
പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.11 ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ആശ്രിത നിയമനത്തിലൂടെ പൊലിസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേല്‍ക്കുന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
പാര്‍വതി തിരുവോത്താണ് കേന്ദ്ര കഥാപാത്രമായ അവതരിപ്പിക്കുന്നത്. അഭിയരംഗത്തെത്തിയിട്ട് ഇരുപതു വര്‍ഷക്കാലമായ പാര്‍വതി ഇതാദ്യമായാണ് ഒരു പൊലിസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.