Image

കൊച്ചിൻ കലാഭവന് 57 വയസ്സ്...! : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Published on 03 September, 2026
കൊച്ചിൻ കലാഭവന്  57 വയസ്സ്...! : വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

കത്തോലിക്കാ സഭയിലെ സി.എം ഐ സന്യാസ സഭാംഗമായിരുന്ന ഫാ.ആബേലച്ചൻ്റെ മനസ്സിൽ 

രൂപംകൊണ്ട പ്രസ്ഥാനം. എറണാകുളത്ത് മെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ഒരു ചെറിയ മുറിയിലാണ് കലാഭവന്റെ ജനനം. ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളിലെ നിരവധി ഗാനങ്ങളഉടെ പരിഭാഷകൾ നടത്തി.

അവയ്ക്ക്സംഗീതരൂപം നൽകി കൃസ്ത്യൻ ഭക്തിഗാനങ്ങൾ പ്രചരിപ്പിക്കുക എന്ന അച്ചന്റെ പരിശ്രമമാണ് കലാസമിതിയുടെ പിറവിക്ക് കാരണമായത്.

അങ്ങനെ അച്ചൻ്റെ ആഗ്രഹം സഫലമായി.

1969 സെപ്റ്റംബർ 3 ന് വി.ആർ. കൃഷ്ണയ്യർ നിലവിളക്ക് കൊളുത്തി ആ സമിതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ...

പില്ക്കാലത്ത് നിരവധി കലാകാരന്മാരെ സൃഷ്ടിച്ച , അവരെ കൈപിടിച്ചുയർത്തിയ

കൊച്ചിൻ കലാഭവന് അങ്ങനെ ആരംഭം കുറിച്ചു .

1974 ആഗസ്റ്റ് 15 നാണ് ഠൗൺ ഹാളിനടുത്ത് രൂപതയുടെ സ്ഥലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ചു 

പ്രവർത്തനങ്ങൾ അങ്ങോട്ടേക്കു മാറ്റുന്നത്...

അച്ഛൻ്റെ ആഗ്രഹ പൂർത്തീകരണത്തിൻ്റെ തുടക്കം.....

കലാരംഗത്ത് , മലയാളക്കരയിൽ ഒരു പുത്തൻ ചുവടുവയ്പുമായി

മിമിക്സ് പരേഡ് എന്നപേരിൽ ആദ്യ സ്റ്റേജ് ഷോ നടന്നു

മിമിക്രിയുടെ കളിത്തൊട്ടിലായ കൊച്ചിയിൽ .

1981 സെപ്റ്റംബർ 21 ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ..മലയാളക്കരയിലും മറുനാട്ടിലുമായി 

ചിരിയുടെ പൊടിപൂരം തീർത്ത കലാഭവൻ മിമിക്രി സംഘത്തിന്റെ ആദ്യ പ്രോഗ്രാം ....

സിദ്ധിഖ് ; ലാൽ ; അൻസാർ ; കെ.എസ്.പ്രസാദ് ; റഹ്‌മാൻ, വർക്കിച്ചൻ പേട്ട,

എന്നീ ആറുപേർ ചേർന്ന്.. ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മമ്മൂട്ടിയും .

കലാഭവൻ ,പേരിനോട് കൂട്ടിച്ചേർത്ത എത്രയോ കലാകാരന്മാർ !

മിമിക്സ് പരേഡും ഗാനമേളയും കലാഭവനെ ആഗോള പ്രശസ്തിയിലേക്കെത്തിച്ച

രണ്ട് പ്രോഗ്രാമുകൾ!

ആദ്യകാലത്ത് ഗാനമേളയുടെ ഇടയിൽ 'ഫില്ലർ ' പ്രോഗ്രാമായി

ആരംഭിച്ചതായിരുന്നു മിമിക്രി. അതായിരുന്നു അതിൻ്റെ അവതരണ ശൈലിയും ..

പിന്നീടാണ് മിമിക്സ് പരേഡ് ആരംഭിക്കുന്നത്..

മിമിക്സ് പരേഡിനും ഗാനമേളയ്ക്കുംപുറമേ ഉപകരണസംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ

എന്നിവയും ഇവിടെ അഭ്യസിപ്പിച്ചു വരുന്നു...

സഹൃദയനും, സംഘാടകനും, മികച്ച അഡ്മിനിട്രേറ്ററും ഇതിൻ്റെ സ്ഥാപകനുമായ

ആബേലച്ചൻ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു..

സിദ്ധിക്, ലാൽ , ജയറാം, ദിലീപ്, കലാഭവൻ, മണി , കെ. എസ്. പ്രസാദ്,എൻ.എഫ്.വർഗീസ്,

സൈനുദീൻ, അൻസാർ, ഷാജോൺ , കലാഭവൻ പ്രജോദ്,

തുടങ്ങി ഇവിടുത്തെ മിമിക്സ് പരേഡ് ഗ്രൂപ്പിലുണ്ടായിരുന്ന ധാരാളം പേർ സിനിമയിലെ 

വിവിധ മേഖലകളിലും സ്റ്റേജ് ഷോകളിലും ശ്രദ്ധേയരായി.....

ഗാനമേളയും, മിമിക്സ് പരേഡും , കലാഭവൻ്റെ നിരവധി പ്രോഗ്രാമുകൾ!

കൂടാതെ അതിലെ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള ധാരാളം"മെഗാ ഷോയും "

കെ.എസ്. പ്രസാദിൻ്റെ നേതൃത്വത്തിലുള്ളതും ഒക്കെയായി നിരവധി പ്രോഗ്രാമുകൾ 

സംഘടിപ്പിക്കാൻ കഴിഞ്ഞത്, ഇത് കുറിക്കുമ്പോൾ ഓർമ്മയിക്കോടിയെത്തുന്നു.....

അങ്ങനെ ഈ പ്രസ്ഥാന ത്തിലെ പലരുമായി സൗഹൃദം സ്ഥാപിക്കാനും അവസരം ലഭിച്ചു.

കലാഭവൻ്റെ സ്റ്റാഫിനെ വിട്ടുതന്ന് അവരുടെ ശിക്ഷണത്തിൽ

ഞങ്ങളുടെ റിക്രിയേഷൻ ക്ലബ്ബിൽ ഇൻസ്ട്രമെൻറൽ മ്യൂസിക് ക്ലാസ്സുകളും സംഘടിപ്പിക്കാനായി.

1988 നവംബർ 11 ന് ക്ലാസ്സുകൾ തുടങ്ങി. ഇതിൽ ആബേലച്ചൻ്റെ സഹകരണം പ്രത്യേകം ഓർക്കുന്നു.

മികച്ചസംഘാടകനായ ശ്രീ. കെ.എസ് പ്രസാദ് ഇപ്പോൾ ഇതിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

(കുറിപ്പും ചിത്രവും ശേഖരത്തിൽ നിന്നും )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക