Image

ബെത് ലഹേം കുടുംബ യൂണിറ്റ് ( സിനിമ : പി.സീമ )

Published on 03 September, 2026
ബെത് ലഹേം കുടുംബ യൂണിറ്റ് ( സിനിമ : പി.സീമ )

ഇന്നലെ ബെത് ലഹേം കുടുംബ യൂണിറ്റ് കണ്ടു. മോശമല്ല.. ബോറടിച്ചില്ല. എന്നാൽ അത്രയ്ക്ക് നല്ലത് എന്നും പറയാൻ ഉണ്ടൊ ആവോ. "യവനകഥയിൽ നിന്ന് വന്ന ഇടയകന്യക "കേട്ടു മതി മറന്ന് ആ പാട്ട് തിയേറ്റർ ഇഫക്റ്റിൽ കേൾക്കാനും കൂടി മോഹിച്ചാണ് പോയത്. അങ്ങനെ ഒന്ന് സിനിമയിൽ കണ്ടതേയില്ല. അത് ചേർക്കാൻ പറ്റിയ രംഗങ്ങൾ ഇല്ലായിരുന്നു എന്ന് തോന്നുന്നു. തുടക്കത്തിൽ എഴുതി കാണിച്ചപ്പോൾ പാട്ട് കേൾപ്പിക്കാമായിരുന്നു എന്ന് തോന്നി. ഇല്ലെങ്കിൽ പ്രണയികളിൽ ഒരാൾ കാണുന്ന ഒരു സ്വപ്നമായി കാണിച്ചാലും മതിയായിരുന്നു  ആ പാട്ട് അത്ര മേൽ ഹൃദ്യമാണ്. റീൽസിലും യു ട്യൂബിലും  കേൾക്കാം  കാണാം എന്ന് സമാധാനിക്കുന്നു. ഇത്രയും പ്രായമായിട്ടും ദാസേട്ടന്റെയും ചിത്രയുടെയും ശബ്ദം ഇങ്ങനെ തുടരുന്നതിൽ അഭിമാനിക്കാം. സിനിമയെപ്പറ്റി പറഞ്ഞു പാട്ടിൽ അവസാനിച്ചത്‌  എന്റെ പഴഞ്ചൻ മനസ്സിന്റെ കുഴപ്പവും പാട്ടിനോടുള്ള ഭ്രമവും കൊണ്ടാകും അല്ലെ? . മറ്റേ പാട്ടുകൾ സംഭാഷണം  ഇടയ്ക്ക് കയറി  വന്ന് വളരെ പെട്ടെന്ന് ഓടിപ്പോയത് കൊണ്ട്  ശരിയ്ക്കു കേട്ടുമില്ല. വരികൾ ഓർക്കുന്നുമില്ല.  യുവാക്കൾ കുട്ടികൾ ഒക്കെ ആസ്വദിച്ചു കാണും.  New gen കൂടെ ഒഴുകുക..അതല്ലേ ഇനി പറ്റുള്ളൂ.  ഒരു കാലത്ത് സംഗീതം സിനിമയുടെ ആത്മാവ് തന്നെ ആയിരുന്നുവല്ലോ. "സൂര്യകിരീട"മില്ലാതെ ദേവാസുരമില്ല. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടാതെ കിരീടമില്ല.  അത് ഒരു സുവർണ്ണ കാലം. ആസ്വദിക്കാൻ സാധിച്ചത് മഹാഭാഗ്യം തന്നെ.

ഈ സിനിമയിലെ കഥാപാത്രങ്ങൾ അവർക്ക് കിട്ടിയ റോളുകൾ നന്നായി ചെയ്തു. ഇടയ്ക്ക്   നല്ല കുറെ തമാശകൾ ഉണ്ടായിരുന്നു. പിന്നെ ഈ പാട്ടില്ലെന്നു പറഞ്ഞു കരയേണ്ട കാര്യമില്ല എപ്പോൾ വേണമെങ്കിലും യു ട്യൂബിൽ നിന്നു കണക്ട് ചെയ്‌താൽ എന്റെ സോണിക്കുട്ടൻ പാടിത്തരും. അവനും ഒരു  പഴഞ്ചനാണ് എന്നാലും നന്നായി ഇപ്പോഴും പാട്ട് കേൾപ്പിച്ചു തരും.  അപ്പോൾ എല്ലാരും പോയി സിനിമ കാണൂ.  ഞാൻ പാട്ട് മുഴുവൻ ഒന്ന് വെച്ചു കേൾക്കട്ടെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക