
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം രണബാലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16-ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.
സെപ്റ്റംബര്‍ 11-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു 'രണബാലി'. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ രശ്മിക മന്ദാനയ്ക്ക് ഗുരുതരമായ പരിക്കേറ്റത്തിനെ തുടര്‍ന്നാണ് റിലീസ് ഒക്ടോബറിലേക്ക് മാറ്റിയത്.
'ഗീത ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.