Image

നീലക്കുയില്‍ 30ന്

അജയ് തുണ്ടത്തില്‍ Published on 28 August, 2026
നീലക്കുയില്‍ 30ന്

തിരു: ഓണം വാരാഘോഷ ചടങ്ങളുടെ സമാപന ദിവസമായ 30ന് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി (പാളയം പബ്ലിക് ലൈബ്രറി) ഹാളില്‍ വൈകീട്ട് ഏഴു മണിക്ക് 'നീലക്കുയില്‍' നാടകാവതരണം ഉണ്ടായിരിക്കുന്നതാണ്.

1954 ല്‍ ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി കെ പരീക്കുട്ടി നിര്‍മ്മിച്ച് ഉറൂബിന്റെ രചനയില്‍ പി ഭാസ്‌കരന്‍, രാമു കാര്യാട്ട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയാണ് നീലക്കുയില്‍. സത്യനും മിസ് കുമാരിയും പി ഭാസ്‌കരനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ വിന്‍സന്റ് ഛായാഗ്രഹണവും രാഘവന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ച നീലക്കുയില്‍, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സിനിമ കൂടിയാണ്.

സമം ആര്‍ട്‌സ് തിരുവനന്തപുരത്തിന്റെ ബാനറില്‍ ആര്‍ എസ് മധു രചനയും സി വി പ്രേംകുമാര്‍ സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ ജിതേഷ് ദാമോദര്‍, സിത്താര ബാലകൃഷ്ണന്‍, സജനചന്ദ്രന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സി വി പ്രേംകുമാര്‍, ആര്‍ രാജേശ്വരി, റജുലമോഹന്‍, ശങ്കരന്‍കുട്ടി നായര്‍, മാസ്റ്റര്‍ കാശിനാഥന്‍ എന്നിവര്‍ അരങ്ങിലെത്തുന്നു.

അജയ് തുണ്ടത്തിലാണ് നാടകത്തിന്റെ പിആര്‍ഓ .......
 

നീലക്കുയില്‍ 30ന്
നീലക്കുയില്‍ 30ന്
നീലക്കുയില്‍ 30ന്
Join WhatsApp News
ajay 2026-08-28 12:49:16
GREAT!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക