
ആദ്യവരവിൽ
മൊസാന്തപ്പൂക്കൾ സ്വാഗതമോതുന്ന
വീട് കണ്ടു.
രണ്ടാം വരവിൽ
വീടും നിന്നെയും കണ്ടു.
മൂന്നാം വരവിൽ
കൺകുളിർക്കെ കണ്ടു
നിന്നെ മാത്രം.
ആദ്യരാവിൽ
നീയെന്റെ സ്വന്തം സ്വന്തമായി.
അവസാനരാവിൽ
ഞാൻ നിന്റെ സ്വന്തമായി.
പുതുമഴയിൽ
ശ്മശാനത്തിന്റെ
ഈശാനകോണിൽ
മൊസാന്തപ്പടർപ്പിലൊരു വസന്തം!