
തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത തൃഷയായിരുന്നു സമൂഹമാധ്യമങ്ങളിലെ താരം. തൃഷ കാറില്‍ നിന്നിറങ്ങി വരുന്നതും സദസില്‍ ഇരിക്കുന്നതും വിജയ്യെ അഭിസംബോധന ചെയ്യുന്നതുമൊക്കെ ഇപ്പോള്‍ വൈറലാണ്.
അതേസമയം ചര്‍ച്ചകള്‍ ഒരു വശത്ത് മുറുകുമ്പോള്‍ ചടങ്ങിനെത്തിയ സാരിയുടത്ത ചിത്രങ്ങള്‍ പങ്കുവച്ച് എല്ലാ ചര്‍ച്ചകളെയും കെയര്‍ഫ്രീ ആക്കുകയാണ് തൃഷ.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ താരം തെരഞ്ഞെടുത്തത് അമ്മയുടെ സാരിയായിരുന്നു. ഇക്കാര്യം തൃഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
തൃഷയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'പ്രിയപ്പെട്ടവളെ... നിന്നെ പ്രണയിക്കാതിരിക്കാന്‍ നീയെനിക്കൊരു കാരണം പറഞ്ഞുതരൂ അകത്തും പുറത്തും ഏറ്റവും സുന്ദരിയായ നീ' എന്നായിരുന്നു ഖുഷ്ബുവിന്റെ കമന്റ്.
മഞ്ഞ നിറത്തിലുള്ള കസവ് സാരിയുടുത്തായിരുന്നു തൃഷ ചടങ്ങിനെത്തിയത്. ഇളംപച്ചനിറത്തിലുള്ള ബ്ലൗസാണ് പെയര്‍ ചെയ്തത്. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ഇരുന്നത്. തൃഷയ്‌ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.
ചെന്നൈ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ് പതാകയുയര്‍ത്തുന്ന ചടങ്ങില്‍ ഉള്‍പ്പെടെ മുന്‍നിരയിലായിരുന്നു തൃഷ ഇരുന്നതും.
മഞ്ഞ നിറമുള്ള സാരിയും മുടിയില്‍ മുല്ലപ്പൂക്കളുമായി മുഖ്യമന്ത്രി വിജയ് വരുന്നത് കാത്തിരിക്കുന്ന തൃഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.