Image

വിഖ്യാത ഗായിക ഡോളി പാര്‍ട്ടണ്‍ അന്തരിച്ചു

Published on 26 August, 2026
 വിഖ്യാത ഗായിക ഡോളി പാര്‍ട്ടണ്‍ അന്തരിച്ചു

 


ന്യൂയോര്‍ക്ക്: വ്യത്യസ്തമായ ആലാപനശൈലിയും രചനാവൈഭവവും കൊണ്ട് അമേരിക്കന്‍ നാടോടിസംഗീതരംഗത്ത് വ്യത്യസ്തമായ പാത ഒരുക്കിയ ഗായിക ഡോളി പാര്‍ട്ടണ്‍ (80) അന്തരിച്ചു.  വാന്‍ഡെര്‍ഫില്‍റ്റ് ഇന്‍ഗ്രാം കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജോലീന്‍, മെനി കളേഴ്സ്, ഐ വില്‍ ഓള്‍വെയ്സ് ലവ് യു തുടങ്ങിയ ഡോളിയുടെ ആല്‍ബങ്ങള്‍ക്ക് വമ്പന്‍ ഹിറ്റുകളാണ്.

വ്യത്യസ്തമായ ആലാപനശൈലിയും ആകാരഭംഗിയും സവിശേഷമായ വേഷവിതാനങ്ങളുമായിരുന്നു ഡോളിയെ മറ്റ് സംഗീതപ്രതിഭകളില്‍ നിന്ന് വേറിട്ടുനിര്‍ത്തിയത്. ദേശ, ഭാഷാ, സാാസ്‌കാരിക അതിര്‍വരമ്പുകളെ മുഴുവന്‍ ഭേദിക്കുന്നതായിരുന്നു ഡോളിയുടെ ഗാനങ്ങളും അതുണ്ടാക്കിയ കീര്‍ത്തിയും സ്വാധീനവും. നൂറ് കണക്കിന് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് ഡോളി. ഒരു കാലത്ത് ഈ ആല്‍ബങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇന്നതിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് യൂട്യൂബിലുള്ളത്.

സംഗീതത്തിന് പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായിരുന്നു. സംഗീതവും അതില്‍ നിന്നുള്ള വരുമാനവുമായിരുന്നു അതിനായി അവര്‍ കണ്ടെത്തിയ  വഴി. ദാരിദ്ര്യം കാരണം ചെറുപ്പകാലത്ത് പഠനം അവസാനിപ്പിക്കേണ്ടിവന്ന അച്ഛന്റെ സ്മരണയില്‍ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക