും പോയി രക്ഷപ്പെടാൻ നിൽക്കുന്ന തൊഴിൽ ഇല്ലാത്ത ഇന്ത്യൻ യുവാക്കൾ. ജപ്പാനിൽ നിന്നും കടമെടുത്തു ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ നോക്കുന്ന ഇന്ത്യ... രൂപയുടെ മൂല്യം അങ്ങ് പാതാളത്തിൽ ഇപ്പോഴും റോഡു സൈഡിൽ കാര്യം സാധിക്കേണ്ട ഗതികേടിൽ ഉള്ള ഡബിൾ engine സംസ്ഥാനങ്ങൾ.. രാജ്യ വരുമാനത്തിന്റെ മുക്കാൽ ഭാഗവും വെറും പത്തു ശതമാനത്തിന്റെ കയ്യിൽ, മഹാഭൂതിപക്ഷം ബി പി എൽ കാർഡ്... അച്ചേ ദിൻ , അമൃതകാൽ, 5 trillion ഇക്കോണമി ആത്മാനിർഭർ അങ്ങനെ കുറെ ബഡായികൾ.. ചിരിപ്പിക്കാൻ ഓരോ വാർത്തകൾ.. പിന്നെ ഫോട്ടോ ഷൂട്ടും വസ്ത്രലങ്കാരവും പ്രീ സ്ക്രിപ്റ്റഡ് ടെലിപ്രൊമ്പ്റ്റർ തള്ള്. 2024 ഇൽ 5 trillion ഇക്കോണമി ബഡായി ഇപ്പോൾ ഡേറ്റ് ഒന്ന് മാറ്റിയിട്ടുണ്ട്. വിക്സിത് ഭാരത് 2047 ഓ മറ്റോ പരഞ്ഞതിനാൽ പറഞ്ഞയാൾക്കാരും കേട്ട ആൾകാരിലും കുറെ പേര് അന്ന് കാണില്ല.ഇന്ത്യയുടെ പ്രതിശീർഷവരുമാനം ഇപ്പോഴും ശോചനീയമാണ്. നോമിനൽ ജിഡിപി കണക്കിന്റെ അടിസ്ഥാനത്തിൽ 2025-ൽ 193 രാജ്യങ്ങളിൽ 136-നും 142-നും ഇടയ്ക്കാണ് ഇന്ത്യയുടെ സ്ഥാനം. വെറും 2,878 ഡോളർ. ഇന്ത്യ ഇപ്പോൾ മറികടന്ന ജപ്പാന്റെ പ്രതിശീർഷ വരുമാനം ഇതിനെക്കാൾ 12 ഇരട്ടി കൂടുതലാണ്. ഏതാണ്ട് രണ്ടു ലക്ഷത്തി 59 ആയിരം രൂപ. ഏറ്റവും സമ്പന്നരാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തെക്കാൾ 49 ഇരട്ടി കുറവ്, ഏറ്റവും ദരിദ്രരാജ്യത്തെക്കാൾ പതിനൊന്നര ഇരട്ടി കൂടുതൽ. ഏഷ്യൻ രാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ 37-ാമതാണ് ഇന്ത്യ. സംഘപരിവാർ സപ്പോർട് ചെയുന്ന പത്രങ്ങൾ, വാട്സാപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് ഇതിൽ എല്ലാം ഇന്ത്യ വളരുകയാണ്. പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ ജീവിക്കുന്നവരുടെ ജീവിത നിലവാരം മാത്രം ഉയരുന്നില്ല. 140 കോടിയുള്ള ഭാരതത്തിന്റെ ജനസംഖ്യ ജപ്പാന്റെ 12 കോടിയും ജർമ്മനിയുടെ 8 കോടിയും ആയി തുലനം ചെയ്തു നോക്കുമ്പോഴറിയാം ഈ കൊട്ടിഘോഷിക്കുന്ന നേട്ടത്തിലെ പൊള്ളത്തരം. ഭാരതത്തിന്റെ അതേ ജനസംഖ്യ ഉള്ള ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ നാം എവിടെ കിടക്കുന്നു? ചൈനയുടെ ഏഴയലത്ത് എവിടെയെങ്കിലും എത്തട്ടെ ആദ്യം. അപ്പോൾ നെഞ്ചും വിരിച്ച് അഭിമാനിക്കാം ഭാരതീയർക്ക്. പ്രിൻസ് തോപ്രാംകുടി
Sudhir Panikkaveetil 2026-09-05 12:37:29
ഇ-മലയാളിയിലെ ഹിന്ദു വിരുദ്ധ പ്രതികരണകാരിൽ നിന്നും മനസ്സിലാക്കുന്നത് ഇന്ത്യയെപ്പറ്റി മാപ്രാകൾ പറയുന്ന കണക്കാണ് ശരി മറ്റു കണക്കുകൾ രാഷ്ട്രീയമാണെന്നാണ്. കഷ്ടമായി =സാധരണകാരനു എങ്ങനെ സത്യം അറിയാൻ കഴിയും. ശ്രീ സുരേന്ദ്രൻ നായർ എഴുതിയത് മുഴുവൻ അസത്യമാണെങ്കിൽ ഇ മലയാളി അത് പിൻവലിക്കുന്നത് ഉചിതം. ശ്രീ നായർ എഴുതിയത് സത്യമാണെങ്കിൽ ഇന്ത്യ പുരോഗമിക്കുന്നുവെന്നതിൽ അഭിമാനിക്കാം.
മാത്തുണ്ണി . 2026-09-05 13:46:51
പ്രതികരണക്കാരെല്ലാം ഹിന്ദു വിരുദ്ധരാണെന്നു നിങ്ങൾക്കെങ്ങിനെ മനസ്സിലായി ? ഹോ , അപാര ബുദ്ധി തന്നേ . സമയം കിട്ടുമ്പോൾ വാൾസ്ട്രീറ്റ് ജേർണലും , ദി എക്കണോമിസ്റ് വല്ലപ്പോഴും വായിക്കുക . മാത്തുണ്ണി .
സുരേന്ദ്രൻ നായർ 2026-09-05 14:45:04
ലോക ബാങ്ക്,ഐ എം എഫ്, ആർ ബി ഐ എന്നിവയുടെ വെബ്സൈറ്റ് ആണ് വിവരശേഖരത്തിനുള്ള ആധാരം. ജിഡിപി വികസനം അളക്കുന്നതിനുള്ള കുറ്റമറ്റ സംബ്രദായമല്ല, ജനാധിപത്യം പോലെ താരതമ്യേന കുറ്റമറ്റ ഒരു സമീപനം മാത്രം. എന്നാൽ ദൃശ്യമാകുന്ന വികസന പട്ടികയിൽ തെറ്റുണ്ടെങ്കിൽ തിരുത്തിയും ഭേദഗതികൾ നിർദ്ദേശിച്ചും വിഷയത്തെ സംവാദാത്മകമാക്കുക എന്നതാണ് രാജനൈതിക വിവരത്തിന്റെയും പാണ്ഡിത്യ സത്യസന്ധതയുടെയും ലക്ഷണം. ഇവിടെ ചിലർ ജയൻ വർഗീസിന്റെ ഭാഷയിൽ പറഞ്ഞാൽ നട്ടെല്ല് വളഞ്ഞ പാസ്റ്റർമാരുടെ അന്തിച്ചന്തയിലെ ഉദരപൂരണ ആക്രോശങ്ങളാണ് നടത്തുന്നത്. വിഷയത്തിൽ ഫാക്റ്റ് ചെക്ക് നടത്തുക പറഞ്ഞിരിക്കുന്നത് ആരെന്നും അയാളുടെ മതമേതെന്നും നോക്കാതെ ഉയർന്ന നിലവാരത്തിൽ പ്രതികരിക്കുക.❤️
Jose 2026-09-05 16:42:09
India's gross domestic product (GDP) data is debated by experts and considered less reliable by some economists because official calculations rely heavily on formal corporate numbers to guess the health of the large informal economy. GDP measures the total value of goods and services a country produces. Main Problems with the DataInformal Sector Guesswork: Unorganized or informal businesses make up nearly 45% of India's economy. The government uses formal business data as a stand-in (proxy) to estimate how the informal sector is doing. )Shock Disconnect: When formal and informal markets move in opposite directions—such as during tax changes or pandemics—the official GDP numbers can become inaccurate. International Criticism: The International Monetary Fund (IMF) gave India's national accounts data a "C" grade for quality due to data shortcomings that affect policy tracking. [1] (https://www.impriindia.com/insights/evaluating-indias-gdp-how-reliable-are-the-estimates/)Why Experts Doubt the NumbersJob and Investment Gap: Critics, including former central bank governor Raghuram Rajan, point out that rapid GDP growth does not match the slow job creation or foreign investment numbers seen on the ground. [1] (https://www.bbc.com/news/articles/c804ydnp3g9o)Overestimation Studies: Recent research papers suggest that changes in how India measures manufacturing and inflation have overstated economic growth over the past decade. [1] (https://www.hks.harvard.edu/centers/cid/publications/faculty-working-papers/india-gdp-overestimate), [2] (https://www.piie.com/publications/working-papers/2026/indias-20-years-gdp-misestimation-new-evidence)Base Year Revisions: Frequent updates to the base year (the benchmark year used to calculate real prices) have lowered past GDP totals. This automatically makes current growth percentages look higher than they might actually be. [1] (https://www.bbc.com/news/articles/c804ydnp3g9o)The CounterargumentMethodology Updates: Supporters and certain economists argue that newer GDP series clean up messy old data and improve overall accuracy. [1] (https://www.youtube.com/watch?v=Lc37ZtxmLhs), [2] (https://www.bbc.com/news/articles/c804ydnp3g9o)Standard Practice: Proponents note that major economies frequently revise their formulas, and India's strong recent numbers match high digital payments and tax collections. [1] (https://www.youtube.com/watch?v=YTiT4QBIhRs), [2] (https://www.youtube.com/watch?v=ACCv3yPLdG8)
Nainaan Mathullah 2026-09-06 11:22:59
Surendran Nair needs to do a self evaluation to see if he is following the advice he is giving to others. Who is 'accrossing' here? Is it not the religious extremists that yell against Christians and force then to call 'Rama' and disturb their peaceful worship meetings in India? In India before hiring a person many, including government look in to his race and religion. India is lagging behind western countries because we don't promote talents but race and religion. So we have nothing to sell others and earn foreign exchange other than natural resources. In this column a person was mocking my opinion as weird 'kaazhchapadukal'. As a teacher it is my job to change our outlook. It is the aim of education. All the developments in India now is because we had leaders like Nehru that followed the British style and kept religious forces at bay. Education brought a new thinking in society. We began to question superstions and meaningless religious rituals (aacharanghal). Now a group has come to power at he center that is taking India backwards. Those who profit from the status quo, and those who are misled by the ruling party now are working against change. Indians were against gong out crossing the ocean. Still Indian mind is bound by religious superstiotins that block developments and change. When teachers question superstitions and meaningless rituals they are accused of 'matha nindha' or as not patriots. For India to progress religion and state needs to be separate as western countries practice.
reader 2026-09-06 19:28:19
barking dog does not bite. all these people are staying in usa and they donot know what is happening in india. Pl visit northeast india and north india. then they know what is india now
സാക് ജോസഫ് 2026-09-06 20:33:52
ബുദ്ധിമാനായ സുരേന്ദ്രൻ നായർ സാർ എങ്ങനെ ഇന്ത്യൻ ആർഎസ്എസ് വലയത്തിലും, അമേരിക്കയിലെത്തിയിട്ട് അമേരിക്കൻ ആർഎസ്എസ് വലയത്തിലും ആയി പേന എടുത്താൽ, ആർഎസ്എസിനെ പിന്തുണച്ചുകൊണ്ട് മാത്രമുള്ള ഒരു എഴുത്തുകാരൻ ആയിട്ട് മാറിയതിൽ ദുഃഖമുണ്ട്. മാറ്റിവയ്ക്കു സാർ. മതത്തിൻറെ കണ്ണട അങ്ങ് മാറ്റും സാർ. മനുഷ്യനെ മനുഷ്യൻ ആയിട്ട് മാത്രം കാണുക. അമേരിക്കയിലെ സെക്കുലറിസം കണ്ടു പഠിക്കുക സാർ. അമേരിക്കയിൽ സെക്കുലറിസം ഇല്ലായിരുന്നെങ്കിൽ ഇവിടെ വന്ന് പണിയെടുത്തിട്ട് ആണെങ്കിൽ പോലും താങ്കളുടെ മാതിരി ഉള്ള ആൾക്കാർക്ക് ഇവിടെ വരാനോ ഇത്തരം ഉയരങ്ങളിൽ എത്താൻ സാധിക്കുമായിരുന്നില്ല. 90% ആൾക്കാരും ഇന്ത്യയിൽ ദാരിദ്ര്യത്തിലാണ് സാർ ജീവിക്കുന്നത്. അതൊക്കെ ഒന്ന് കണ്ണു തുറന്നു കാണൂ. ഇന്ത്യയിലെ ജിഡിപി കൊണ്ട് എന്ത് ഗുണം?. വമ്പൻ മുതലാളികളും, ബിജെപിക്കാരും അരങ്ങു വാഴുന്ന. അത്തരത്തിലുള്ള ഒരു നില അമേരിക്കയിൽ ഇല്ല. അമേരിക്ക എല്ലാ മതസ്ഥരെയും പ്രൊട്ടക്റ്റ് ചെയ്യുന്നു. ഇവിടെ എപ്പോഴും പ്രതികരിക്കുന്ന നെടുങ്ങാട പള്ളി, ജയൻ വർഗീസ്, സുധീർ പണിക്ക വീട്ടിൽ, തുടങ്ങി എല്ലാവരും ശക്തമായിട്ട് ഇന്ത്യയിലെ മതപീഡനങ്ങളെ ന്യൂനപക്ഷ പീഡനങ്ങൾ അതിനെ അനുകൂലിക്ക എഴുതുന്നവരെ ശക്തമായി പല്ലും നഖവും തൂലികയും ഉപയോഗിച്ച് എതിർക്കണം. ഗാന്ധിജിയുടെ സമരം മുറ തന്നെ നമുക്ക് സ്വീകരിക്കാം. അമേരിക്കയിൽ മാളത്തിൽ ഒളിച്ചിരിക്കുന്ന ധാരാളം അമേരിക്കൻ ബിജെപിക്കാരും ഉണ്ട് എന്ന് അറിയുക. സുരേന്ദ്രൻ നായരുടെ മാതിരി ചില ബിജെപിക്കാർ തുറന്നു എഴുതുന്നു എന്ന് മാത്രം. . അദ്ദേഹത്തെ നമുക്ക് സ്നേഹംകൊണ്ട് കുറച്ചു ബോധനം നടത്തി എന്നെങ്കിലും നേർവഴി കൊണ്ടുവരാം എന്ന് എനിക്കൊരു പ്രതീക്ഷയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക