Image

ലൗലജനായി ഞെട്ടിക്കാന്‍ ലാലേട്ടന്‍; തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്!

Published on 29 August, 2026
 ലൗലജനായി ഞെട്ടിക്കാന്‍ ലാലേട്ടന്‍; തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്!

 

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'അതിമനോഹര'ത്തിന്റെ ഓണം സ്പെഷ്യല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോലീസ് യൂണിഫോമില്‍ ബുള്ളറ്റില്‍ മാസ് ലുക്കിലിരിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ചിത്രം ഡിസംബര്‍ 24-ന് തിയേറ്ററുകളിലെത്തും.

ലൗലജന്‍ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷഭരിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനപ്രിയ കൂട്ടുകെട്ടായ മോഹന്‍ലാല്‍-മീരാ ജാസ്മിന്‍ ജോഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

'തുടരും' എന്ന വന്‍ വിജയത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ലാലു അലക്‌സ്, മനോജ് കെ. ജയന്‍, ജഗദീഷ്, ഇര്‍ഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ബിനു പപ്പു സഹസംവിധായകനായ ചിത്രത്തിന്റെ എഡിറ്റിങ് ഷെഫീഖ് വി.ബിയും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക