Image

വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ഒക്ടോബർ 16-ന് തിയറ്ററുകളിലേക്ക്

Published on 28 August, 2026
വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ഒക്ടോബർ 16-ന് തിയറ്ററുകളിലേക്ക്

തെലുങ്ക് സിനിമയിലെ മോസ്റ്റ് അവൈറ്റഡ് പീരിയഡ് ആക്ഷൻ ഡ്രാമയായ ‘രണബാലി’യുടെ റിലീസ് തീയതി മാറ്റിവെച്ചതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം, ഇനി ഒക്ടോബർ 16-ആം തീയതി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിനു ശേഷം ആദ്യമായി വലിയ സ്ക്രീനിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ബ്രഹ്മാണ്ഡ ചിത്രത്തിനുണ്ട്.

രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്ത് ചരിത്രപുസ്തകങ്ങളിൽ ഇടംനേടാത്ത യഥാർത്ഥ സംഭവങ്ങളെയും വംശഹത്യകളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘

ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ഈ ഒക്ടോബറിൽ തുറക്കപ്പെടുന്നു’ എന്ന ടാഗ്‌ലൈനോടെയാണ് അണിയറപ്രവർത്തകർ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക