
ശുദ്ധമായ പ്രണയ ലഹരിയിൽ , ഗന്ധർവ്വ യാമങ്ങളിൽ, അപ്പു പറയുന്ന പ്രണയക്കുറിപ്പുകൾ പൂർണ്ണിമയ്ക്കിഷ്ടമാണ്.
ഈ ജന്മത്തിൽ പറഞ്ഞു തീരാവുന്ന പ്രണയക്കുറിപ്പുകൾ അല്ല അപ്പുവിൻ്റെ ചിന്താമണ്ഡലത്തിലുള്ളത്.
അപ്പു ഓരോ ബോധബിന്ദുക്കളിലും
ഇന്ദ്രനീലാഭയാർന്ന സുന്ദരാക്ഷിയെ കാണുന്നു.
അപ്പുവിൻ്റെ ചിന്തകളിൽ പൂർണ്ണിമ .
അപ്പുവിൻ്റെ ശ്വാസങ്ങളിൽ പൂർണ്ണിമ
അപ്പുവിൻ്റെ ശബ്ദങ്ങളിൽ പൂർണ്ണിമ
അപ്പുവിൻ്റെ പ്രതീക്ഷകളിൽ പൂർണ്ണിമ
അപ്പുവിൻ്റെ സ്വപ്നങ്ങളിൽ പൂർണ്ണിമ
നിഷ്കളങ്കമായ അപ്പുവിൻ്റെ പ്രണയാകാശം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ആകാശ സുന്ദരിയായ
പൂർണ്ണിമ .
പ്രണയ ദാഹമേറ്റു
ബോധമറ്റ അപ്പുവിൻ്റെ
ചുണ്ടുകളിൽ ,
പൂർണ്ണിമാ ,
വേഗം പൂർണ്ണിമയുടെ ഇന്ദ്രനീല നിറമാർന്ന സുന്ദര നയങ്ങൾ ചേർത്തുവയ്ക്കുക.
പ്രണയച്ചൂടിൽ കുതിർന്ന നിൻ്റെ ഗന്ധം ആസ്വദിച്ച്
ഗാന്ധർവ്വ നിദ്രയിൽ
ഞാനിടം തേടാം.