
ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം നീക്കത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറക്കി.
ഉര്‍വ്വശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്ദീപ് സേനനും അലക്‌സ് ഇ. കുര്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. രഘു സുഭാഷ് ചന്ദ്രന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കല്‍ പ്രൊജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു
അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിബിന്‍ ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടന്‍ തന്നെ ഉര്‍വ്വശി തിയേറ്റേഴ്‌സ് റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.
ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍; സന്തോഷ് രാമന്‍, മേയ്ക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആര്‍ട്ട്: സുനില്‍ ലാവണ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, ആക്ഷന്‍: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്. പി.ആര്‍.ഓ- വാഴൂര്‍ ജോസ്.