
ഹ്യൂസ്റ്റൻ: ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയാണ് തൻറെ ജീവിതലക്ഷ്യങ്ങളിൽ ഒന്നെന്നും അതിനായി എന്നും പോരാടിയിട്ടുണ്ടെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ പ്രസ്‌താവിച്ചു . ഹ്യൂസ്റ്റണിലെ ഫൊക്കാന അനുഭാവികളും, ടീം ഇൻ്റഗ്രിറ്റിയുടെ പ്രവത്തകരും സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൻ്റെ ഫൊക്കാനയിലെ പ്രവർത്തന കാലം മുഴുവൻ സംഘടനയുടെ ചെറിയ സ്ഥാനങ്ങൾ മുതൽ പ്രവർത്തിക്കുന്നതാണ് എന്നും എന്റെ നേതൃത്വത്തിൽ ഏഴോളം കേസുകളിൽ ഫൊക്കാനയുടെ വാദം നിരവധി കോടതികളിൽ എത്തിക്കുവാനും എല്ലാ കേസുകളിലും ഫൊക്കാനയെ വിജയിപ്പിക്കാനും കഴിഞിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. ഒപ്പം തന്നേ എതിർ സ്ഥാനാർഥി പല പ്രാവശ്യം ഫൊക്കാനയ്ക്കെതിരെ കേസ് കൊടുത്തയല്ലാളായതുകൊണ്ട് എന്തു കൊണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്തിയാക്കാൻ താൻ യോഗ്യനാണ് എന്നും അദ്ദേഹം പ്രസ്‌താവിച്ചു .

ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന സന്തോഷ് നായർ (ചിക്കാഗോ ) അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർഥി അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്) ഫൊക്കാന ഓഡിറ്റർ സ്ഥാനത്തേയ്ക്ക് വരുവാൻ പോകുന്ന ജോൺ ജോസഫ്, ടെക്‌സസ് റീജിയൻ വൈസ് പ്രസിഡന്റ്റ് സ്ഥാനാർഥി റെജി കുര്യൻ എന്നിവർ തങ്ങളുടെ ഫൊക്കാനയിലെയും സമൂഹത്തിലെയും പ്രവർത്തന പരിചയങ്ങളും, ഫൊക്കാനയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിശദീകരിച്ചു പ്രസംഗിച്ചു.
ടീം ഇന്റഗ്രിറ്റിയുടെ മാനിഫെസ്റ്റോ മുൻ ഫൊക്കാന പ്രസിഡൻ്റ് ജി .കെ. പിള്ളയ്ക്ക് സ്ഥാനാർത്ഥികൾ ചേർന്ന് നൽകിയത് സ്വീകരിച്ചു കൊണ്ട് അദ്ദേഹം anugraha പ്രഭാഷണം നടത്തി . ഫോർട്ട്ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട‌് കോർട്ട് ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് ഫോർട്ട് ബെൻഡ് കൗണ്ടി പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറ,മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്‌റ്റർ ഹ്യുസ്റ്റൻ (മാഗ്) പ്രസിഡൻ്റ് റോയ് മാത്യു. ഐ പി സി എൻ എ ദേശീയ സെക്രട്ടറി അനിൽ ആറന്മുള, മാഗ് മുൻ പ്രസിഡൻ്റ്മാരായ എബ്രഹാം ഈപ്പൻ,തോമസ് ചെറുകര, വിനോദ് വാസുദേവൻ, ഫ്രണ്ട്സ് ഓഫ് പെയർലാന്റ് മലയാളീ കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡൻ്റ് സന്തോഷ് ഐപ്പ്, ഒരുമ മുൻ പ്രസിഡൻ്റ് ജിൻസ് മാത്യു,ഹ്യൂസ്റ്റൻ മലയാളീ അസ്സിസിയേഷൻ പ്രസിഡൻ്റ് ഷീല ചെറു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി മിൽട്ട മാത്യു എം സി യായി ചടങ്ങുകൾ നിയന്ത്രിച്ചു. ഫൊക്കാന മുൻ വാഷിങ്‌ടൺ റീജിയൻ മുൻ ആർ . വി . പി. എറിക് മാത്യു സ്വാഗതവും ആൻഡ്രൂസ് ജേക്കബ് നന്ദി പ്രകാശനവും നടത്തി.
