Image

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കും ഐ.എം വിജയനും പൗരസ്വീകരണം തിങ്കളാഴ്ച

Published on 01 August, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കും ഐ.എം വിജയനും പൗരസ്വീകരണം തിങ്കളാഴ്ച

ചിക്കാഗോ: കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രിയും ജനകീയ നേതാവുമായ കെ.കെ ശൈലജ ടീച്ചര്‍ക്കും, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസ താരവും പത്മശ്രീ ജേതാവുമായ ഐ.എം വിജയനും ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പൗരസ്വീകരണം.

സമൂഹത്തിന്റെ ആരോഗ്യ, ക്ഷേമ, സാമൂഹിക പുരോഗതി എന്നിവയ്ക്കായി ഇരുവരും നടത്തിയ സമര്‍പ്പിത സേവനങ്ങളെയും കഠിനാധ്വാനത്തെയും ആദരിക്കുന്നതിനായാണ് ഈ സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന് മാതൃകയായ അവരുടെ സംഭാവനകള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് മൂന്നാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത സംഘടനകളുടെ പ്രതിനിധികളും ചിക്കാഗോയിലെ മലയാളി സമൂഹവും പങ്കെടുക്കും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എല്ലാ മലയാളികളെയും കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്ത് വിശിഷ്ടാതിഥികളെ ആദരിക്കാനും സമൂഹത്തിന്റെ ഐക്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്താനും ക്ഷണിച്ചു. പ്രവാസി മലയാളികളുടെ ഐക്യത്തിനും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും സമൂഹസേവന പ്രവര്‍ത്തനങ്ങള്‍ക്കും ചിക്കാഗോ മലയാളി അസോസിയേഷന്‍ തുടര്‍ച്ചയായി നേതൃത്വം നല്‍കിവരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക