Image

മമിത ബൈജു ആശുപത്രിയില്‍; പൂര്‍ണവിശ്രമത്തിന് നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

Published on 02 September, 2026
മമിത ബൈജു ആശുപത്രിയില്‍; പൂര്‍ണവിശ്രമത്തിന് നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍


 

നടി മമിത ബൈജുവിന് പനി. കടുത്ത പനിയെത്തുടര്‍ന്ന് താരം ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന നടിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം മാറ്റിവച്ചു.

ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മമിത.

''നിര്‍ഭാഗ്യവശാല്‍, നമ്മള്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ, പക്ഷേ ഡോക്ടര്‍മാര്‍ പൂര്‍ണമായും വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

കൂടാതെ ശരീര വേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ ഒരുകാരണവശാലും യാത്ര സാധ്യമല്ലെന്നാണ് അവര്‍ പറയുന്നത്.

എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കില്‍ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്.

ഈ കുടുംബത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തില്‍ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു.''മമിത ബൈജുവിന്റെ വാക്കുകള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക