
മോഹന്‍ലാലിനൊപ്പം സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തന്റെ 12 വര്‍ഷത്തെ ആഗ്രമാണ് സാധ്യമായതെന്ന് സംവിധായകന്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ഔദ്യോഗിക പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷമാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ആശിര്‍വാദ് സിനിമാസ് ആയിരിക്കും ചിത്രത്തിന്റെ നിര്‍മാണം എന്നാണ് സൂചന.
''അടുത്ത വര്‍ഷം ജൂഡ് ആന്തണി ജോസഫിനൊപ്പം ആവേശകരമായ ഒരു പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു! കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവയ്ക്കുന്നതാണ്!'' മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി സംവിധായകന്‍ ജൂഡുമെത്തി. ''കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്റണി ചേട്ടാ. വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി ദൈവമേ,' എന്നായിരുന്നു ജൂഡിന്റെ കമന്റ്.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ നായികയാക്കി ജൂഡ് സംവിധാനം ചെയ്ത 'തുടക്കം' വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിന് ഇടയിലാണ് ഈ പ്രഖ്യാപനം.