Image

യുക്തി (അഡ്വ. സിസിലിയാമ്മ വര്‍ഗീസ്‌)

Published on 03 September, 2026
യുക്തി   (അഡ്വ. സിസിലിയാമ്മ വര്‍ഗീസ്‌)

കുഞ്ഞ് ജനിക്കാൻ ഉദരം വേണം,
മരിച്ചു ലയിക്കാൻ  ആറടി മണ്ണും.
കാലം കറങ്ങി തിരിയുമ്പോൾ,
ജനനത്തിനായി  ടെസ്റ്റ് ട്യൂബും,
ദഹിപ്പിക്കാൻ തീക്കുണ്ഠവും.

മരണത്തിനപ്പുറം കണ്ടവരില്ല,
ഭാവനയിൽ കണ്ടത് മാത്രം.
ആത്മാവിൽ വിശ്വാസമർപ്പിക്കുന്നോർ
മരണത്താൽ  അനശ്വരരാകുന്നു.
ശാസ്ത്രത്തിനും പിടികിട്ടാത്തൊരു സത്യമത്.

മതവും വിശ്വാസവും ഇല്ലാത്തോർക്ക്
ദൈവഭയം എന്നൊന്നില്ലേയില്ല
എല്ലാമേ  പ്രകൃതിതൻ  വികൃതി
മനുഷ്യനും മൃഗവും തമ്മിൽ
കഷ്ടിച്ചൊരു   വ്യത്യാസം  

ഇരുകാലികളും നൽകാലികളും—
തിന്നു കുടിച്ചും പോരാടിയും
ഭൂമിയിൽ ഒടുങ്ങിത്തീരുo  ജന്മം—
അതാണവരുടെ  യുക്തി.  

Adv. Siciliamma Varghese

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-04 00:07:54
💥🔥സിസ്സിലിയാമ്മേ ഈ 'അഡ്വ' വയ്ക്കുന്നതിന്റെ യുക്തി എന്താണ്?? ഇവിടെ അതിന്റെ പ്രസക്തി എന്താണ്??? Rejice✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക