
യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലര്‍ച്ചെ ഉറക്കത്തില്‍ സമാധാനപരമായാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുടുംബം പങ്കുവെച്ച പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് ധീരമായി പോരാടിയ ശേഷമാണ്
യുവനടിയുടെ ഈ അപ്രതീക്ഷിത വിയോഗം.
അനന്യയുടെ മരണവാര്‍ത്ത ഒരു മാസത്തിനുശേഷമാണ് കുടുംബം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവള്‍ ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും വേദനയോടെ പങ്കുവെച്ചു.