Image

നാഗപടത്താലി (ചെറുകഥ:സാംജീവ്)

Published on 03 September, 2026
നാഗപടത്താലി (ചെറുകഥ:സാംജീവ്)

അയാളുടെ പേര് കല്യാണക്കുട്ടൻ എന്നായിരുന്നു. എന്നാൽ പഠിച്ച കാളേജിൽ അയാൾ അറിയപ്പെട്ടിരുന്നത് ശകുനിക്കുട്ടൻ എന്നായിരുന്നു. ചിലർ അയാളെ ശകുനിയെന്നും വിളിച്ചിരുന്നു.
സ്നേഹിതനായ ആനന്ദക്കുട്ടന്റെ വിവാഹദിനത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ശകുനി പറഞ്ഞു.
“എടാ, മംഗളാശംസകൾ. ഞങ്ങളുടെ നാട്ടുകാരി ഒരു സുന്ദരിപ്പെണ്ണിനെ ആണല്ലോ നീ കെട്ടിയത്. പിന്നൊരു കാര്യം. അടുത്ത ബുധനാഴ്ച വിരുന്നൂണ് എന്റെ വീട്ടിൽ. നിന്റെ വധൂഗ്യഹത്തിൽ നിന്ന് അഞ്ചു മൈൽ ദൂരം മാത്രമേയുള്ളു. ഞാൻ കാറുമായി വരാം.”
"തീർച്ചയായിട്ടും ഞങ്ങൾ വന്നിരിക്കും.”

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...

 

Join WhatsApp News
Sudhir Panikkaveetil 2026-09-05 21:06:43
വിധവയായ ഒരു അമ്മായിയമ്മയ്ക്ക് തന്റെ മകനോട് വൈകാരികമായ ഒരു ബന്ധനമോ അനാരോഗ്യകരവും തീവ്രവുമായ ഉടമസ്ഥാവകാശ മനോഭാവമോ അനുഭവപ്പെടാം. ഇത് പലപ്പോഴും പുതുതായി വരുന്ന മരുമകളെ കഷ്ടപെടുത്താനുള്ള ഒരു മാനസിക പ്രശ്നമാകാറുണ്ട്. ഈ കഥയിൽ ആ പ്രശനം നിൽക്കുമ്പോൾ മരുമകളും മുൻ ധാരണകളുമായി എത്തുന്നു. കൂട്ടുകാരന്റെ പേരുപോലെ ശകുനി കുത്തി വച്ച വിഷം. ഇപ്പോൾ ഈ വിഷയം കുടുംബങ്ങളിൽ ഉണ്ടോ എന്നറിയില്ല. പക്ഷെ ഒരു കാലത്ത് നടന്നിരുന്ന ജീവിതയാഥാർഥ്യങ്ങളെ കഥാകൃത്ത് തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-05 22:48:23
💥🔥നല്ല വ്യൂവർഷിപ്പും റേറ്റിങ്ങും ഉള്ള എല്ലാ മസാല- പൈങ്കിളി സീര്യലിന്റെയും ഇതിവൃത്തം ഇപ്പോഴും ഇതൊക്കെ തന്നേ കേരളത്തിൽ.. സ്വന്തമായി പത്തു കാശ് വരുമാനം കിട്ടുന്ന ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കാനും, കല്യാണത്തിന് മുന്നേ സ്വന്തമായി പാർപ്പിടം ഉണ്ടാക്കാൻ ത്രാണിയുമില്ലാത്തതുമായ എല്ലാ ആണിനും പെണ്ണിനും ഈ അമ്മായിയമ്മ -നാത്തൂൻ പോര് അനുഭവിച്ചേ മതിയാകൂ. എന്തേ ഇവിടുത്തെ മലയാളി വീടുകളിൽ ഇമ്മാതിരി പോരുകൾ ഇല്ലാത്തത്??? ✳️Rejice
Josecheripuram 2026-09-06 18:18:15
അമ്മായിഅമ്മ മരുമകൾ പോരാട്ടം ഒരു ഈഗോ ക്ലാഷ് ആണ്, നർമത്തിൽ കുടി അത്‌ എഴുത്തുകാരൻ നന്നായി അവതരിപ്പിച്ചിട്ടുഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക