Image

അമ്മയുടെ മാറിലെ ചൂട് ( കവിത : ലീലമ്മ തോമസ്, ബോട്സ്വാന )

Published on 04 September, 2026
അമ്മയുടെ മാറിലെ ചൂട് ( കവിത :  ലീലമ്മ തോമസ്, ബോട്സ്വാന )

 

അമ്മയുടെ ചൂടില്ലാതെ കിടന്നൊരു 

ഒട്ടകപ്പക്ഷി മുട്ട…
എന്തുകൊണ്ട് അവിടെ ശേഷിച്ചു 

എന്നറിയില്ല.
അമ്മയെ കുറ്റപ്പെടുത്താനും ഇല്ല.

പക്ഷേ അത് കൈകളിലെത്തിയപ്പോൾ
എന്റെ മനസ്സിൽ ഒരേയൊരു ചിന്ത

“ഞാനും ഒരു അമ്മയല്ലേ…
ഒരു ജീവൻ പിറക്കാനുള്ള 

പ്രതീക്ഷയെ
എന്റെ കരുതലോടെ കാത്തുസൂക്ഷിക്കാം.”

ഒരു മുട്ടയല്ല ഞാൻ എടുത്തത്…
ഒരു കുഞ്ഞിന്റെ 

പ്രതീക്ഷയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക