Image

അഹാനയുടെയും നിമിഷിന്റെയും വിവാഹം സെപ്റ്റംബര്‍ 13-ന് കോവളത്ത് വച്ച്

Published on 31 August, 2026
 അഹാനയുടെയും നിമിഷിന്റെയും വിവാഹം സെപ്റ്റംബര്‍ 13-ന് കോവളത്ത് വച്ച്

 

നടിയും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുന്‍സറുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹം സെപ്റ്റംബര്‍ 13 ഞായാറാഴ്ച നടക്കുമെന്ന് സൂചന.

അഹാന പങ്കുവച്ച ഒരു ചിത്രമാണ് ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. കറുത്ത വസ്ത്രമണിഞ്ഞ് എന്റെ തങ്കമായ പയ്യനെക്കുറിച്ച് ചിന്തിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അഹാന ഒരു പോസ്റ്റ് പങ്കുവെച്ചത്.

തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 13-നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം എന്നായിരുന്നു ഒരാളുടെ കമന്റ് ചെയ്തു. എന്നാല്‍ ഈ കമന്റ് അഹാന ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് അതേ പ്രൊഫൈലില്‍ നിന്നും വീണ്ടും സമാനമായ കമന്റ് പ്രത്യക്ഷപ്പെട്ടതോടെ അഹാന ആ അക്കൗണ്ട് തന്നെ ബ്ലോക്ക് ചെയ്തതായാണ് റെഡ്ഡിറ്റില്‍ നിന്നും പുറത്തുവരുന്ന വിവരം.

കോവളം താജ് കോവളത്തുവച്ച് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷമാകും ഇതെന്നും സൂചനയുണ്ട്.

ഛായാഗ്രാഹകന്‍ നിമിഷ് രവിയുമായി ദീര്‍ഘകാലമായി പ്രണയത്തിലാണ് അഹാന.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക