Image

ടൊവീനോയുടെ പേരില്‍ വ്യാജ ഇമെയില്‍; മുന്നറിയിപ്പുമായി നടന്‍

Published on 02 September, 2026
 ടൊവീനോയുടെ പേരില്‍ വ്യാജ ഇമെയില്‍; മുന്നറിയിപ്പുമായി നടന്‍

 

തന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെ നടന്‍ ടൊവീനോ തോമസ്.

താനാണെന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ച് ഇത്തരക്കാര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും താരം വ്യക്തമാക്കി.

tovinothomas79@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ടൊവീനോയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഈ ഇമെയില്‍ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്റെ പേരില്‍ ആശയവിനിമയം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ അറിയിച്ചു.

ടൊവീനോ പങ്കുവച്ച കുറിപ്പ്

''പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച്

എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികള്‍ വിവിധ ആളുകളിലേക്ക് ഇമെയിലുകള്‍ അയക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ വരുന്നത്: tovinothomas79@gmail.com

ഈ ഇമെയില്‍ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ ഇമെയില്‍ വിലാസത്തില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ, വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ, അതിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഈ ഇമെയിലില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍, ദയവായി അത് സ്പാം/ഫിഷിംഗ് (Spam/Phishing) ആയി റിപ്പോര്‍ട്ട് ചെയ്ത് ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുക. മറ്റാരും ഈ വ്യാജ പ്രചാരണത്തിന് ഇരയാകാതിരിക്കാന്‍ ഈ വിവരം ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള മറ്റുള്ളവരുമായും പങ്കുവയ്ക്കുക.

എന്റെ പേരില്‍ വരുന്ന ഏതൊരു സന്ദേശവും പ്രതികരിക്കുന്നതിന് മുന്‍പ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി.''

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക