Image

'യഷ് ഒരു സീന്‍ പോലും സംവിധാനം ചെയ്തിട്ടില്ല, ടോക്‌സിക് പൂര്‍ണ്ണമായും ഗീതുവിന്റെ വിഷന്‍': സുദേവ് നായര്‍

Published on 29 August, 2026
 'യഷ് ഒരു സീന്‍ പോലും സംവിധാനം ചെയ്തിട്ടില്ല, ടോക്‌സിക് പൂര്‍ണ്ണമായും ഗീതുവിന്റെ വിഷന്‍': സുദേവ് നായര്‍

 

കന്നഡ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയ ചിത്രത്തിന്റെ തിരക്കഥ യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തയ്യാറാക്കിയത്. ചിത്രീകരണ സമയത്ത് സിനിമയെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുദേവ് നായര്‍. ഗീതുവിന് പകരം സിനിമയുടെ സംവിധാനം ഏറ്റെടുത്തിരുന്നത് യഷ് ആയിരുന്നുവെന്നാണ് പ്രചരിച്ച വാര്‍ത്തകള്‍.

'ആ റൂമറുകളൊന്നും സത്യമല്ല. ഈ സിനിമ പൂര്‍ണമായും ഗീതു മോഹന്‍ദാസ് എന്ന സംവിധായകയുടെ വിഷനാണ്. ഷെഡ്യൂള്‍ ബ്രേക്കിനിടയില്‍ ആരോ പടച്ചുവിട്ട കാര്യമായിരുന്നു ഇത്. പടം ഉപേക്ഷിച്ചെന്നും യഷ് ഷാഡോ ഡയറക്ഷന്‍ ചെയ്യുന്നുവെന്നുമെല്ലാം ഞാനും കേട്ടു. പക്ഷേ, വിശ്വസിച്ചില്ല. നെഗറ്റീവ് പരത്താനായി ആരോ ഉണ്ടാക്കിവിട്ട കാര്യമാണിത്.

ഞാന്‍ അവിടെയുണ്ടായിരുന്ന സമയത്തെല്ലാം ഗീതു തന്നെയാണ് എല്ലാ സീനും എടുത്തത്. യഷ് സംവിധാനത്തില്‍ ഒരിക്കലും കൈകടത്താറില്ല. ഡയറക്ടര്‍ എന്ത് പറയുന്നോ അത് കൃത്യമായി ചെയ്യുന്ന 'ഡയറക്ടേഴ്സ് ആക്ടറാണ്' യഷ്. ചില ടേക്കുകള്‍ ഓക്കെയാണോ അല്ലയോ എന്നറിയാന്‍ വല്ലാത്ത ക്യൂരിയോസിറ്റിയായിരുന്നു. അത്രക്ക് ഡെഡിക്കേറ്റഡാണയാള്‍,' സുദേവ് നായര്‍ പറയുന്നു. സിനിമയുടെ ചിത്രീകരണ വേളയില്‍ മുഴുവന്‍ കഥ തന്നോട് പറഞ്ഞിട്ടില്ലെന്നും അവിടവിടായി ചില സീനുകള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. യഷ് തന്നോട് ടോക്സിക്കിന്റെ കഥ പറയാന്‍ നേരത്ത് ഗീതു മോഹന്‍ദാസ് അത് തടഞ്ഞെന്നും സുദേവ് പറയുന്നു. ന്യൂസ് 18 യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയഡ് ?ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ടോക്‌സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്‌സിക്. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിനിമയ്ക്ക് വേണ്ടി 50 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടോക്‌സിക്കിന്റെ കോ പ്രൊഡ്യൂസറും കോ റൈറ്ററും കൂടിയാണ് യഷ്. നായികനടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നയന്‍താരയ്ക്കാണ്.

12 കോടിക്കും 18 കോടിക്കും ഇടയിലാണ് നയന്‍താരയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 കോടി രൂപയാണ് കിയാര അദ്വാനിയുടെ പ്രതിഫലം. 5 കോടിയോളം രു?ഗ്മിണി വാസന്തിനും ?ഹുമ ഖുറേഷിക്കും താര സുതാര്യക്കും 3 കോടി രൂപ വീതവുമാണ് പ്രതിഫലമെന്നാണ് വിവരം. മൂത്തോന്‍ ആണ് ഗീതു മോഹന്‍ദാസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളിയായിരുന്നു നായകന്‍. 2019 ലാണ് മൂത്തോന്‍ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ മൂത്തോന്‍ പ്രശംസ നേടി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക