
രജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി നിലീന്‍ സാന്ദ്ര. അടുത്തിടെയാണ് 'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീന്‍ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവര്‍ വിവാഹം രജിസറ്റര്‍ ചെയ്തിരുന്നു.
യുവ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ് ആണ് വരന്‍. 2017 മുതല്‍ നിലീന്റെസുഹൃത്താണ് ശ്യാമിന്‍. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങള്‍ നിലീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.
''വലിയ വിവാഹാഘോഷങ്ങള്‍ക്ക് മുന്‍പേ, ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഞങ്ങളുടെ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നതിനാല്‍ ഈയൊരു ചടങ്ങ് ഞങ്ങള്‍ക്ക് ആദ്യം തന്നെ നടത്തേണ്ടതുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ ചിന്തിച്ചു... ആ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് മാലകള്‍ പരസ്പരം മാറി കുറച്ച് സന്തോഷം കൂടി പങ്കുവച്ചുകൂടാ വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം.''-ചിത്രങ്ങള്‍ പങ്കുവച്ച് നിലീന്റെ വാക്കുകള്‍.
സംഗീത് പ്രതാപ് നായകനാകുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്. നിലീന്‍ സാന്ദ്രയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീന്‍ സാന്ദ്രയാണ്.