
കരിയറിലെ ആദ്യ 200 കോടി നേടി നിവിന്‍ പോളി. ഗിരീഷ് എ.ഡി. ചിത്രം ബെത്ലഹേം കുടുംബയൂണിറ്റ് ഏകദേശം 203 കോടിയാണ് ഇതുവരെ നേടിയത്.
മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. കേരളത്തിലും ഓവര്‍സീസിലും ഗംഭീര പ്രതികരണമാണ് ഇപ്പോഴും സിനിമയ്ക്കു ലഭിക്കുന്നത്.
'മഞ്ഞുമ്മല്‍ ബോയ്‌സ്', 'എമ്പുരാന്‍', 'ലോക', 'വാഴ 2', 'തുടരും', 'ദൃശ്യം 3' എന്നിവയാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് മലയാള സിനിമകള്‍. കഴിഞ്ഞ രണ്ട് സിനിമകളില്‍ നിന്നായി ഏകദേശം 350 കോടിയാണ് നിവിന്‍ പോളി ബോക്‌സ്ഓഫിസില്‍ നിന്നും വാരിയത്.
നായികയായ മമിത ബൈജുവിനും ഇത് അപൂര്‍വ റിക്കാര്‍ഡ് ആണ്. തുടര്‍ച്ചയായി മൂന്ന് സിനിമകളാണ് നടിയുടേതായി 200 കോടിയിലെത്തുന്നത്.
വിജയ് നായകനായ 'ജനനായകന്‍', സൂര്യയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നീ സിനിമകള്‍ക്കുശേഷം 200 കോടിയിലെത്തുന്ന മമിതയുടെ മൂന്നാമത്തെ സിനിമയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'.
അതിവേഗം 200 കോടി നേടുന്ന മലയാള സിനിമകളില്‍ 'ലോക'യെ വെട്ടി 'ബെത്ലഹേം' മൂന്നാമതെത്തി. 13 ദിവസംകൊണ്ടാണ് ലോകയുടെ നേട്ടമെങ്കില്‍ 11 ദിവസം കൊണ്ട് ബെത്ലഹേം 200 കോടിയിലെത്തി. അഞ്ച് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച 'എമ്പുരാന്‍' ആണ് ഒന്നാമത്. ഒന്‍പത് ദിവസം കൊണ്ട് 200 കോടി ക്ലബിലെത്തിയ ദൃശ്യം 3 ആണ് രണ്ടാം സ്ഥാനത്ത്.